For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

എറണാകുളം മെഡിക്കൽ കോളേജിൽ ജോലി ഒഴിവുകൾ

Kerala job

 


ഡാറ്റാ എൻട്രി ഓപ്പറേറ്റർ തുടങ്ങി എറണാകുളം മെഡിക്കൽ കോളേജിൽ ജോലി ഒഴിവുകൾ

എറണാകുളം മെഡിക്കൽ കോളേജ് ജോലികൾ 

എറണാകുളം മെഡിക്കൽ കോളേജിൽ

വിവിധ തസ്തികളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് നിശ്ചിത തീയതികളിൽ നടക്കുന്ന നേരിട്ടുള്ള അഭിമുഖത്തിൽ പങ്കെടുത്തു കൊണ്ട് ജോലി നേടാം.

ലാബ് ടെക്നീഷ്യൻ

യോഗ്യത: ബി.എസ്സി എം.എൽ.ടി. അല്ലെങ്കിൽ പ്ലസ് ടു + ഡി.എം.ഇ അംഗീകൃത മെഡിക്കൽ ലാബ് ടെക്നോളജി ഡിപ്ലോമ + 2 വർഷം പരിചയം.

ശമ്പളം: ₹20,000/-

പ്രായപരിധി: 40 വയസ്സ് വരെ

അഭിമുഖം: മെയ് 18, രാവിലെ 10:30.

റിസർച്ച് അസിസ്റ്റന്റ്

യോഗ്യത: മെഡിക്കൽ മൈക്രോബയോളജി / മോളിക്യുലാർ ബയോളജി / ബയോടെക്നോളജിയിൽ ബിരുദാനന്തര ബിരുദം. അംഗീകൃത ഡയഗ്നോസ്റ്റിക് ലാബ് പരിചയം.

ശമ്പളം: ₹35,000/-

പ്രായപരിധി: 45 വയസ്സ് വരെ

അഭിമുഖം: മെയ് 20, രാവിലെ 11:00.

സയന്റിസ്റ്റ് ബി (നോൺ മെഡിക്കൽ)

യോഗ്യത: ബയോടെക്നോളജി ബി.ടെക് + 2 വർഷ ഗവേഷണ പരിചയം. അല്ലെങ്കിൽ മെഡിക്കൽ മൈക്രോബയോളജി / മോളിക്യുലാർ ബയോളജി / ബയോടെക്നോളജിയിൽ ഒന്നാം ക്ലാസ് മാസ്റ്റർ ബിരുദം. (പിഎച്ച്.ഡിക്ക് മുൻഗണന)

ശമ്പളം: ₹56,000/-

പ്രായപരിധി: 45 വയസ്സ് വരെ

അഭിമുഖം: മെയ് 20, രാവിലെ 10:30.

ഡേറ്റ എൻട്രി ഓപ്പറേറ്റർ

യോഗ്യത: ബിരുദം + ഡേറ്റ എൻട്രി / ഡേറ്റ മാനേജ്മെന്റ് അറിവ്. ആരോഗ്യമേഖലാ പരിചയത്തിന് മുൻഗണന.

ശമ്പളം: ₹20,000/-

പ്രായപരിധി: 40 വയസ്സിൽ താഴെ

അഭിമുഖം: മെയ് 19, രാവിലെ 10:30.

പ്രധാന കാര്യങ്ങൾ:

എസ്.എസ്.എൽ.സി, വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകൾ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ എന്നിവയുടെ അസ്സലും പകർപ്പുകളും സഹിതം ഹാജരാകുക.

ഉദ്യോഗാർത്ഥികൾ കൂടുതലാണെങ്കിൽ പ്രാഥമിക എഴുത്തുപരീക്ഷ ഉണ്ടായിരിക്കും.

ഫോൺ: 0484-2754000

Post a Comment