For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

കുസാറ്റില്‍ ഹെല്‍പ്പര്‍ ജോലിയൊഴിവ്; ആകെ ഒഴിവുകള്‍ 06; ശമ്പളവും മറ്റ് ആനുകൂല്യങ്ങളും; അപേക്ഷ ജനുവരി 15 വരെ

Kerala job

കുസാറ്റില്‍ ഹെല്‍പ്പര്‍ ജോലിയൊഴിവ്; ആകെ ഒഴിവുകള്‍ 06; ശമ്പളവും മറ്റ് ആനുകൂല്യങ്ങളും; അപേക്ഷ ജനുവരി 15 വരെ




കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജിയില്‍ ജോലി നേടാന്‍ അവസരം. ലൈന്‍ ഹെല്‍പ്പര്‍ തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ്. ആകെ 6 ഒഴിവുകളാണുള്ളത്. താല്‍പര്യമുള്ളവര്‍ കുസാറ്റിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം. 

അവസാന തീയതി: ജനുവരി 15

തസ്തികയും ഒഴിവുകളും

കുസാറ്റില്‍ ലൈന്‍ ഹെല്‍പ്പര്‍ റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 06. (ഒഴിവുകള്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ട്). 

യൂണിവേഴ്‌സിറ്റി നിശ്ചയിക്കുന്ന കാലാവധിയിലേക്കാണ് ജോലിക്കാരെ നിയമിക്കുക.

പ്രായപരിധി

18നും 36 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. 

സംവരണ മാനദണ്ഡങ്ങള്‍ ബാധകം. 

യോഗ്യത

ഇലക്ട്രീഷ്യന്‍/ വയര്‍മാന്‍ ട്രേഡുകളില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് (ITI/ITC) ഉണ്ടായിരിക്കണം. 

അല്ലെങ്കില്‍ കേരള സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിങ് ബോര്‍ഡ് നല്‍കുന്ന വയര്‍മാന്‍ പെര്‍മിറ്റ് ഉള്ളവരായിരിക്കണം. 

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 19,310 രൂപ ശമ്പളമായി ലഭിക്കും. 

അപേക്ഷ ഫീസ്

ജനറല്‍, ഒബിസി വിഭാഗക്കാര്‍ക്ക് 900 രൂപയും, എസ്.സി, എസ്.ടിക്കാര്‍ക്ക് 185 രൂപയും അപേക്ഷ ഫീസുണ്ട്. 

അപേക്ഷിക്കേണ്ട വിധം

യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജിയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം കരിയര്‍/ റിക്രൂട്ട്‌മെന്റ് പേജില്‍ നിന്ന് ലൈന്‍ ഹെല്‍പ്പര്‍ നോട്ടിഫിക്കേഷന്‍ തിരഞ്ഞെടുക്കുക. വിജ്ഞാപനം പൂര്‍ണമായും വായിച്ച് മനസിലാക്കിയതിന് ശേഷം തന്നിരിക്കുന്ന ലിങ്ക് മുഖേന അപേക്ഷ നല്‍കണം. അവസാന തീയതി ജനുവരി 15.

ശേഷം അപേക്ഷയുടെ ഹാര്‍ഡ് കോപ്പി സൈന്‍ ചെയ്ത്, പ്രായം, യോഗ്യത, എക്‌സ്പീരിയന്‍സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം "Registrar, Administrative Office, Cochin University of Science and Technology, Kochi-22" എന്ന വിലാസത്തിലേക്ക് ജനുവരി 20ന് മുന്‍പായി എത്തിക്കണം. 

കവര്‍ ലെറ്ററിന് മുകളിലായി "Application for the post of Line Helper on contract basis" എന്ന് രേഖപ്പെടുത്തണം. 

വെബ്‌സൈറ്റ്: https://recruit.cusat.ac.in/ 

വിജ്ഞാപനം: Click 



Post a Comment