For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

ജലനിധിയിൽ ഇന്റർവ്യൂ വഴി ജോലി നേടാം

My kerala jobs, all jobs, kerala thozhilvaartha,



ജലനിധിയിൽ ഇന്റർവ്യൂ വഴി ജോലി നേടാം

മലപ്പുറം: ജലനിധി മലപ്പുറം മേഖലാ കാര്യാലയത്തില്‍ മാനേജര്‍ ടെക്‌നിക്കല്‍ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഒഴിവുണ്ട്.
ബിടെക് സിവില്‍/മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് യോഗ്യതയും കുടിവെള്ള പ്രൊജക്റ്റുകളുടെ ഡിസൈനിംഗ്, നിര്‍വ്വഹണം എന്നീ മേഖലകളില്‍ എട്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം.

താല്പര്യമുള്ളവർ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി മലപ്പുറം കുന്നുമ്മല്‍ യു.എം.കെ ടവറിലെ റീജിയണല്‍ പ്രൊജക്റ്റ് മാനേജ്മന്റ് യൂണിറ്റില്‍ ജനുവരി ഒമ്പതിന് രാവിലെ 11.00 മണിക്ക് അഭിമുഖത്തിന് ഹാജരാകണം.


2) കോഴിക്കോട് ജില്ലാ ഹോമിയോ ആശുപത്രിയില്‍ നഴ്‌സ് തസ്തികയില്‍ ഒഴിവുണ്ട്.

780 രൂപ ദിവസ വേതനാടിസ്ഥാനത്തില്‍ (മാസം പരമാവധി 21060 രൂപ) ജിഎന്‍എം പാസായ ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി 7 ന് രാവിലെ 11 ന് ഇന്റര്‍വ്യൂവിനായി എരഞ്ഞിക്കല്‍ കണ്ടംകുളങ്ങരയിലെ ജില്ലാ ഹോമിയോ ആശുപത്രിയില്‍ എത്തണം.
യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകളും പരിചയ സര്‍ട്ടിഫിക്കറ്റും തിരിച്ചറിയല്‍ രേഖകളുടെ പകര്‍പ്പും കൊണ്ടുവരണം

Post a Comment