പവർഗ്രിഡിൽ 660 ഒഴിവുകൾ; ട്രെയിനി തസ്തികകളിൽ വമ്പൻ അവസരം; അപേക്ഷ മെയ് 11 വരെ
കേന്ദ്ര ഊർജ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖല സ്ഥാപനമായ പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ ജോലി നേടാൻ അവസരം. ട്രെയിനി പോസ്റ്റുകളിലേക്കാണ് നിയമനം. ആകെ 660 ഒഴിവുകളാണുള്ളത്. താൽപര്യമുള്ളവർ മെയ് 11ന് മുൻപായി അപേക്ഷിക്കണം.
തസ്തികയും ഒഴിവുകളും
പവർഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ (PGCIL) ൽ ട്രെയിനി റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകൾ 660. ഡിപ്ലോമ ട്രെയിനി, ജൂനിയർ ഓഫീസർ ട്രെയിനി, ജൂനിയർ ടെക്നീഷ്യൻ ട്രെയിനി ഒഴിവുകളാണുള്ളത്.
ഡിപ്ലോമ ട്രെയിനി (ഇലക്ട്രിക്കൽ/സിവിൽ): 465 ഒഴിവുകൾ
ഡിപ്ലോമ ട്രെയിനി (സിവിൽ): 104 ഒഴിവുകൾ
ജൂനിയർ ഓഫീസർ ട്രെയിനി (HR): 30 ഒഴിവുകൾ
ജൂനിയർ ഓഫീസർ ട്രെയിനി (F&A): 23 ഒഴിവുകൾ
ജൂനിയർ ടെക്നീഷ്യൻ ട്രെയിനി (സർവേ): 23 ഒഴിവുകൾ.
ഡിപ്ലോമ ട്രെയിനി (സർവേ): 3 ഒഴിവുകൾ.
യോഗ്യത
ഡിപ്ലോമ ട്രെയിനി ഒഴിവുകളിലേക്ക് എഞ്ചിനീയറിങ് വിഭാഗത്തിൽ മൂന്ന് വർഷ ഡിപ്ലോമ വേണം.
27 വയസുവരെയാണ് പ്രായപരിധി. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
ഓരോ തസ്തികയ്ക്കും അനുസരിച്ചുള്ള വിദ്യാഭ്യാസ യോഗ്യതയും പ്രായപരിധിയും വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് പിഡിഎഫ് (PDF) രൂപത്തിലുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്ത് കൂടുതൽ വിവരങ്ങൾ പരിശോധിക്കാവുന്നതാണ്. എഴുത്തുപരീക്ഷ, കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ് (CBT) എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക.
അപേക്ഷിക്കേണ്ട വിധം
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ പവർ ഗ്രിഡിന്റെ ഔദ്യോഗിക പോർട്ടലായ https://www.powergrid.in/en/ സന്ദർശിച്ച് 'Careers' വിഭാഗം വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. വിശദമായ വിജ്ഞാപനത്തിൽ യോഗ്യത വിവരങ്ങൾ ലഭ്യമാണ്. അപേക്ഷ പ്രോസസ് നാളെ മുതൽ ആരംഭിക്കും. അവസാന തീയതി ഏപ്രിൽ 11.
വിജ്ഞാപനം: Click
