For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

60,000 തുടക്ക ശമ്പളം; കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി നേടാം; 660 ഒഴിവുകള്‍


കേന്ദ്ര നവരത്‌ന കമ്പനിയായ കോള്‍ ഇന്ത്യ ലിമിറ്റഡില്‍ ജോലി നേടാന്‍ അവസരം. വിവിധ എഞ്ചിനീയറിങ് വിഭാഗങ്ങളിലായി മാനേജ്‌മെന്റ് ട്രെയിനി റിക്രൂട്ട്‌മെന്റാണ് നടക്കുന്നത്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ജൂണ്‍ 11നകം ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം. 

തസ്തികയും ഒഴിവുകളും

കോള്‍ ഇന്ത്യ ലിമിറ്റഡില്‍ മാനേജ്‌മെന്റ് ട്രെയിനി. ആകെ ഒഴിവുകള്‍ 660. 

ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്: 221 ഒഴിവുകൾഒഴിവുകൾ സിവിൽ എഞ്ചിനീയറിംഗ്: 178  ഒഴിവുകൾമെക്കാനിക്കൽ എഞ്ചിനീയറിംഗ്: 145 ഒഴിവുകൾസിസ്റ്റംസ് / ഐടി: 43 ഒഴിവുകൾ ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ:  38 ഒഴിവുകൾജിയോളജി: 15 ഒഴിവുകൾ ഇൻഡസ്ട്രിയൽ എഞ്ചിനീയറിംഗ്: 11 ഒഴിവുകൾ രാജ്ഭാഷ (Hindi): 05 ഒഴിവുകൾകമ്പനി സെക്രട്ടറി: 04 ഒഴിവുകൾ

പ്രായപരിധി

ജനറല്‍, ഇഡബ്ല്യൂഎസ് വിഭാഗക്കാര്‍ക്ക് പരമാവധി പ്രായം 30 വയസാണ്. ഒബിസി (NCL) 3 വര്‍ഷം, എസ്.സി, എസ്.ടി 5 വര്‍ഷം എന്നിങ്ങനെ വയസിളവ് ബാധകം. 

ശമ്പളം

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 60,000 രൂപമുതല്‍ 1,80,000 രൂപവരെ ശമ്പളമായി ലഭിക്കും. 

യോഗ്യത

ബന്ധപ്പെട്ട എഞ്ചിനീയറിങ് വിഷയങ്ങളില്‍ (സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് തുടങ്ങിയവ) കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ ബിഇ/ ബിടെക് അല്ലെങ്കില്‍ ബി.എസ്.സി എഞ്ചിനീയറിങ് ബിരുദം നേടിയിരിക്കണം. 

സിസ്റ്റംസ് വിഭാഗത്തിലേക്ക് ഒന്നാം ക്ലാസ്സോടെയുള്ള ബിടെക് (CS/IT) അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ബിരുദാനന്തര ബിരുദമുള്ള (MCA) ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. എസ്സി, എസ്ടി, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് യോഗ്യതയില്‍ 5% മാര്‍ക്കിളവ് (അതായത് 55% മാര്‍ക്ക്) ലഭിക്കും. നിലവില്‍ അവസാന വര്‍ഷ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാന്‍ അവസരമുണ്ട്.

അപേക്ഷ ഫീസ്

ജനറല്‍, ഒബിസി, ഇഡബ്ല്യൂഎസ് വിഭാഗക്കാര്‍ക്ക് 1180 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി, എസ്.ടി, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് അപേക്ഷ ഫീസില്ല. 

അപേക്ഷിക്കേണ്ട വിധം

താല്‍പര്യമുള്ളവര്‍ www.coalindia.in  സന്ദര്‍ശിച്ച് ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം. കരിയര്‍ പേജില്‍ നിന്ന് മാനേജ്‌മെന്റ് ട്രെയിനി റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുക്കുക. വിശദമായി വായിച്ച് മനസിലാക്കിയതിന് ശേഷം തന്നിരിക്കുന്ന ലിങ്ക് മുഖേന അപേക്ഷിക്കണം. അവസാന തീയതി ജൂണ്‍ 11.

Website: www.coalindia.in 

Post a Comment