KSEB ഇലട്രിസിറ്റി വർക്കർ ജോലി നേടാം – യോഗ്യത : പത്താം ക്ലാസ്സ് | ശമ്പളം: ₹24,400 – ₹43,600
കേരളത്തിൽ സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരം. കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ (PSC) വഴി Electricity Worker തസ്തികയിലേക്ക് പുതിയ വിജ്ഞാപനം പുറത്തിറങ്ങി. യോഗ്യത, ഒഴിവുകൾ, പ്രായപരിധി, അപേക്ഷിക്കേണ്ട വിധം തുടങ്ങിയ എല്ലാ വിവരങ്ങളും വിശദമായി താഴെ കൊടുക്കുന്നു.
പ്രധാന വിവരങ്ങൾ
വിഭാഗം: Kerala State Electricity Board Ltd
തസ്തിക: Electricity Worker
കാറ്റഗറി നമ്പർ: 21/2026
ശമ്പളം: ₹24,400 – ₹43,600
നിയമനം: Direct Recruitment
അപേക്ഷ ഫീസ്: ഇല്ല
അവസാന തീയതി: 03 ജൂൺ 2026
ജില്ല അടിസ്ഥാനത്തിലുള്ള ഒഴിവുകൾ
തിരുവനന്തപുരം – 101
കൊല്ലം – 49
പത്തനംതിട്ട – 24
ആലപ്പുഴ – 70
കോട്ടയം – 64
ഇടുക്കി – 96
എറണാകുളം – 139
തൃശ്ശൂർ – 62
പാലക്കാട് – 68
മലപ്പുറം – 64
കോഴിക്കോട് – 117
വയനാട് – 26
കണ്ണൂർ – 7
കാസർഗോഡ് – 32
വിദ്യാഭ്യാസ യോഗ്യത
അപേക്ഷിക്കാൻ ആവശ്യമായ യോഗ്യതകൾ:
SSLC അല്ലെങ്കിൽ തത്തുല്യ യോഗ്യത
Electrician / Wireman ട്രേഡിൽ 2 വർഷത്തെ ITI / Trade Certificate
ശാരീരിക യോഗ്യത
പുരുഷന്മാർ: കുറഞ്ഞ ഉയരം 157.48 cm
സ്ത്രീകൾ: കുറഞ്ഞ ഉയരം 144.78 cm
കാഴ്ച: സാധാരണ (Color Blindness ഇല്ല)
9 മീറ്റർ പോളിൽ 8 മിനിറ്റിനുള്ളിൽ കയറാനും ഇറങ്ങാനും കഴിയണം
പ്രായപരിധി
18 – 40 വയസ്
ജനന തീയതി: 02-01-1986 മുതൽ 01-01-2008 വരെ
SC/ST/OBC വിഭാഗങ്ങൾക്ക് പ്രായ ഇളവ് ലഭിക്കും
അപേക്ഷിക്കേണ്ട വിധം
PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി മാത്രമാണ് അപേക്ഷിക്കേണ്ടത്.
നടപടികൾ:
One Time Registration ചെയ്യുക
Profile Login ചെയ്യുക
Notification കണ്ടെത്തുക
“Apply Now” ക്ലിക്ക് ചെയ്യുക
വിവരങ്ങൾ ശരിയായി നൽകുക
അപേക്ഷ ഫീസ് ഇല്ല
പ്രധാന നിർദ്ദേശങ്ങൾ
ഒരേ സമയം ഒരു ജില്ലയിൽ മാത്രം അപേക്ഷിക്കാം
ഒന്നിലധികം ജില്ലയിൽ അപേക്ഷിച്ചാൽ അപേക്ഷ റദ്ദാക്കും
Ranked List 1 മുതൽ 3 വർഷം വരെ നിലവിൽ തുടരും
തിരഞ്ഞെടുക്കപ്പെട്ടവർക്ക് കുറഞ്ഞത് 5 വർഷം ജില്ലാ മാറ്റം ലഭിക്കില്ല
പരീക്ഷ സംബന്ധിച്ച വിവരങ്ങൾ
OMR / Online Test ഉണ്ടാകാം
Confirmation നൽകണം
Admit Card ഡൗൺലോഡ് ചെയ്യണം
ഔദ്യോഗിക വെബ്സൈറ്റ്
