For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

മലബാര്‍ കാന്‍സര്‍ സെന്ററിന് കീഴില്‍ ജോലി നേടാന്‍ അവസരം

Kerala job

 


മലബാര്‍ കാന്‍സര്‍ സെന്ററില്‍ 32,000 ശമ്പളത്തില്‍ ജോലി; അപേക്ഷ മെയ് 20 വരെ

മലബാര്‍ കാന്‍സര്‍ സെന്ററിന് കീഴില്‍ ജോലി നേടാന്‍ അവസരം. സോഷ്യല്‍ വര്‍ക്കര്‍ തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നത്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ മെയ് 20ന് മുന്‍പായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം. 

തസ്തികയും ഒഴിവുകളും

മലബാര്‍ കാന്‍സര്‍ സെന്ററില്‍ സോഷ്യല്‍ വര്‍ക്കര്‍ റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 04. ഒരു വര്‍ഷത്തേക്കാണ് പ്രാഥമിക നിഗമനം. അല്ലെങ്കില്‍ പ്രോജക്ട് കാലാവധി അവസാനിക്കുന്നത് വരെ. 

പ്രായപരിധി

40 വയസിന് ചുവടെ പ്രായമുള്ളവരായിരിക്കണം. 

യോഗ്യത

സോഷ്യല്‍ വര്‍ക്കില്‍ പിജി. (അംഗീകൃത സ്ഥാപനത്തില്‍ നിന്ന് റെഗുലറായി പഠിച്ചിരിക്കണം). 

കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ക്ക് മുന്‍ഗണന. 

ടൈപ്പിങ് സ്പീഡ് ഇന്റര്‍വ്യൂ സമയത്ത് പരിശോധിക്കുന്നതാണ്. 

ശമ്പളം

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 32,000 രൂപ ശമ്പളമായി അനുവദിക്കും. 

തിരഞ്ഞെടുപ്പ്

അപേക്ഷകരുടെ എണ്ണത്തിന് അനുസരിച്ച് എഴുത്ത് പരീക്ഷയോ, ഇന്റര്‍വ്യൂവോ നടത്തും. 

അപേക്ഷ ഫീസ്

എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് 100 രൂപയാണ് ഫീസ്. മറ്റുള്ളവര്‍ 250 രൂപ ഫീസായി അടയ്ക്കണം. 

അപേക്ഷിക്കേണ്ട വിധം

താല്‍പര്യമുള്ളവര്‍ എംസിസിയുടെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം വേക്കന്‍സി പേജില്‍ നിന്ന് പ്രോജക്ട് സ്റ്റാഫ് റിക്രൂട്ട്‌മെന്റ് നോട്ടിഫിക്കേഷന്‍ തിരഞ്ഞെടുക്കുക. വിശദമായി വായിച്ച് മനസിലാക്കിയതിന് ശേഷം തന്നിരിക്കുന്ന ലിങ്ക് മുഖേന അപേക്ഷിക്കണം. 

അപേക്ഷ: https://www.mcc.kerala.gov.in/ 

വിജ്ഞാപനം:  Click 


Post a Comment