നാഷണൽ ഹാൻഡ്‌ലൂം ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ ജോലി നേടാം; ലക്ഷങ്ങൾ ശമ്പളം വാങ്ങാം; അപേക്ഷ മെയ് 08 വരെ
നാഷണൽ ഹാൻഡ്‌ലൂം ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ (NHDC) ജോലി നേടാൻ അവസരം. വിവിധ മാനേജർ, ഓഫീസർ ഒഴിവുകളിലേക്കാണ് നിയമനം. താൽപര്യമുള്ളവർക്ക് മെയ് 8 വരെ ഓൺലൈൻ അപേക്ഷ നൽകാം.
തസ്തികയും ഒഴിവുകളും
നാഷണൽ ഹാൻഡ്‌ലൂം ഡെവലപ്‌മെന്റ് കോർപ്പറേഷനിൽ മാനേജർ, ഡെപ്യൂട്ടി മാനേജർ, അസിസ്റ്റന്റ് മാനേജർ, സീനിയർ ഓഫീസർ റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകൾ 07.
മാനേജര്‍ (ഫിനാന്‍സ് & അക്കൗണ്ട്‌സ്) 1 ഒഴിവ്ഡെപ്യൂട്ടി മാനേജര്‍ (കൊമേഴ്യല്‍) 1 ഒഴിവ്അസിസ്റ്റന്റ് മാനേജര്‍ (കൊമേഴ്യല്‍) 1 ഒഴിവ്സീനിയര്‍ ഓഫീസര്‍ (കൊമേഴ്യല്‍)4 4
പ്രായപരിധി
35 വയസുമുതൽ 42 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
ശമ്പളം
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 27,000 രൂപമുതൽ 1,80,000 രൂപവരെയാണ് ശമ്പളം.
യോഗ്യത
മാനേജർ (ഫിനാൻസ് & അക്കൗണ്ട്‌സ്)
സിഎ/ കോസ്റ്റ് അക്കൗണ്ടന്റ് അല്ലെങ്കിൽ ഫിനാൻസിൽ സ്‌പെഷ്യലൈസേഷനോട് കൂടിയ ഫുൾ ടൈം എംബിഎ. പത്ത് വർഷത്തെ എക്‌സ്പീരിയൻസ് വേണം.
ഡെപ്യൂട്ടി മാനേജർ
ടെക്‌സ്‌റ്റൈൽ ടെക്‌നോളജി/എഞ്ചിനീയറിംഗ്/ഹാൻഡ്ലൂം ടെക്‌നോളജി അല്ലെങ്കിൽ ടെക്‌സ്‌റ്റൈൽസ് കെമിസ്ട്രി/കെമിക്കൽ ടെക്‌നോളജി/എം.എസ്സി (ഓർഗാനിക്/ടെക്‌സ്‌റ്റൈൽ കെമിസ്ട്രി) എന്നിവയിൽ ബിരുദം/ഡിപ്ലോമ.
ബിരുദധാരികൾക്ക് 8 വർഷവും ഡിപ്ലോമക്കാർക്ക് 14 വർഷവും പ്രവൃത്തിപരിചയം.
അസിസ്റ്റന്റ് മാനേജർ (കൊമേഴ്‌സ്യൽ)
ടെക്‌സ്‌റ്റൈൽ ടെക്‌നോളജി/എഞ്ചിനീയറിംഗ്/ഹാൻഡ്ലൂം ടെക്‌നോളജി അല്ലെങ്കിൽ ടെക്‌സ്‌റ്റൈൽസ് കെമിസ്ട്രി/കെമിക്കൽ ടെക്‌നോളജി/എം.എസ്സി (ഓർഗാനിക്/ടെക്‌സ്‌റ്റൈൽ കെമിസ്ട്രി) എന്നിവയിൽ ബിരുദം/ഡിപ്ലോമ. ബിരുദധാരികൾക്ക് 5 വർഷവും ഡിപ്ലോമക്കാർക്ക് 9 വർഷവും പ്രവൃത്തിപരിചയം.
സീനിയർ ഓഫീസർ (കൊമേഴ്‌സ്യൽ)
ടെക്‌സ്‌റ്റൈൽ ടെക്‌നോളജി/എഞ്ചിനീയറിംഗ്/ഹാൻഡ്ലൂം ടെക്‌നോളജി ബിരുദം/ഡിപ്ലോമ, അല്ലെങ്കിൽ എംബിഎ (മാർക്കറ്റിംഗ്/റൂറൽ മാനേജ്‌മെന്റ്)/ടെക്‌സ്‌റ്റൈൽസ് കെമിസ്ട്രി/കെമിക്കൽ ടെക്‌നോളജി/എം.എസ്സി (ഓർഗാനിക്/ടെക്‌സ്‌റ്റൈൽ കെമിസ്ട്രി) ബിരുദം/ഡിപ്ലോമ. ബിരുദം/എംബിഎ/എം.എസ്സിക്ക് 4 വർഷവും ഡിപ്ലോമക്കാർക്ക് 5 വർഷവും പ്രവൃത്തിപരിചയം.
അപേക്ഷ ഫീസ്
ജനറൽ, ഒബിസി, ഇഡബ്ല്യൂഎസ് വിഭാഗക്കാർക്ക് 500 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി, എസ്.ടി, ഭിന്നശേഷി വിഭാഗക്കാർക്ക് അപേക്ഷ ഫീസില്ല.
അപേക്ഷിക്കേണ്ട വിധം
യോഗ്യരായ ഉദ്യോഗാർഥികൾക്ക് നാഷണൽ ഹാൻഡ്‌ലൂം ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ ഒഫീഷ്യൽ വെബ്‌സൈറ്റ് സന്ദർശിക്കുക. ശേഷം കരിയർ പേജിൽ നിന്ന് വിശദമായ നോട്ടിഫിക്കേഷൻ തിരഞ്ഞെടുത്ത് വായിച്ച് മനസിലാക്കുക. അവസാന തീയതി മെയ് 08.
വെബ്സെെറ്റ്: https://nhdc.org.in/en/Career
