കേരള സര്‍ക്കാര്‍ മുഖേന യുഎഇ റിക്രൂട്ട്‌മെന്റ്; പത്താം ക്ലാസ് അടിസ്ഥാന യോഗ്യത; 200 ഒഴിവുകള്‍
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡാപെക് മുഖേന യുഎഇയിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നു. യുഎഇ ആസ്ഥാനമായുള്ള പ്രമുഖ കമ്പനിയിലേക്ക് സെക്യൂരിറ്റി തസ്തികയിലാണ് നിയമനം നടക്കുന്നത്. പത്താം ക്ലാസ് അടിസ്ഥാന യോഗ്യതയുള്ള പ്രവൃത്തി പരിചയമുള്ളവര്‍ക്ക് ജോലിക്കായി അപേക്ഷിക്കാനാവും. താല്‍പര്യമുള്ളവര്‍ ഡിസംബര്‍ 26ന് മുന്‍പായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം.
തസ്തിക & ഒഴിവ്
ഒഡാപെക് മുഖേന യുഎയിലേക്ക് സെക്യൂരിറ്റി റിക്രൂട്ട്‌മെന്റ്. ആകെ 200 ഒഴിവുകള്‍.
പ്രായപരിധി
25നും 40നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് അവസരം. പുരുഷന്‍മാര്‍ക്കാണ് അപേക്ഷിക്കാനാവുക.
യോഗ്യത
എസ്.എസ്.എല്‍.സിയോ അതിന് മുകളിലോ വിദ്യാഭ്യാസ യോഗ്യത വേണം.
കൂടാതെ സെക്യൂരിറ്റി ജോലിയില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്. (ആര്‍മി, പൊലിസ്, സെക്യൂരിറ്റി മേഖലകളില്‍)
5'9 നീളം വേണം. ശരീരത്തില്‍ പ്രത്യക്ഷമായി ടാറ്റൂ പാടില്ല. കാണാന്‍ സ്മാട്ടായിരിക്കണം കൂടാതെ കാഴ്ച പ്രശ്‌നങ്ങള്‍ ഉണ്ടായിരിക്കരുത്. ശാരീരകമായി ഫിറ്റായിരിക്കണം. വെല്ലുവിളികളെ നേരിടാന്‍ സാധക്കണം. തിരക്ക് കൈകാര്യം ചെയ്യാന്‍ അറിയണം.
മാത്രമല്ല ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് അപേക്ഷിക്കാന്‍ സാധിക്കില്ല. മാത്രമല്ല നല്ല കേള്‍വി ശക്തിയും കാഴ്ച ശക്തിയും വേണം. ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യാന്‍ അറിയണം( എഴുതാനും വായിക്കാനും സംസാരിക്കാനും). മറ്റ് ഭാഷകള്‍ അറിയുന്നവര്‍ക്ക് മുന്‍ഗണന ഉണ്ട്. സെക്യൂരിറ്റിയുമായി ബന്ധപ്പെട്ടും പൊതുസുരക്ഷയെ കുറിച്ചുള്ള നിയമവശങ്ങളിലും വ്യക്തമായ ധാരണ ഉള്ളവരുമായിരിക്കണം.
ശമ്പളം
1200 ദിര്‍ഹമാണ് അടിസ്ഥാന ശമ്പളം. താമസ സൗകര്യം ഉണ്ടായിരിക്കും. യാത്ര ചെയ്യാന്‍ കമ്പനി വാഹനമുണ്ട്. ശമ്പളത്തിന് പുറമെ അലവന്‍സായി 720 ദിര്‍ഹം ലഭിക്കും. ഹാജര്‍നില അനുസരിച്ചായിരിക്കും ഇത്. ഓവര്‍ ടൈം ഡ്യൂട്ടിക്ക് ശമ്പളം ലഭിക്കും. ആകെ 2262 ദിര്‍ഹമായിരിക്കും ശമ്പളം.
അപേക്ഷ
താല്‍പര്യമുള്ളവര്‍ കേരള സര്‍ക്കാര്‍ ഒഡാപെക് വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുക. സംശയങ്ങള്‍ക്ക് 0471 2329440/41/42/45, 7736496574 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
വെബ്‌സൈറ്റ്: www.odepc.kerala.gov.in