മുസ്‌ലിം വിഭാഗക്കാര്‍ക്ക് മാത്രമായി ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ റിക്രൂട്ട്‌മെന്റ്; പ്ലസ് ടുവാണ് യോഗ്യത; ജില്ലകളില്‍ ഒഴിവുകള്‍
കേരള വനം വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയിലേക്ക് സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നടക്കുന്നു. കേരള പി.എസ്.സി മുസ്‌ലിം വിഭാഗക്കാര്‍ക്ക് മാത്രമായി വിളിച്ചിട്ടുള്ള എന്‍സിഎ റിക്രൂട്ട്‌മെന്റാണിത്. താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 04ന് മുന്‍പായി അപേക്ഷ നല്‍കണം.
തസ്തികയും ഒഴിവുകളും
വനം വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ റിക്രൂട്ട്‌മെന്റ്. പാലക്കാട് ജില്ലയില്‍ 05 ഒഴിവുകള്‍. മുസ്‌ലിം വിഭാഗക്കാര്‍ക്ക് മാത്രമായി നടക്കുന്ന സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്.
Name of post : Beat Forest OfficerDepartment :Forest and WildlifeCATEGORY NO:856/2025Last Date for Application 04.02.2026
ശമ്പളം
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 27,900 രൂപമുതല്‍ 63,700 രൂപവരെ ശമ്പളം ലഭിക്കും.
പ്രായപരിധി
19നും 33നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
ഉദ്യോഗാര്‍ഥികള്‍ 02.01.1992നും 01.01.2006നും ഇടയില്‍ ജനിച്ചവരായിരിക്കണം.
യോഗ്യത
കേരള സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി വകുപ്പിന് കീഴില്‍ പ്ലസ് ടു വിജയിച്ചിരിക്കണം. അല്ലെങ്കില്‍ തത്തുല്യം.
ശാരീരിക യോഗ്യത
പുരുഷ ഉദ്യോഗാര്‍ഥികള്‍ക്ക് 168 സെ.മീ ഉയരവും, 81 സെന്റീമീറ്റര്‍ നെഞ്ചളവും വേണം. 5 സെ.മീ വികാസവും ആവശ്യമാണ്. പുരുഷ ഉദ്യോഗാര്‍ഥികള്‍ക്ക് 2 കിലോമീറ്റര്‍ ദൂരം 13 മിനുട്ടിനുള്ളില്‍ ഓടി വിജയകരമായി പൂര്‍ത്തിയാക്കണം.
വനിത ഉദ്യോഗാര്‍ഥികള്‍ക്ക് 157 സെ.മീ ഉയരം വേണം.
ഫിസിക്കല്‍ ടെസ്റ്റ്
എല്ലാ പുരുഷ ഉദ്യോഗാര്‍ഥികളും ചുവടെ നല്‍കിയ എട്ട് ഇനങ്ങളില്‍ അഞ്ചെണ്ണത്തില്‍ വിജയിക്കണം.
100 മീറ്റര്‍ ഓട്ടം 14 സെക്കന്റ്ഹൈ ജമ്പ് 132.2 സെ.മീലോംഗ് ജമ്പ് 457.2 സെ.മീപുട്ടിങ് ദ ഷോട്ട് (7264 ഗ്രാം) 609.6 സെ.മീത്രോയിങ് ദ ക്രിക്കറ്റ് ബോള്‍ 6096 സെ.മീറോപ് ക്ലൈംബിങ് (കൈകള്‍ മാത്രം ഉപയോഗിച്ച്) 365.80 സെ.മീപുള്‍ അപ് അഥവാ ചിന്നിങ്8 തവണ1500 മീറ്റര്‍ ഓട്ടം 5 മിനുട്ട് 44 സെക്കന്റ്
വനിത ഉദ്യോഗാര്‍ഥികള്‍
താഴെ പറയുന്ന 9 ഇനങ്ങളില്‍ ഏതെങ്കിലും അഞ്ചെണ്ണത്തില്‍ വിജയിക്കണം.
100 മീറ്റര്‍ ഓട്ടം 17 സെക്കന്റ്ഹൈ ജമ്പ് 106 സെ.മീലോംഗ് ജമ്പ് 305 സെ.മീ200 മീറ്റർ ഓട്ടം 36 സെക്കന്‍റ്പുട്ടിങ് ദ ഷോട്ട് (4000 ഗ്രാം) 400 സെ.മീത്രോയിങ് ദ ക്രിക്കറ്റ് ബോള്‍ 1400 സെ.മീഷട്ടില്‍ റേസ് (4 x 25 m)26 സെക്കന്‍റ്പുള്‍ അപ് അഥവാ ചിന്നിങ്8 തവണസ്ക്പ്പിങ്ങ് (1 മിനിറ്റ്) 80 തവണ
അപേക്ഷിക്കേണ്ട വിധം
ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി 'ഒറ്റത്തവണ രജിസ്ട്രേഷൻ' പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user ID യും password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ൽ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നൽകേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.
