For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

ഡാറ്റാ എൻട്രി ജോലികൾ മുതൽ കേരളത്തിൽ വിവിധ സ്ഥാപനങ്ങളിൽ ജോലി ഒഴിവുകൾ

ഡാറ്റാ എൻട്രി ജോലികൾ മുതൽ കേരളത്തിൽ വിവിധ സ്ഥാപനങ്ങളിൽ ജോലി ഒഴിവുകൾ

കേരളത്തിൽ വിവിധ ജില്ലകളിൽ ജോലി

ജോബ് ഡ്രൈവ് 30 ന്

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് /എംപ്ലോയബിലിറ്റി സെന്ററിന്റെ കീഴില്‍ നടത്തുന്ന ജോബ് ഡ്രൈവ് മെയ് 30 ന്. മൂന്ന് സ്വകാര്യ സ്ഥാപനങ്ങളില്‍ ക്യാഷര്‍, സെയില്‍സ് എക്‌സിക്യൂട്ടീവ്, പ്രൊഡക്റ്റ് സ്‌പെഷ്യലിസ്റ്റ്, ടെക്‌നിഷ്യന്‍, സര്‍വീസ് അഡ്വൈസർ, കസ്റ്റമര്‍ റിലേഷന്‍ എക്‌സിക്യൂട്ടീവ്, ഫീല്‍ഡ് സെയില്‍സ് എക്‌സിക്യൂട്ടീവ് യൂണിറ്റ് സെയില്‍സ് മാനേജര്‍, ചാനല്‍ പാര്‍ടണര്‍ എന്നീ ഒഴിവുകളിലേക്കാണ് നിയമനം. പത്താം ക്ലാസ്, പ്ലസ്ടു, ബിരുദം, ഐ.ടി.ഐ, ഓട്ടോമൊബൈല്‍/മെക്കാനിക്കല്‍, ബികോം/എംകോം എന്നിവയാണ് യോഗ്യത. എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്കാണ് അവസരം.

 താല്‍പര്യമുള്ളവര്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനോട് അനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ രാവിലെ 10ന് എത്തണം. രജിസ്റ്റര്‍ ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ഫീസായ 300 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ നേരിട്ടെത്തണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505435, 2505204

കൂടിക്കാഴ്ച 29 ന്

വെണ്ണക്കര ഗവ ഹൈസ്‌കൂളില്‍ എച്ച്.എസ്.ടി ഇംഗ്ലീഷ്, എഫ്.ടി.എം തസ്തികകളില്‍ ഒഴിവ്. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. താല്‍പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി മെയ് 29 ഉച്ചയ്ക്ക് രണ്ടിന് അഭിമുഖത്തിനെത്തണമെന്ന് പ്രധാന അധ്യാപകന്‍ അറിയിച്ചു. 

ഫോണ്‍: 0491 2515872.

വാക്ക്-ഇന്‍-ഇന്റര്‍വ്യു മാറ്റി

പാറേമാവ് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ (അനക്‌സ്) ദിവസവേതനാടിസ്ഥാനത്തില്‍ ക്ലാര്‍ക്ക്, കുക്ക്, ഫുള്‍ ടൈം സ്വീപ്പര്‍-(2), സെക്യൂരിറ്റി, ഫീമെയില്‍ തെറാപ്പിസ്റ്റ്, പഞ്ചകര്‍മ്മ അസിസ്റ്റന്റ് തസ്തികകളിലേക്ക്  മെയ് 29ന് നടത്താനിരുന്ന വാക്ക്-ഇന്‍-ഇന്റര്‍വ്യു മാറ്റിവെച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.

അഭിമുഖം

കുണ്ടറ ഐ.എച്ച്.ആര്‍.ഡി അപ്ലൈഡ് സയന്‍സ് കോളേജിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ടെക്നീഷ്യനെ നിയമിക്കുന്നതിന് മെയ് 30-ന് രാവിലെ 10ന് അഭിമുഖം നടത്തും. യോഗ്യത: ഇലക്ട്രോണിക്സ് / കമ്പ്യൂട്ടര്‍ ഡിപ്ലോമ.    ഫോണ്‍: 0474-2580866, 8547005066.

 

അധ്യാപക ഒഴിവ്

കായംകുളം  ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ നിലവിലുള്ളതും പ്രതീക്ഷിക്കുന്നതുമായ ഒഴിവുകളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. 

പൊളിറ്റിക്കൽ സയൻസ് (സീനിയർ), കമ്പ്യൂട്ടർ സയൻസ് (സീനിയർ), കെമിസ്ട്രി, ഹിസ്റ്ററി, ഫിസിക്സ് എന്നീ വിഷയങ്ങളിലാണ് നിയമനം. ബന്ധപ്പെട്ട വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും, ബി.എഡും, സെറ്റ്  പരീക്ഷാ വിജയവുമാണ് ആവശ്യമായ യോഗ്യതകൾ. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ തങ്ങളുടെ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒറിജിനലുകളും പകർപ്പുകളുമായി  ജൂൺ  രണ്ടിന് രാവിലെ 10 മണിക്ക് പ്രിൻസിപ്പലിൻ്റെ ഓഫീസിൽ നടക്കുന്ന ഇൻ്റർവ്യൂവിന്  ഹാജരാകണം. 

ഫോൺ:  9447728241, 9447244241.

താൽകാലിക നിയമനം

പട്ടികവർഗ വികസന വകുപ്പിന് കീഴിൽ കൊല്ലം ജില്ലയിലെ പുനലൂർ ജില്ലാ പട്ടികവർഗ വികസന ഓഫീസിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന അമൃതകുളം, കുളത്തൂപ്പുഴ, അച്ചൻകോവിൽ, ഉറുകുന്ന് എന്നീ ഹോസ്റ്റലുകൾ,  കുളത്തൂപ്പുഴ മോഡൽ റസിഡൻഷ്യൽ സ്കൂൾ എന്നിവിടങ്ങളിലും ആലപ്പുഴ ജില്ലയിൽ പ്രവർത്തിക്കുന്ന മായിത്തറ ഹോസ്റ്റലിലും നിലവിൽ ഒഴിവുള്ളതും 2026-27 അധ്യയന വർഷം ഒഴിവ് വരാൻ സാധ്യതയുള്ളതുമായ കുക്ക്, വാച്ച്മാൻ, ആയ, പി ടി എസ്  എന്നീ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. 

മേയ് 29-ന് രാവിലെ 10.30-ന് പുനലൂർ ജില്ലാ പട്ടികവർഗ വികസന ഓഫീസിൽ  വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും.  ഉദ്യോഗാർഥികൾ   പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരും പി.എസ്.സി നിഷ്കർഷിച്ചിട്ടുള്ള യോഗ്യതയുള്ളവരുമായിരിക്കണം. ഫോൺ: 0475-2222353.

ഷിഫ്റ്റ് സൂപ്പർവൈസർ അപേക്ഷ ക്ഷണിച്ചു

ജില്ലയിലെ ഒരു കോ-ഓപ്പറേറ്റീവ് സ്ഥാപനത്തിൽ താൽക്കാലിക അടിസ്ഥാനത്തിൽ ഷിഫ്റ്റ് സൂപ്പർവൈസർ ഒഴിവിലേക്ക് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി അപേക്ഷ ക്ഷണിച്ചു. വനിതകൾ അപേക്ഷിക്കേണ്ടതില്ല. മെക്കാനിക്കൽ/ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമയും റബ്ബർ പ്രോസസിംഗ് ഫാക്ടറികളിൽ പ്രവൃത്തിപരിചയവും അല്ലെങ്കിൽ മെക്കാനിക്കൽ/ഇലക്ട്രിക്കൽ ട്രേഡിൽ ഐ.ടി.ഐയും റബ്ബർ പ്രോസസിംഗ് ഫാക്ടറികളിൽ 10 വർഷത്തെ പ്രവൃത്തിപരിചയവുമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. 2025 ജനുവരി ഒന്നിന് 18നും 40നും മധ്യേ പ്രായമുള്ളവരായിരിക്കണം. പ്രതിമാസം 25,000 രൂപ ശമ്പളം. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ രണ്ടിന് മുൻപായി അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്യണം.

ഡാറ്റാ എൻട്രി ഓപ്പറേറ്റർ നിയമനം:

 അഭിമുഖം മെയ് 29ന്

ഇടുക്കി ഐ.ടി.ഡി.പി ഓഫീസിന്റെ കീഴിലുളള വിവിധ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സഹായി കേന്ദ്രത്തിലേയ്ക്ക് ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെ നിയമിക്കുന്നതിനായി മെയ് 28 ന് തൊടുപുഴയിലുള്ള ഇടുക്കി ഐ.ടി.ഡി.പി പ്രൊജക്റ്റ് ഓഫീസില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന അഭിമുഖം ഭരണപരമായ സൗകര്യര്‍ത്ഥം മെയ് 29 ന് നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:04862 222399.

Post a Comment