ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്
മെഡിക്കൽ കോളേജിലെ മൈക്രോബയോളജി വിഭാഗത്തിന് കീഴിലുള്ള വി.ആർ.ഡി.എൽ ൽ ഒഴിവുള്ള ഒരു ഡാറ്റാ എൻട്രി തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഡാറ്റാ എൻട്രിയിലും ഡാറ്റാ മാനേജ്‌മെന്റിലും അറിവുള്ള ബിരുദധാരികൾക്കാണ് അവസരം. ആരോഗ്യ മേഖലയിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 20,000 ലഭിക്കും. അപേക്ഷകർ 40 വയസ്സിൽ താഴെയുള്ളവരായിരിക്കണം.
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം 2026 മെയ് 19-ന് രാവിലെ 10:30-ന് മെഡിക്കൽ കോളേജിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോൺ : 0484-2754000
