പത്താം ക്ലാസുകാര്‍ക്ക് ടൂറിസം ഡെവലപ്‌മെന്റ് കോര്‍പ്പറേഷനില്‍ സ്ഥിര ജോലി; 18,000- 41,500 രൂപവരെ ശമ്പളം; നാളെ കൂടി അപേക്ഷിക്കാം
കേരള ടൂറിസം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ ജോലി നേടാന്‍ അവസരം. സ്‌റ്റോര്‍മാന്‍ തസ്തികയിലേക്ക് നടക്കുന്ന റിക്രൂട്ട്‌മെന്റ് നാളെ അവസാനിക്കും. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് പി.എസ്.സി ഒഫീഷ്യല്‍ വെബ്‌സൈറ്റ് മുഖാന്തിരം ഫെബ്രുവരി 04ന് മുന്‍പായി അപേക്ഷിക്കാം.
തസ്തികയും ഒഴിവുകളും
കേരള ടൂറിസം ഡെവലപ്‌മെന്റ് കോര്‍പ്പറേഷനില്‍ ലിമിറ്റഡില്‍ സ്റ്റോര്‍മാന്‍. ആകെ ഒഴിവുകള്‍ 01.
Department : Kerala Tourism Development Corporation LimitedName of Post : Storeman CATEGORY NO:618/2025Last Date of Application 04.02.2026
ശമ്പളം
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 18,000 രൂപമുതല്‍ 41,500 രൂപവരെ ശമ്പളം ലഭിക്കും.
പ്രായപരിധി
18നും 36നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
ഉദ്യോഗാര്‍ഥികള്‍ 02.01.1989നും 01.01.2007നും ഇടയില്‍ ജനിച്ചവരായിരിക്കണം. എസ്.സി, എസ്.സി, ഒബിസി മറ്റ് സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
യോഗ്യത
എസ്എസ്എല്‍സി വിജയിച്ചിരിക്കണം. അല്ലെങ്കില്‍ തത്തുല്യം.
കേരള ടൂറിസം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡിലെ റിക്രൂട്ട്‌മെന്റ് ചടങ്ങളിലെ വ്യവസ്ഥകള്‍ക്ക് അനുസരിച്ച് പ്രൊബേഷന്‍ കാലാവധി ഉണ്ടായിരിക്കും.
അപേക്ഷിക്കേണ്ട വിധം
ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി 'ഒറ്റത്തവണ രജിസ്ട്രേഷൻ' പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user ID യും password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ൽ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നൽകേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.