ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിൽ 549 കോൺസ്‌റ്റബിൾ ഒഴിവ്; സ്ത്രീകൾക്കും അവസരം
ഓൺലൈൻ അപേക്ഷ ജനുവരി 15 വരെ
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിൽ ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിൽ സ്‌പോർട്‌സ് ക്വോട്ടയിൽ 549 കോൺസ്‌റ്റബിൾ ജനറൽ ഡ്യൂട്ടി (ഗ്രൂപ്പ് സി നോൺ ഗസറ്റഡ് ആൻഡ് നോൺ മിനിസ്റ്റീരിയൽ) ഒഴിവ്. സ്ത്രീകൾക്കും അവസരമുണ്ട്. ഓൺലൈൻ അപേക്ഷ ജനുവരി 15 വരെ.
താൽക്കാലിക ഒഴിവാണെങ്കിലും പിന്നീടു സ്ഥിരപ്പെടുത്തിയേക്കും.
∙ഒഴിവുള്ള കായിക ഇനങ്ങൾ: ആർച്ചറി, അത്‌ലറ്റിക്സ്, ക്രോസ് കൺട്രി, ബാസ്കറ്റ് ബോൾ, ബാഡ്മിന്റൻ, ബോക്സിങ്, സൈക്ലിങ്, ഡൈവിങ്, ഇക്വസ്ട്രിയൻ, ഫെൻസിങ്, ഫുട്ബോൾ, ജിംനാസ്റ്റിക്സ്, ഹാൻഡ് ബോൾ, ഹോക്കി, കബഡി, ജൂഡോ, കരാട്ടെ, സെപക്‌താക്രോ, സ്വിമ്മിങ്, ഷൂട്ടിങ്, ടേബിൾ ടെന്നിസ്, തായ്ക്വാണ്ടോ, വോളിബോൾ, വാട്ടർ പോളോ, വെയ്റ്റ്‌ലിഫ്റ്റിങ്, റസ്‌ലിങ്, വാട്ടർ സ്പോർട്സ്, വുഷു, യോഗ.
∙യോഗ്യത: പത്താം ക്ലാസ്/തത്തുല്യം.
∙പ്രായം: 18–23.
∙ശമ്പളം: 21,700–69,100
കായിക, ശാരീരിക യോഗ്യതകൾ ഉൾപ്പെടെ വിശദവിവരങ്ങൾക്ക്: https://rectt.bsf.gov.in