For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

യു.എ.ഇയിൽ അൽഹിന്ദ് ഗ്രൂപ്പിന് കീഴിൽ മുന്നൂറിലധികം തൊഴിലവസരങ്ങൾ

Kerala job

 


യു.എ.ഇയിൽ അൽഹിന്ദ് ഗ്രൂപ്പിന് കീഴിൽ മുന്നൂറിലധികം തൊഴിലവസരങ്ങൾ; നാളെ നേരിട്ട് ഇന്റർവ്യൂവിനെത്തുക, ഫ്രഷേഴ്സിനും അപേക്ഷിക്കാം | Jobs in Alhind
ദുബൈ : യു.എ.ഇയിലെ ഇന്ത്യൻ മിഷനുകൾക്ക് കീഴിലുള്ള പാസ്‌പോർട്ട്, കോൺസുലർ, വിസ സേവനങ്ങളുടെ കരാർ സ്വന്തമാക്കിയ അൽഹിന്ദ് ഗ്രൂപ്പ് വൻ റിക്രൂട്ട്‌മെന്റ് നടത്തുന്നു. മുന്നൂറിലധികം തസ്തികകളിലേക്കാണ് കമ്പനി ഉദ്യോഗാർത്ഥികളെ തേടുന്നത്. ഇതിന്റെ ഭാഗമായുള്ള വാക്ക്-ഇൻ ഇന്റർവ്യൂ നാളെ (മെയ് 3 ഞായറാഴ്ച) നേരിട്ട് നടത്തുന്നു. Walk in interview ആയതിനാൽ ഉദ്യോഗാർഥികൾ നേരിട്ട് രേഖകളുമായി അഭിമുഖത്തിന് എത്തുക ആണ് വേണ്ടത്.

ഒഴിവുള്ള തസ്തികകൾ 

സബ്മിഷൻ ഓഫീസർമാർ, കൗണ്ടർ സ്റ്റാഫ് എന്നീ തസ്തികകളിലേക്കാണ് പ്രധാനമായും റിക്രൂട്ട്‌മെന്റ് നടക്കുന്നത്. ഈ തസ്തികകളിലേക്ക് ഫ്രഷ് ഗ്രാജുവേറ്റുകൾക്കും അപേക്ഷിക്കാവുന്നതാണ്. കൂടാതെ സീനിയർ മാനേജർമാർ, ബ്രാഞ്ച് ഹെഡ്‌സ്, ഓപ്പറേഷൻസ് മാനേജർമാർ, ഓപ്പറേഷൻസ് എക്സിക്യൂട്ടീവ്സ് എന്നീ തസ്തികകളിലേക്കും ഒഴിവുകളുണ്ട്. കോൺസുലർ സേവന മേഖലയിൽ മുൻപരിചയമുള്ളവർക്ക് ഈ തസ്തികകളിൽ മുൻഗണന ലഭിക്കും.

അഭിമുഖം സംബന്ധിച്ച വിവരങ്ങൾ:

* തിയതി: മെയ് 3, ഞായറാഴ്ച.

* സമയം: രാവിലെ 9:00 മുതൽ ഉച്ചയ്ക്ക് 1:30 വരെ. (UAE Time)

* സ്ഥലം: അൽഹിന്ദ് ടവർ, അൽഖാൻ, ഷാർജ.

* രേഖകൾ: ഏറ്റവും പുതിയ സിവി, പാസ്‌പോർട്ട് കോപ്പി, വിസ കോപ്പി, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ.

അപേക്ഷകർക്ക് സാധുവായ യുഎഇ റസിഡൻസ് വിസ വേണം.

ജോബ് ലൊക്കേഷൻ 

കഴിഞ്ഞ ആഴ്ചയാണ് യു.എ.ഇയിലെയും ശ്രീലങ്കയിലെയും ഇന്ത്യൻ മിഷനുകളുടെ കോൺസുലർ സേവനങ്ങൾക്കുള്ള കരാർ അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ് പ്രൈവറ്റ് ലിമിറ്റഡ് നേടിയത്. ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്ത കമ്പനിയെന്ന നിലയിലാണ് നാല് ഏജൻസികളിൽ നിന്ന് അൽഹിന്ദിനെ തിരഞ്ഞെടുത്തത്. 

യു.എ.ഇയിലെ ഏഴ് എമിറേറ്റുകളിലായി 16 കേന്ദ്രങ്ങളിലൂടെയാണ് അൽഹിന്ദ് ഗ്രൂപ്പ് കോൺസുലർ സേവനങ്ങൾ നൽകുക. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഈ 16 കേന്ദ്രങ്ങളിൽ എവിടെ വേണമെങ്കിലും നിയമനം ലഭിക്കാം.

ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ പത്ത് വർഷത്തിലേറെയായി ഇത്തരം സേവനങ്ങൾ നൽകുന്ന പരിചയം അൽഹിന്ദിനുണ്ട്. ജൂലൈ ഒന്ന് മുതലാണ് കമ്പനി ഔദ്യോഗികമായി സേവനങ്ങൾ ആരംഭിക്കുന്നത്

Post a Comment