ഐഎസ്ആര്‍ഒയില്‍ റിസര്‍ച്ച് ഫെല്ലോ; 8 ഒഴിവുകള്‍; 42,000 രൂപവരെ ശമ്പളം
ഐഎസ്ആര്‍ഒക്ക് കീഴില്‍ ജോലി നേടാന്‍ അവസരം. ഐഎസ്ആര്‍ഒയുടെ വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍ (VSSC) ന് കീഴിലാണ് റിക്രൂട്ട്‌മെന്റ് നടക്കുന്നത്. ജൂനിയര്‍ റിസര്‍ച്ച് ഫെലോ തസ്തികയില്‍ 8 ഒഴിവുകളാണ് വന്നിട്ടുള്ളത്. താല്‍പര്യമുള്ളവര്‍ മെയ് 5ന് മുന്‍പായി അപേക്ഷ നല്‍കണം.
തസ്തികയും ഒഴിവുകളും
ഐഎസ്ആര്‍ഒ- വിഎസ്എസ്.സിക്ക് കീഴില്‍ ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 08.
പ്രായപരിധി
28 വയസുവരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം 2026 മെയ് 5 അടിസ്ഥാനമാക്കി കണക്കാക്കും. എസ്.സി, എസ്.ടി, ഒബിസി മറ്റ് സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
യോഗ്യത
ഫിസിക്‌സ്, അപ്ലൈഡ് ഫിസിക്‌സ്, എഞ്ചിനീയറിങ് ഫിസിക്‌സ്, സ്‌പേസ് ഫിസിക്‌സ്, അറ്റ്‌മോസ്‌ഫെറിക് സയന്‍സ്, മെറ്റീരിയോളജി, പ്ലാനറ്ററി സയന്‍സസ് എന്നിവയിലേതിലെങ്കിലും വിഷയത്തില്‍ കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ എം.എസ്.സി ബിരുദം അഥവാ അറ്റ്‌മോസ്ഫറിക് സയന്‍സ്, സ്‌പേസ് സയന്‍സസ്, പ്ലാനറ്ററി സയന്‍സ്, അപ്ലൈഡ് ഫിസിക്‌സ്, എഞ്ചിനീയറിങ് ഫിസിക്‌സ് വിഷയങ്ങളില്‍ കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ എം.എസ്.എം.ഇ, എംടെക്.
ഇതിന് പുറമെ സി.എസ്.ഐ.ആര്‍- യുജിസി നെറ്റ്, ഗേറ്റ് അല്ലെങ്കില്‍ JEST എന്നിവയിലേതിലെങ്കിലും യോഗ്യത പരീക്ഷ വിജയിച്ചിരിക്കണം.
ശമ്പളം
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 37,000 രൂപമുതല്‍ 42,000 രൂപവരെ ശമ്പളം ലഭിക്കും.
അപേക്ഷിക്കേണ്ട വിധം
താല്‍പര്യമുള്ളവര്‍ വി.എസ്.എസ്.സിയുടെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം കരിയര്‍ പേജില്‍ നിന്ന് റിസര്‍ച്ച് ഫെല്ലോ വിജ്ഞാപനം തിരഞ്ഞെടുത്ത് വായിച്ച് മനസിലാക്കുക. ശേഷം തന്നിരിക്കുന്ന ലിങ്ക് മുഖേന അപേക്ഷിക്കണം. അവസാന തീയതി മെയ് 05.
വെബ്‌സൈറ്റ്: https://www.vssc.gov.in/
