കേരള സർക്കാർ കമ്പനിയിൽ വെൽഡർ ജോലിയൊഴിവ്; ഐ.ടി.ഐക്കാർക്ക് നാട്ടിൽ സ്ഥിര ജോലി നേടാം
ഓയിൽ പാം ഇന്ത്യ ലിമിറ്റഡിൽ വെൽഡർ ജോലിക്കായി സ്ഥിര നിയമനം നടത്തുന്നു. ആകെ 1 ഒഴിവാണ് വന്നിട്ടുള്ളത്. താൽപര്യമുള്ളവർ കേരള പി.എസ്.സി വെബ്‌സൈറ്റ് മുഖേന അപേക്ഷ നൽകണം.
തസ്തികയും ഒഴിവുകളും
ഓയിൽ പാം ഇന്ത്യ ലിമിറ്റഡിൽ വെൽഡർ. ആകെ ഒഴിവുകൾ 01.
Name of firm : Oil Palm India LtdName of Post :WelderCATEGORY NO: 737/2025Last Date for Application 04.02.2026
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 25,100 രൂപമുതൽ 57,900 രൂപവരെ ശമ്പളമായി ലഭിക്കും.
പ്രായപരിധി
18നും 36 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
ഉദ്യോഗാർഥികൾ 02.01.1989നും 01.01.2007നും ഇടയിൽ ജനിച്ചവരായിരിക്കണം.
മറ്റ് പിന്നാക്ക വിഭാഗത്തിൽപ്പെട്ടവർക്കും, പട്ടികജാതി/ പട്ടിക വർഗ വിഭാഗത്തിൽപ്പെട്ടവർക്കും നിയമാനുസൃത വയസിളവ് ലഭിക്കും.
യോഗ്യത
വെൽഡിങ്ങിൽ ഐ.ടി.ഐ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ വി.എച്ച്.എസ്.ഇയിലെ തത്തുല്യ സർട്ടിഫിക്കറ്റ് വേണം.
അംഗീകൃത സ്ഥാപനത്തിന് കീഴിൽ ഉയർന്ന മർദ്ദ പ്രക്രിയ ഉപകരണങ്ങൾ, പൈപ്പിങ്, പ്രഷർ വെസലുകൾ മുതലായ ഗുണനിലവാരമുള്ള വെൽഡിങ് ജോലികൾ ചെയ്തുള്ള മൂന്ന് വർഷത്തെ പരിചയം.
ബന്ധപ്പെട്ട അധികാരികൾ നടത്തുന്ന ASME സെക്ഷൻ IX, IBR എന്നീ ടെസ്റ്റുകളോട് കൂടിയ വെൽഡർ പെർഫോമൻസ് ടെസ്റ്റ് യോഗ്യത ഉണ്ടായിരിക്കണം.
അപേക്ഷിക്കേണ്ട വിധം
ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി 'ഒറ്റത്തവണ രജിസ്ട്രേഷൻ' പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user ID യും password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ൽ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നൽകേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.
