സിങ്കപ്പൂരില്‍ ജോലി നേടാം; കേരള സര്‍ക്കാര്‍ റിക്രൂട്ട്‌മെന്റ്; അപേക്ഷ മെയ് 04 വരെ
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡാപെകിന് കീഴില്‍ ജോലി നേടാന്‍ അവസരം. സിങ്കപ്പൂരിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നത്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ മെയ് 04ന് മുന്‍പായി മെയില്‍ അയച്ച് അപേക്ഷിക്കണം.
തസ്തികയും ഒഴിവുകളും
ഒഡാപെകിന് കീഴില്‍ മോട്ടോര്‍ വെഹിക്കിള്‍ മെക്കാനിക് റിക്രൂട്ട്‌മെന്റ്. സിങ്കപ്പൂരില്‍ ആകെ 10 ഒഴിവുകളാണ് വന്നിട്ടുള്ളത്.
പ്രായപരിധി
22നും 35നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
യോഗ്യത
പത്താം ക്ലാസ് അല്ലെങ്കില്‍ അതിന് മുകളില്‍ വിദ്യാഭ്യാസ യോഗ്യത വേണം.
മെക്കാനിക്കല്‍ റിപ്പയറിങ് സ്‌കില്‍ ഉണ്ടായിരിക്കണം. സമാന മേഖലയില്‍ രണ്ട് വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.
ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാന്‍ അറിയണം. പുരുഷന്‍മാര്‍ക്ക് മാത്രമാണ് അപേക്ഷിക്കാനാവുക.
ശമ്പളം
ജോലി ലഭിച്ചാല്‍ 780 ഡോളറിനും 832 ഡോളറിനും ഇടയിലാണ് ശമ്പളം ലഭിക്കുക.
മറ്റ് വിവരങ്ങള്‍
തിങ്കള്‍ മുതല്‍ ശനിവരെ, എട്ട് മണിക്കൂറാണ് ജോലിസമയം.
സിങ്കപ്പൂര്‍ ലേബര്‍ നിയമങ്ങള്‍ക്ക് അനുസരിച്ച് ലീവ് ലഭിക്കും.
രണ്ട് വര്‍ഷത്തേക്കാണ് കരാര്‍ കാലാവധി.
താമസം, യാത്രബത്ത, ഇന്‍ഷുറന്‍സ്, റിട്ടേണ്‍ ടിക്കറ്റ് എന്നിവ കമ്പനി നല്‍കും.
ജോലിയുടെ സ്വഭാവം
ഓയിൽ മാറ്റം, ട്യൂൺ-അപ്പ് തുടങ്ങിയ ഡെയിലി ചെക്ക് ചെയ്യുക. കമ്പ്യൂട്ടർ ഡയഗ്നോസ്റ്റിക്, മെക്കാനിക്കൽ പ്രശ്നങ്ങൾ കണ്ടെത്തുക.
ട്രബിള്‍ഷൂട്ട്, വാഹനം മെയിന്റനൻസ്. സുരക്ഷാ നടപടികളും ഹൗസ്‌കീപിംഗ് മാനദണ്ഡങ്ങളും പാലിക്കുന്നുവെന്ന് ഉറപ്പാക്കുക
അപേക്ഷിക്കേണ്ട വിധം
താല്‍പര്യമുള്ളവര്‍ ചുവടെ നല്‍കിയ ഒഡാപെക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം റിക്രൂട്ട്‌മെന്റ് പേജ് സന്ദര്‍ശിച്ച് യോഗ്യത വിവരങ്ങള്‍ വായിച്ച് മനസിലാക്കുക. അപേക്ഷ നല്‍കുന്നതിനായി നിങ്ങളുടെ സിവി, പാസ്‌പോര്‍ട്ട് കോപ്പി, സര്‍ട്ടിഫിക്കറ്റ് കോപ്പികള്‍ സഹിതം മെയ് 04ന് മുന്‍പായി [email protected] എന്ന മെയിലിലേക്ക് അയക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.odepc.kerala.gov.in എന്ന വെബ്‌സൈറ്റിലോ, 0471-2329440/41/42/45, 7736496574, 9778620460. എന്ന നമ്പറിലോ അന്വേഷിക്കാം.
