ജർമ്മനിയിൽ ജോലി നേടാം; കേരള സർക്കാർ നോർക്കയുടെ റിക്രൂട്ട്മെന്റ്; അപേക്ഷ ഏപ്രിൽ 30 വരെ
ജർമ്മനിയിൽ ഷെഫ് തസ്തികയിലെ 20 ഒഴിവുകളിലേയ്ക്ക് സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സ് സംഘടിപ്പിക്കുന്ന റിക്രൂട്ട്മെന്റിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഹോട്ടൽ മാനേജ്മെന്റ്, ഹോട്ടൽ മാനേജ്മെന്റ് & കാറ്ററിംഗ് ടെക്നോളജി, ടൂറിസം & ട്രാവൽ മാനേജ്മെന്റ് എന്നിവയിൽ ഏതെങ്കിലും ബിരുദം നേടിയിരിക്കണം. നാലു വർഷത്തെ ബിരുദം നേടിയവർക്ക് മുൻഗണന ലഭിക്കും. വിശദമായ CV യും വിദ്യാഭ്യാസം, പ്രവൃത്തിപരിചയം, പാസ്സ്പോർട്ട്, ഭാഷായോഗ്യത എന്നിവയുടെ പകർപ്പുകൾ സഹിതം നോർക്ക റൂട്ട്സ് വെബ്ബ്സൈറ്റ് സന്ദർശിച്ച് 2026 ഏപ്രിൽ 30 നകം അപേക്ഷ നൽകേണ്ടതാണ്.
പ്രായപരിധി: 2026 മെയ് 31-നകം 35 വയസ്സ് കവിയരുത്. അപേക്ഷിക്കുന്നതിന് ജർമ്മൻ ഭാഷാ യോഗ്യത അനിവാര്യമല്ല. നിലവിൽ ജർമ്മൻ ഭാഷാ യോഗ്യതയുളളവർക്ക് (A1,A2,B1,B2) മുൻഗണന ലഭിക്കുന്നതാണ്.
എന്നാൽ തിരഞ്ഞെടുക്കപ്പെട്ടാൽ 12 മാസത്തോളം നീളുന്ന ബി-വൺ (B1) വരെയുളള ജർമ്മൻ ഭാഷാപഠനത്തിന് തയ്യാറാകുന്നവരാകണം അപേക്ഷകർ. ബി-വൺ വരെയുളള ജർമ്മൻ ഭാഷാപരിശീലനം, യോഗ്യതകളുടെ അംഗീകാരത്തിനുളള നടപടിക്രമങ്ങൾ, വിസ പ്രോസസ്സിംഗ്, ജോബ് മാച്ചിങ്ങ്, അഭിമുഖങ്ങൾ, ജർമ്മനിയിലേക്കെത്തിയശേഷമുളള ഇന്റഗ്രേഷൻ, താമസ സൗകര്യം, കുടുംബാംഗങ്ങളെ കൊണ്ടുപോകുന്നതിനുളള സഹായം എന്നിവയെല്ലാം പദ്ധതിവഴി ഉദ്യോഗാർത്ഥികൾക്ക് ലഭിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് വിഭാഗത്തിന്റെ 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളിൽ) 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്) ബന്ധപ്പെടാവുന്നതാണ്. ജർമൻ സർക്കാറിന്റെ ഹാൻഡ് ഇൻ ഹാൻഡ് ഫോർ ഇന്റർനാഷണൽ ടാലന്റ്സ് (HiH) പ്രോഗ്രമിന്റെ ഭാഗമായി ഇൻഡോ-ജർമൻ ചേംബർ ഓഫ് കൊമേഴ്‌സുമായി സഹകരിച്ചാണ് റിക്രൂട്ട്മെന്റ്

