For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

ആശുപത്രിയിൽ വിവിധ ജോലികളിലേക്ക് അപേക്ഷിക്കാം

Kerala jobs,10 class jobs,government jobs


കരുവേലിപ്പടി ഗവ. മഹാരാജാസ് താലൂക്ക് ആശുപത്രിയിൽ താത്കാലികാടിസ്ഥാനത്തിൽ ആംബുലൻസ് ഡ്രൈവറെ (എച്ച്.എം.സി) നിയമിക്കുന്നതിനായി യോഗ്യരായവരിൽനിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 31. കൂടുതൽ വിവരങ്ങൾക്ക്: 0484-2210648.

എറണാകുളം ജനറൽ ആശുപത്രിയിൽ വാക് ഇൻ ഇന്റർവ്യു

എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന ഫാർമസിസ്റ്റ് തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നതിനായി ഫെബ്രുവരി 4ന് രാവിലെ 11ന് വാക് ഇൻ ഇന്റർവ്യു നടത്തും. സയൻസ് മുഖ്യവിഷയമായി പ്രീഡിഗ്രി/ പ്ലസ്ടു/ വൊക്കേഷണൽ ഹയർ സെക്കൻഡറിയും ഫാർമസി ഡിപ്ലോമ/ തത്തുല്യ യോഗ്യതയും കേരള സ്റ്റേറ്റ് ഫാർമസി കൗൺസിൽ രജിസ്ട്രേഷനുമുള്ളവർക്ക് അപേക്ഷിക്കാം. 

താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡേറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0484-2386000.

ലാബ് ടെക്നീഷ്യൻ വാക് ഇൻ ഇന്റർവ്യു

എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന ലാബ് ടെക്നീഷ്യൻ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നതിനായി ഫെബ്രുവരി 5ന് രാവിലെ 11ന് വാക് ഇൻ ഇന്റർവ്യു നടത്തും. സയൻസ് വിഷയങ്ങളിൽ പ്രീഡിഗ്രി അല്ലെങ്കിൽ തത്തുല്യ പരീക്ഷകളിൽ 50 ശതമാനത്തിൽ കുറയാത്ത മാർക്ക്/ ബിഗ്രേഡ് ആണ് യോഗ്യത.

 ക്ലാസ് 1 ബ്ലഡ് ട്രാൻസ്ഫ്യൂഷൻ അസിസ്റ്റന്റ് ടെസ്റ്റും, എസ്.എസ്.എൽ.സി/തത്തുല്യ യോഗ്യതയും 15 വർഷം സൈനിക സേവന പരിചയമുള്ള വിമുക്ത ഭടന്മാർക്കും അപേക്ഷിക്കാം.

 കേരളത്തിലെ മെഡിക്കൽ കോളേജുകൾ, തിരുവനന്തപുരം പബ്ലിക് ഹെൽത്ത് ലബോറട്ടറി എന്നിവിടങ്ങളിൽ നിന്നുള്ള ഒരുവർഷ മെഡിക്കൽ ലബോറട്ടറി ടെക്നീഷ്യൻ ട്രെയിനിംഗ് കോഴ്സ്/തത്തുല്യ സാങ്കേതിക യോഗ്യതയും, ഡി.എം.ഇ സർട്ടിഫിക്കറ്റും ആവശ്യമാണ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡേറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0484-2386000.

വയര്‍മാന്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

ചാലക്കുടി ഗവ. ഐ.ടി.ഐ യില്‍ വയര്‍മാന്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നു. പി.എസ്.സിയുടെ സംവരണ, സംവരണേതര ചാര്‍ട്ട് പ്രകാരം ഒ.സി വിഭാഗത്തില്‍ നിന്നുമാണ് നിയമനം നടത്തുന്നത്. 

യോഗ്യത ഇലക്ട്രിക്കല്‍/ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക് എഞ്ചിനീയറിങ് എന്നിവയില്‍ എ.ഐ.സി.ടി.ഇ/ യു.ജി.സി അംഗീകൃത കോളജുകളില്‍ നിന്നുള്ള ബിരുദവും ഒരുവര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ അംഗീകൃത കോളേജുകളില്‍ നിന്നും ഈ വിഷയങ്ങളിലുള്ള മൂന്നു വര്‍ഷ ഡിപ്ലോമയും/ ഡി.ജി.ടി യില്‍ നിന്നുള്ള അഡ്വാന്‍സ്ഡ് ഡിപ്ലോമയും (വൊക്കേഷണല്‍) രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ വയര്‍മാന്‍ ട്രേഡില്‍ എന്‍.ടി.സി/ എന്‍.എ.സിയും മൂന്നു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 25 ന് രാവിലെ 10.30 ന് ഐ.ടി.ഐ യില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍: 0480 2701491.

Post a Comment