കോട്ടയം
200+ ഒഴിവുകളിൽ ഡിസംബർ 27 നു സൗജന്യ തൊഴിൽ മേള. എസ്എസ്എൽസി/ പ്ലസ് ടു/ഐടിഐ/ഡിപ്ലോമ/ഡിഗ്രി യോഗ്യതകളുള്ളവർക്ക് പങ്കെടുക്കാം.
കോട്ടയം എംജി യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിലെ മോഡൽ കരിയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലാണ് അവസരം. ഡിസംബർ 26 നകം bit.ly/MCCKOTTAYAM ലിങ്കിൽ റജിസ്റ്റർ ചെയ്യണം. 0481-2731025, 94956 28626. www.facebook.com/MCCKTM
കാസര്‍കോട്
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ തൊഴിൽമേള ഡിസംബര്‍ 27 നു 10.30 ന്. പത്താം ക്ലാസ് മുതൽ യോഗ്യതക്കാർക്ക് പങ്കെടുക്കാം. പ്രായം: 18-35. എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, ഗ്രീന്‍ ഷോപീ സോളാര്‍, ഹോഗ്വാര്‍ട്സ് ഇന്റര്‍നാഷനല്‍ ഇസ്ലാമിക സ്‌കൂള്‍ എന്നിവിടങ്ങളിൽ ഉൾപ്പെടെ 28 ഒഴിവുകളിലാണ് അവസരം. എംപ്ലോയബിലിറ്റി സെന്ററില്‍ റജിസ്റ്റര്‍ ചെയ്തിരിക്കണം. അന്നേ ദിവസം 10 മണി മുതല്‍ റജിസ്ട്രേഷന്‍ ഉണ്ടായിരിക്കും. 92071 55700.