For Latest Job Updates!👇

ബാങ്ക് ഓഫ് ഇന്ത്യയില്‍ സെക്യൂരിറ്റി ജോലി; ഒരു ലക്ഷത്തിനടുത്ത് ശമ്പളം ലഭിക്കും; അപേക്ഷ മാര്‍ച്ച് 4 വരെ

Job


ബാങ്ക് ഓഫ് ഇന്ത്യയില്‍ സെക്യൂരിറ്റി ജോലി; ഒരു ലക്ഷത്തിനടുത്ത് ശമ്പളം ലഭിക്കും; അപേക്ഷ മാര്‍ച്ച് 4 വരെ



ബാങ്ക് ഓഫ് ഇന്ത്യയില്‍ ജോലി നേടാന്‍ അവസരം. ബാങ്ക് ഓഫ് ഇന്ത്യ ഇപ്പോള്‍ സെക്യൂരിറ്റി ഓഫീസര്‍ തസ്തികയിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. ആകെ 10 ഒഴിവുകളാണുള്ളത്. ബാങ്കിന്റെ ഇന്ത്യയൊട്ടാകെയുള്ള വിവിധ ബ്രാഞ്ചുകളിലേക്കാണ് നിയമനം. താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 4ന് മുന്‍പായി അപേക്ഷ നല്‍കണം. 

തസ്തിക & ഒഴിവ്

ബാങ്ക് ഓഫ് ഇന്ത്യയില്‍ സെക്യൂരിറ്റി ഓഫീസര്‍ റിക്രൂട്ട്‌മെന്റ്. ആകെ 10 ഒഴിവുകളാണുള്ളത്. 

ജനറല്‍ - 6
ഒബിസി- 2
ഇഡബ്ല്യൂഎസ് - 1
എസ്.സി - 1

പ്രായപരിധി

25 വയസ് മുതല്‍ 40 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ 02.01.1985നും 01.01.2000നും ഇടയില്‍ ജനിച്ചവരായിരിക്കണം. 

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 64,820 രൂപ മുതല്‍ 93,960 രൂപ വരെ ശമ്പളമായി ലഭിക്കും. 

യോഗ്യത

അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബിരുദം. 3 മാസത്തെയെങ്കിലും കമ്പ്യൂട്ടര്‍ കോഴ്‌സ് സര്‍ട്ടിഫിക്കറ്റ്. അല്ലെങ്കില്‍ ഡിഗ്രി തലത്തിലോ അതിന് ശേഷമോ ഐടിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പഠിച്ചിരിക്കണം. 

കൂടാതെ സൈനിക വിഭാഗങ്ങളില്‍ (ആര്‍മി/ നേവി/ എയര്‍ഫോഴ്‌സ്) കുറഞ്ഞത് 5 വര്‍ഷമെങ്കിലും കമ്മീഷന്‍ഡ് സര്‍വീസ് വേണം. കൂടാതെ പൊലിസ് സേനകളിലോ, പാരാമിലിറ്ററി ഫോഴ്‌സുകളിലോ 5 വര്‍ഷത്തെ സര്‍വീസുള്ളവരെയും പരിഗണിക്കുന്നതാണ്.

അപേക്ഷ ഫീസ്

ജനറല്‍ / ഒബിസി/ ഇഡബ്ല്യൂഎസ് വിഭാഗക്കാര്‍ക്ക് 850 രൂപ. എസ്.സി, എസ്.ടി, ഭിന്നശേഷിക്കാര്‍ക്ക് 175 രൂപ. 


അപേക്ഷ

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം റിക്രൂട്ട്‌മെന്റ് വിന്‍ഡോ തിരഞ്ഞെടുത്ത് ഓണ്‍ലൈനായി അപേക്ഷ നല്‍കുക. വിശദമായ അപേക്ഷ രീതിയും, വിവരങ്ങളും താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനത്തിലുണ്ട്. 

അപേക്ഷ: click  

വിജ്ഞാപനം: click 

إرسال تعليق

© jobs . All rights reserved. Developed by Jago Desain