സഹകരണ ബാങ്കുകളിലേക്ക് പുതുതായി വന്നിട്ടുള്ള മുന്നൂറിനടുത്ത് ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ക്ലര്‍ക്ക്, കാഷ്യര്‍, ടൈപ്പിസ്റ്റ് തുടങ്ങി വിവിധ തസ്തികകളിലേക്കാണ് നിയമനം നടക്കുന്നത്. താല്‍പര്യമുള്ളവര്‍ കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സര്‍വീസ് എക്‌സാമിനേഷന്‍ ബോര്‍ഡ് (CSEB) വഴി ഓണ്‍ലൈനായി അപേക്ഷ നല്‍കണം. അവസാന തീയതി 2026 ജനുവരി 22.
തസ്തികയും ഒഴിവുകളും
സംസ്ഥാനത്തെ വിവിധ സഹകരണ ബാങ്കുകളിലും, സര്‍വീസ് സഹകരണ ബാങ്കുകളിലുമായാണ് പുതിയ റിക്രൂട്ട്‌മെന്റ്. അസിസ്റ്റന്റ് സെക്രട്ടറി, ജൂനിയര്‍ ക്ലര്‍ക്ക്, സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, ടൈപ്പിസ്റ്റ് തസ്തികകളിലേക്കാണ് നിയമനം. ആകെ ഒഴിവുകള്‍ 287.
ശമ്പളം
തസ്തികശമ്പളംഅസിസ്റ്റന്റ് സെക്രട്ടറി / ചീഫ് അക്കൗണ്ടന്റ്₹27,450 – ₹83,350 (ബാങ്ക് ക്ലാസ് അനുസരിച്ച് കൂടും)ജൂനിയർ ക്ലർക്ക് / കാഷ്യർ₹18,300 – ₹60,250സിസ്റ്റം അഡ്മിനിസ്ട്രേറ്റർ₹24,450 – ₹68,500ഡാറ്റ എൻട്രി ഓപ്പറേറ്റർ₹17,300 – ₹55,300ടൈപ്പിസ്റ്റ്₹16,300 – ₹51,300
പ്രായപരിധി
18നും 40നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. 01.01.2025 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക.
എസ്.സി, എസ്.ടി 5 വര്‍ഷവും, ഒബിസി 3 വര്‍ഷവും, ഭിന്നശേഷിക്കാര്‍ക്ക് 10 വര്‍ഷവും വയസിളവ് ലഭിക്കും.
യോഗ്യത
ടൈപ്പിസ്റ്റ്
പത്താം ക്ലാസ് ജയവും കെ.ജി.ടി.ഇ ഇംഗ്ലീഷ്, മലയാളം ടൈപ്പ്റൈറ്റിംഗ് ലോവർ സർട്ടിഫിക്കറ്റും.
ജൂനിയർ ക്ലർക്ക് / കാഷ്യർ
പത്താം ക്ലാസ് ജയവും + സഹകരണ ഡിപ്ലോമയും (JDC/HDC) ആണ് വേണ്ടത്. എന്നാൽ ബി.കോം (Co-operation) അല്ലെങ്കിൽ ബി.എസ്.സി (Co-operation & Banking) ബിരുദമുള്ളവർക്ക് നേരിട്ട് അപേക്ഷിക്കാം.
ഡാറ്റ എൻട്രി ഓപ്പറേറ്റർ
ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ഡാറ്റ എൻട്രി കോഴ്സ് സർട്ടിഫിക്കറ്റും ഉള്ളവരായിരിക്കണം. ഒരു വർഷത്തിൽ കുറയാത്ത എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
അസിസ്റ്റന്റ് സെക്രട്ടറി / ചീഫ് അക്കൗണ്ടന്റ്
ഡിഗ്രി (50 ശതമാനത്തിൽ കുറയാതെ). + സഹകരണ ഡിപ്ലോമയുമാണ് (HDC/HDC & BM) ഉണ്ടായിരിക്കണം.
50% മാർക്കോടെ ബി.കോം (Co-operation) പാസായവർക്കും അപേക്ഷിക്കാം.
സിസ്റ്റം അഡ്മിനിസ്ട്രേറ്റർ
ബി.ടെക് (Computer Science/IT/ECE) അല്ലെങ്കിൽ എം.സി.എ (MCA) / എം.എസ്.സി (IT/CS) ഉള്ളവർക്ക് അവസരം.
അപേക്ഷ ഫീസ്
ജനറല്‍ വിഭാഗക്കാര്‍ക്ക് ഒരു ബാങ്കിന് 150 രൂപയും, ഓരോ അധിക ബാങ്കിനുമായി 50 രൂപയും നല്‍കണം. എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് 50 രൂപയുമാണ് അപേക്ഷ ഫീസ്.
അപേക്ഷിക്കേണ്ട വിധം
താല്‍പര്യമുള്ളവര്‍ സിഎസ്ഇബി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ആദ്യമായി അപേക്ഷിക്കുന്നവര്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം. ശേഷം യൂസര്‍ ഐഡിയും, പാസ് വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് തന്നിരിക്കുന്ന പോസ്റ്റിലേക്ക് യോഗ്യതയനുസരിച്ച് അപേക്ഷ പൂര്‍ത്തിയാക്കുക. വിശദമായ വിജ്ഞാപനം ചുവടെ നല്‍കുന്നു. അത് വായിച്ച് സംശയങ്ങള്‍ തീര്‍ക്കുക.
.jpg)