കാലിക്കറ്റ് സർവകലാശാലയിൽ ഡ്രൈവർ കം ഓഫീസ് അറ്റൻ്റൻ്റ് തസ്‌തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നതിനായി ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു.
ഡ്രൈവർ കം ഓഫീസ് അറ്റന്റന്റ്
▪️കരാർ നിയമനം
▪️ശമ്പളം (ഒരുമാസത്തേക്ക്): 20,065/-
ഓൺലൈനായി അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള അവസാന തിയതി : 31.01.2025
വിദ്യാഭ്യാസ യോഗ്യത:
▪️ഏഴാം ക്ലാസ് പാസായിരിക്കണം
▪️ലൈറ്റ് മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ്.
▪️5 വർഷത്തെ പ്രവൃത്തി പരിചയം.
പ്രായപരിധി
01.01.2025ന് 36 വയസ്സ് കവിയരുത്. (എസ് സി / എസ് ടി / ഒ ബി സി ഉദ്യോഗാർത്ഥികൾക്ക് ഉയർന്ന പ്രായപരിധിയിൽ ചട്ടപ്രകാരമുള്ള ഇളവ് അനുവദിക്കുന്നതാണ്). കാലിക്കറ്റ് സർവ്വകലാശാലയിൽ ദിവസവേതനം / കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിട്ടുള്ള അപേക്ഷകർക്ക് അവർ ജോലി ചെയ്ത കാലയളവിന്റെ അടിസ്ഥാനത്തിൽ ചട്ടപ്രകാരമുള്ള ഉയർന്ന പ്രായപരിധി ഇളവ് അനുവദിക്കുന്നതാണ്
അപേക്ഷ അയക്കാൻ താല്പര്യമുള്ളവർക്ക് ഓൺലൈനായി 2025 ജനുവരി 31 വരെ അപേക്ഷ നൽകാം. അപേക്ഷ അയക്കുന്നതിനുള്ള ലിങ്കും ഔദ്യോഗിക വിജ്ഞാപനവും ചുവടെ നൽകിയിരിക്കുന്നു വായിച്ചു മനസ്സിലാക്കുക.
പരമാവധി ഷെയർ ചെയ്യുക