For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

എല്‍ഐസി- ഹൗസിങ് ഫിനാന്‍സ് ലിമിറ്റഡിലൽ ഒഴിവുകള്‍

Kerala job

 


എല്‍ഐസി- ഹൗസിങ് ഫിനാന്‍സ് ലിമിറ്റഡില്‍ 180 ഒഴിവുകള്‍; ശമ്പളത്തിന് പുറമെ മറ്റ് ആനുകൂല്യങ്ങളും; ഡിഗ്രിയാണ് യോഗ്യത 

ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ ഹൗസിങ് ഫിനാന്‍സ് ലിമിറ്റഡ് (എല്‍ ഐസി എച്ച്എഫ്) ല്‍ ജോലി നേടാന്‍ അവസരം. ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് 180 ഒഴിവുകളാണ് വന്നിട്ടുള്ളത്. താല്‍പര്യമുള്ളവര്‍ ഒഫീഷ്യല്‍ വെബ്‌സൈറ്റ് മുഖേന ഏപ്രില്‍ 30 വരെ അപേക്ഷിക്കാം.

തസ്തികയും ഒഴിവുകളും

എല്‍ ഐസി-ഹൗസിങ് ഫിനാന്‍സ് ലിമിറ്റഡില്‍ ജൂനിയര്‍ അസിസ്റ്റന്റ്. ആകെ ഒഴിവുകള്‍ 180.

കര്‍ണാടക, മഹാരാഷ്ട്ര, തെലങ്കാന, തമിഴ്‌നാട്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഒഴിവ് വന്നിട്ടുണ്ട്. 

പ്രായപരിധി

21 വയസിനും 30 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം 2026 ഏപ്രില്‍ 1 അടിസ്ഥാനമാക്കി കണക്കാക്കും. 

യോഗ്യത

അംഗീകൃത യൂനിവേഴ്‌സിറ്റിയില്‍ നിന്ന് കുറഞ്ഞത് 55 ശതമാനം മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി നേടിയിരിക്കണം. 

കമ്പ്യൂട്ടര്‍ പരിജ്ഞാനം ആവശ്യമാണ്. 

തിരഞ്ഞെടുപ്പ്

ഓണ്‍ലൈന്‍ പരീക്ഷ, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. 120 മിനുട്ടാണ് പരീക്ഷയുടെ ദൈര്‍ഘ്യം. 200 ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങള്‍ ഉണ്ടാകും.

ശമ്പളം

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 20000 രൂപ ശമ്പളം ലഭിക്കും. പുറമെ എച്ച്ആര്‍എ, മെഡിക്കല്‍ ഇന്‍ഷുറന്‍സ്, പിഎഫ്, മീല്‍ അലവന്‍സ് എന്നിവ അനുവദിക്കും. 

അപേക്ഷിക്കേണ്ട വിധം

താല്‍പര്യമുള്ളവര്‍ എല്‍ ഐസിയുടെ ഒഫീഷ്യല്‍ റിക്രൂട്ട്‌മെന്റ് പോര്‍ട്ടല്‍ സന്ദര്‍ശിക്കുക. ശേഷം കരിയര്‍ പേജില്‍ നിന്ന് ജൂനിയര്‍ അസിസ്റ്റന്റ് റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുക്കുക. വിശദമായ നോട്ടിഫിക്കേഷന്‍ വായിച്ച് മനിസിലാക്കിയതിന് ശേഷം തന്നിരിക്കുന്ന ലിങ്ക് മുഖേന അപേക്ഷിക്കാം. 

അപേക്ഷ:

 https://www.lichousing.com/careers 



Post a Comment