For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

53 തസ്തികയിൽ പിഎസ്‌സി വിജ്ഞാപനം; 16 തസ്തികയിൽ നേരിട്ടുള്ള നിയമനം, അപേക്ഷ ഡിസംബർ 4 വരെ"

Keralapsc,keralathozhilmela,government jobs,


∙ഗസറ്റ് തീയതി 30.10.2024

53 തസ്തികയിൽ നിയമനത്തിനു പിഎസ്‌സി വിജ്ഞാപനം പുറത്തിറക്കി. 16 തസ്തികയിലാണു നേരിട്ടുള്ള നിയമനം. 2 തസ്തികയിൽ തസ്തികമാറ്റം വഴിയും 2 തസ്തികയിൽ സ്പെഷൽ റിക്രൂട്മെന്റും 33 തസ്തികയിൽ എൻസിഎ നിയമനവുമാണ്. ഗസറ്റ് തീയതി 30.10.2024. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 4 രാത്രി 12 വരെ.

∙നേരിട്ടുള്ള നിയമനം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ ഇൻ പ്ലാസ്റ്റിക് ആൻഡ് റീ കൺസ്ട്രക്ടീവ് സർജറി, അസിസ്റ്റന്റ് പ്രഫസർ ഇൻ പൾമനറി മെഡിസിൻ, ചെറുകിട വ്യവസായ വികസന കോർപറേഷനിൽ 16 ലോവർ ഡിവിഷൻ അക്കൗണ്ടന്റ്, വിദ്യാഭ്യാസ വകുപ്പിൽ പ്രീപ്രൈമറി ടീച്ചർ, പാർട്ട് ടൈം ഹൈസ്കൂൾ ടീച്ചർ ഉറുദു, മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പിൽ വർക് സൂപ്രണ്ട്, സാമൂഹിക നീതി/വനിതാ ശിശുവികസന വകുപ്പിൽ മേട്രൺ ഗ്രേഡ്–1, മിൽമയിൽ മാനേജർ (ക്വാളിറ്റി കൺട്രോൾ), പ്രിസൺസ് ആൻഡ് കറക്ഷനൽ സർവീസിൽ വെൽഫെയർ ഓഫിസർ ഗ്രേഡ്–2, ആരോഗ്യ വകുപ്പിൽ ഡെന്റൽ അസിസ്റ്റന്റ് സർജൻ, നാഷനൽ എംപ്ലോയ്മെന്റ് സർവീസിൽ (കേരളം) ഇൻസ്ട്രക്ടർ (സ്റ്റെനോഗ്രഫി), കെടിഡിസിയിൽ സ്റ്റോർ കീപ്പർ, കയർഫെഡിൽ സെയിൽസ് അസിസ്റ്റന്റ് ഗ്രേഡ്–2, കേരള സിറാമിക്സിൽ ഫോർമാൻ, ലാൻഡ് ഡവലപ്മെന്റ് കോർപറേഷനിൽ ഓവർസിയർ ഗ്രേഡ്–3/വർക് സൂപ്രണ്ട് ഗ്രേഡ്–2 തുടങ്ങിയവ.

∙തസ്തികമാറ്റം വഴി: കോഓപ്പറേറ്റീവ് മിൽക് മാർക്കറ്റിങ് ഫെഡറേഷനിൽ മാനേജർ (ക്വാളിറ്റി കൺട്രോൾ), കോഓപ്പറേറ്റീവ് കയർ മാർക്കറ്റിങ് ഫെഡറേഷനിൽ സെയിൽസ് അസിസ്റ്റന്റ് ഗ്രേഡ്–2

∙പട്ടികജാതി/പട്ടികവർഗക്കാർക്കുള്ള സ്പെഷൽ റിക്രൂട്മെന്റ്: പൊലീസിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ (ട്രെയിനി), പൊതുമരാമത്ത്/ജലസേചന വകുപ്പിൽ രണ്ടാം ഗ്രേഡ് ഓവർസിയർ/രണ്ടാം ഗ്രേഡ് ഡ്രാഫ്റ്റ്സ്മാൻ (സിവിൽ)

∙സംവരണസമുദായങ്ങൾക്കുള്ള എൻസിഎ നിയമനം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ (വിവിധ വിഷയങ്ങൾ), ആരോഗ്യ വകുപ്പിൽ അസിസ്റ്റന്റ് സർജൻ/കാഷ്വൽറ്റി മെഡിക്കൽ ഓഫിസർ, സർവകലാശാലകളിൽ സെക്യൂരിറ്റി ഓഫിസർ, കെഎസ്എഫ്ഇയിൽ പ്യൂൺ/വാച്ച്മാൻ, വിവിധ വകുപ്പുകളിൽ ഡ്രൈവർ ഗ്രേഡ്–2 (എൽഡിവി) തുടങ്ങിയവ. www.keralapsc.gov.in"

Post a Comment