കെഎസ്ആര്‍ടിസി- സ്വിഫ്റ്റില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍ നിയമനം; പത്താം ക്ലാസും, ലൈസന്‍സുമുള്ളവര്‍ക്ക് അപേക്ഷിക്കാം
കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റിന് കീഴില്‍ താല്‍ക്കാലിക ജോലി നേടാന്‍ അവസരം. വനിത ഡ്രൈവര്‍ കം കണ്ടക്ടര്‍ തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ്. താല്‍പര്യമുള്ളവര്‍ സിഎംഡി വെബ്‌സൈറ്റ് മുഖേന ജനുവരി 21നകം അപേക്ഷ നല്‍കണം.
തസ്തികയും ഒഴിവുകളും
കെഎസ്ആര്‍ടിസി- സ്വിഫ്റ്റിന്റെ തിരുവനന്തപുരം ജില്ല പരിധിയിലെ ബസ് സര്‍വീസുകള്‍ക്കായി വനിത ഡ്രൈവര്‍ കം കണ്ടക്ടര്‍ നിയമനം.
പ്രായപരിധി
20 വയസിന് മുകളില്‍ പ്രായമുള്ളവരായിരിക്കണം. ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ലൈസന്‍സുള്ളവര്‍ക്ക് 30 വയസ് വരെയും, ഹെവി പാസഞ്ചര്‍ വെഹിക്കിള്‍ ലൈസന്‍സുള്ളവര്‍ക്ക് 45 വയസ് വരെയുമാണ് ഉയര്‍ന്ന പ്രായപരിധി.
യോഗ്യത
പത്താം ക്ലാസ് അല്ലെങ്കില്‍ തത്തുല്യ യോഗ്യത വേണം.
സാധുവായ ഹെവി പാസഞ്ചര്‍ വെഹിക്കിള്‍ (HPV) ലൈസന്‍സ് അല്ലെങ്കില്‍ ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ (LMV) ലൈസന്‍സ് ഉണ്ടായിരിക്കണം.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ മോട്ടോര്‍ വാഹന വകുപ്പില്‍ നിന്നും നിശ്ചിത സമയത്തിനുള്ളില്‍ കണ്ടക്ടര്‍ ലൈസന്‍സ് കരസ്ഥമാക്കണ
പാസഞ്ചര്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനം ഓടിക്കുന്നതിന് പ്രാപ്തരായ ആരോഗ്യവതികള്‍ ആയിരിക്കണം.
തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ രാവിലെ 5 മണിക്കും രാത്രി 10 മണിക്കും ഇടയില്‍ ജോലി ചെയ്യാന്‍ സന്നദ്ധരായിരിക്കണം (തിരുവനന്തപുരം ജില്ല പരിധിയിലെ ബസ് സര്‍വീസുകള്‍ക്ക് അനുസൃതമായി).
നിബന്ധനകള്‍
തെരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകര്‍ KSRTC- SWIFT മായി 200/ (ഇരുന്നൂറ്) രൂപയുടെ മുദ്രപത്രത്തില്‍ കരാര്‍ ഒപ്പിടേണ്ടതും, അങ്ങനെ കരാറില്‍ ഏര്‍പ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ കരുതല്‍ നിക്ഷേപമായി ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടറുടെ പേരില്‍ 30,000/ (മുപ്പതിനായിരം) രൂപ പലിശരഹിത സെക്യൂരിറ്റി ഡിപ്പോസിറ്റ് ഒടുക്കണം.
തെരഞ്ഞെടുക്കപ്പെടുന്ന ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ (LMV) ലൈസന്‍സ് മാത്രമുള്ള ഉദ്യോഗാര്‍ത്ഥി കള്‍ രണ്ട് വര്‍ഷത്തി നു ള്ളില്‍ ഹെവി പാസ ഞ്ചര്‍ വെഹിക്കിള്‍ (HPV) ലൈസന്‍സ് കരസ്ഥമാ ക്ക ണം. ടി കാലയള വില്‍ കണ്ടക്ടർ ജോലി നിര്‍വ്വഹിക്കണം.
തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ സ്വന്തം താമസ സ്ഥലത്തുള്ള പോലീസ് സ്റ്റേഷനില്‍ നിന്നും പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് (PCC) 10 ദിവസത്തിനകം ഹാജരാക്കിയിരിക്കണം.
ശമ്പളം
ദിവസ വേതന വ്യവസ്ഥയില്‍ എട്ട് മണിക്കൂര്‍ ഡ്യൂട്ടിക്ക് 715 രൂപയും, അര്‍ഹമായ ഇന്‍സെന്റീവ്/ അലവന്‍സുകള്‍/ ബാറ്റ എന്നിവയും ലഭിക്കും.
അപേക്ഷിക്കേണ്ട വിധം
താല്‍പര്യമുള്ളവര്‍ കേരള സര്‍ക്കാര്‍ സിഎംഡി വെബ്‌സൈറ്റ് മുഖാന്തിരം ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം. അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, ഡ്രൈവിങ് ലൈസന്‍സ്, വയസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് കോപ്പികള്‍, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ തുടങ്ങിയവ അപ്ലോഡ് ചെയ്യണം. അപേക്ഷ നല്‍കേണ്ട അവസാന തീയതി ജനുവരി 21, വൈകീട്ട് 5 മണി.
