ബിപിസിഎല്ലിൽ എക്സിക്യൂട്ടീവ് റിക്രൂട്ട്മെന്റ്; 250 ഒഴിവുകൾ; വിവിധ ഡിഗ്രി, ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അവസരം
ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (BPCL) ൽ ജോലിയവസരം. വിവിധ എക്‌സിക്യൂട്ടീവ് ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്. ആകെ 250 ഒഴിവുകളുണ്ട്. താൽപര്യമുള്ളവർ മേയ് 17ന് മുൻപായി ഓൺലൈൻ അപേക്ഷ നൽകണം.
തസ്തികയും ഒഴിവുകളും
ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ) ൽ എക്‌സിക്യൂട്ടീവ് റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകൾ 250.
ജൂനിയർ എക്‌സിക്യൂട്ടീവ് (എഞ്ചിനീയറിങ്)175ജൂനിയർ എക്‌സിക്യൂട്ടീവ് (അക്കൗണ്ട്‌സ്) 25ജൂനിയർ എക്‌സിക്യൂട്ടീവ് വേസൈഡ് അമിനിറ്റീസ്)10സെക്രട്ടറി08അസോസിയേറ്റ് എക്‌സിക്യൂട്ടീവ് (ക്വാളിറ്റി അഷ്വറൻസ്)30അസോസിയേറ്റ് എക്‌സിക്യൂട്ടീവ് (ഒഫീഷ്യൽ ലാംഗ്വേജ്) 02
പ്രായപരിധി
ജൂനിയർ എക്‌സിക്യൂട്ടീവ് (എഞ്ചിനീയറിങ്)32 വയസുവരെ. ജൂനിയർ എക്‌സിക്യൂട്ടീവ് (അക്കൗണ്ട്‌സ്) 35 വയസുവരെ. കുറഞ്ഞത് 30 വയസ് കഴിഞ്ഞിരിക്കണം. ജൂനിയർ എക്‌സിക്യൂട്ടീവ് വേസൈഡ് അമിനിറ്റീസ്)32 വയസുവരെ. സെക്രട്ടറി32 വയസുവരെ. അസോസിയേറ്റ് എക്‌സിക്യൂട്ടീവ് (ക്വാളിറ്റി അഷ്വറൻസ്)35 വയസുവരെ.അസോസിയേറ്റ് എക്‌സിക്യൂട്ടീവ് (ഒഫീഷ്യൽ ലാംഗ്വേജ്) 35 വയസുവരെ.
യോഗ്യത
ജൂനിയർ എക്‌സിക്യൂട്ടീവ് (എഞ്ചിനീയറിങ്)
മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ, ഇലക്ട്രോണിക്സ്, സിവിൽ, കെമിക്കൽ എന്നിവയിലേതെങ്കിലും ഒന്നിന് അംഗീകൃത സർവകലാശാലയിൽ നിന്ന് 3 വർഷത്തെ ഡിപ്ലോമ. കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തിപരിചയവും വേണം.
ജൂനിയർ എക്‌സിക്യൂട്ടീവ് (അക്കൗണ്ട്‌സ്)
ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയ ശേഷം സിഎ ഇന്റർമീഡിയറ്റ് അല്ലെങ്കിൽ സിഎംഎ ഇന്റർമീഡിയറ്റ് പാസായിരിക്കണം.
ജൂനിയർ എക്‌സിക്യൂട്ടീവ് (വേസൈഡ് അമിനിറ്റീസ്)
ബി.കോം, ബി.ബി.എ, ബി.എസ്.സി, ബി.എം.എസ് അല്ലെങ്കിൽ ബി.എച്ച്.എം എന്നിവയിലേതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം നേടിയിരിക്കണം.
സെക്രട്ടറി
അംഗീകൃത സർവകലാശാലയിൽ നിന്ന് 3 വർഷത്തെ ബിരുദവും (കുറഞ്ഞത് 55% മാർക്ക്), പന്ത്രണ്ടാം ക്ലാസ്സും, പത്താം ക്ലാസ്സും കുറഞ്ഞത് 55% മാർക്കോടെ പാസായിരിക്കണം.
അസോസിയേറ്റ് എക്‌സിക്യൂട്ടീവ് (ക്വാളിറ്റി അഷ്വറൻസ്)
അംഗീകൃത സർവകലാശാലയിൽ നിന്ന് എം.എസ്.സി (കെമിസ്ട്രി) ബിരുദം നേടിയിരിക്കണം. കെമിസ്ട്രി, ഓർഗാനിക് കെമിസ്ട്രി, ഫിസിക്കൽ കെമിസ്ട്രി, ഇൻഓർഗാനിക് കെമിസ്ട്രി, അനലിറ്റിക്കൽ കെമിസ്ട്രി, പോളിമർ കെമിസ്ട്രി എന്നിവയിലേതെങ്കിലും വിഷയത്തിൽ വൈദഗ്ദ്ധ്യം ഉണ്ടായിരിക്കണം.
അപേക്ഷിക്കേണ്ട വിധം
താൽപര്യമുള്ളവർ ബിപിസിഎല്ലിന്റെ ഒഫീഷ്യൽ വെബ്സെെറ്റ് സന്ദർശിക്കുക. ശേഷം കരിയർ പേജിൽ നിന്ന് എക്സിക്യൂട്ടീവ് റിക്രൂട്ട്മെന്റ് തിരഞ്ഞെടുത്ത് വായിച്ച് മനസിലാക്കുക. ശേഷം തന്നിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് മേയ് 17ന് മുൻപായി അപേക്ഷിക്കാം. സംശയങ്ങൾക്ക് ചുവടെ നൽകിയ വിജ്ഞാപനം കാണുക.
%20%E0%B5%BD%20%E0%B4%9C%E0%B5%8B%E0%B4%B2%E0%B4%BF%E0%B4%AF%E0%B4%B5%E0%B4%B8%E0%B4%B0%E0%B4%82.%20%E0%B4%B5%E0%B4%BF%E0%B4%B5%E0%B4%BF%E0%B4%A7%20%E0%B4%8E%E0%B4%95%E0%B5%8D%E2%80%8C%E0%B4%B8%E0%B4%BF%E0%B4%95%E0%B5%8D%E0%B4%AF%E0%B5%82%E0%B4%9F_20260419_200357_0000.png)