കേരള സർക്കാർ സ്ഥാപനങ്ങളിലെ താൽക്കാലിക സ്ഥിര ജോലി ഒഴിവുകൾ;Kerala government temporary and Permanent job vacancies 2026
കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള നിരവധി താൽക്കാലിക സ്ഥിര ജോലി ഒഴിവുകളാണ് താഴെ നൽകിയിട്ടുള്ളത് ഓരോ ജോലി ഒഴിവുകളും വായിച്ചു മനസ്സിലാക്കി അപേക്ഷിക്കുക അതിൽ കോൺടാക്ട് നമ്പർ മറ്റ് അപേക്ഷ വിവരങ്ങൾ എങ്ങനെ എന്ന് നൽകിയിട്ടുണ്ട്.
മേട്രണ്‍ കം റെസിസഡന്റ് ട്യൂട്ടര്‍ നിയമനം
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ തച്ചിങ്ങനാടത്ത് പ്രവര്‍ത്തിക്കുന്ന ഗവ. പ്രീ-മെട്രിക് ഹോസ്റ്റലില്‍ വിദ്യാര്‍ഥികളുടെ രാത്രികാല പഠന മേല്‍നോട്ട ചുമതലകള്‍ക്കായി മേട്രണ്‍ കം റെസിസഡന്റ് ട്യൂട്ടര്‍ (എം.സി.ആര്‍.ടി)തസ്തികയിലേക്ക് നിയമനം നടത്തുന്നു. പ്രതിമാസം 12000 രൂപയാണ് ഹോണറേറിയം.
യോഗ്യത:ബിരുദവും ബി. എഡും യോഗ്യതയുള്ള പട്ടികജാതി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പുരുഷ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ മെയ് 20ന് വൈകിട്ട് അഞ്ചിനകം പെരിന്തല്‍മണ്ണ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ ലഭ്യമാക്കണം. ഫോണ്‍ : 8547630139, 9495675595.
വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക്കിൽ താൽക്കാലിക നിയമനം
തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക്ക് കോളേജിൽ ലക്ചറർ, ട്രേഡ്സ്മാൻ തസ്തികയിലേക്കുള്ള അഭിമുഖം മേയ് 18 രാവിലെ 10 മണിക്ക് കോളേജിൽ നടത്തും. ലക്ചറർ തസ്തികയ്ക്ക് ബി.ടെക് സിവിൽ എൻജിനീയറിങ് ഫസ്റ്റ് ക്ലാസും ട്രേഡ്സ്മാൻ തസ്തികയ്ക്ക് ഐ.റ്റി.ഐ സിവിലുമാണ് യോഗ്യത. യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം അന്നേദിവസം കോളേജിൽ നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾക്ക്: www.cpt.ac.in.
സ്റ്റാഫ് നഴ്‌സ് നിയമനം
പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനം നടത്തുന്നു. പ്ലസ് ടു വിജയത്തിനൊപ്പം ജി.എന്‍.എം അല്ലെങ്കില്‍ ബി.എസ്.സി. നഴ്‌സിങ് പാസായവര്‍ക്കും കേരള നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉള്ളവര്‍ക്കും അപേക്ഷിക്കാം. പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പ്രതിമാസം പരമാവധി 20,000 രൂപ വരെയായിരിക്കും വേതനം. ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പും സഹിതം മെയ് 21 ന് രാവിലെ 10.30ന് ആശുപത്രി ഓഫീസില്‍ കൂടിക്കാഴ്ചക്ക് എത്തണം.
ഫോണ്‍- 0494-2666439.
ഗസ്റ്റ് ഇൻസ്ട്രക്ടർ അഭിമുഖം
ആറ്റിങ്ങൽ ഗവ ഐ.ടി.ഐ-യിൽ ഷീറ്റ് മെറ്റൽ വർക്കർ ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ ഓപ്പൺ വിഭാഗത്തിനായുള്ള ഒരു ഒഴിവിലേക്ക് ബന്ധപ്പെട്ട വിഷയങ്ങളിൽ എൻജിനീയറിംഗ് ഡിഗ്രി/ഡിപ്ലോമ അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിലെ എൻ.ടി.സിയും മൂന്നു വർഷത്തെ പ്രവർത്തിപരിചയവും അല്ലെങ്കിൽ എൻ.എ.സിയും ഒരു വർഷത്തെ പ്രവൃത്തി പരിചയവുമുള്ളവരിൽ നിന്നും ഗസ്റ്റ് ഇൻസ്ട്രക്ടറെ താൽക്കാലികമായി നിയമിക്കുന്നതിനുള്ള അഭിമുഖം മേയ് 18ന് നടത്തും. താൽപര്യമുള്ളവർ യോഗ്യത, ഐഡന്റിറ്റി തെളിയിയ്ക്കുന്ന അസ്സൽ രേഖകളുമായി അന്നേ ദിവസം രാവിലെ 10.30ന് ഐ.ടി.ഐ ഓഫീസിൽ നേരിട്ട് ഹാജരാകണം.
ഫോൺ: 0470 2622391.
ഗസ്റ്റ് ഫാക്കൽറ്റി നിയമനം
ആർ. പരമേശ്വരൻ പിള്ള മെമ്മോറിയൽ ആർട്സ് ആന്റ് സയൻസ് കോളേജിൽ ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റിൽ ഒരു ഗസ്റ്റ് ഫാക്കൽറ്റി ഒഴിവുണ്ട്. മേയ് 19 രാവിലെ 11 ന് കോളേജിൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കുവാൻ താൽപര്യമുള്ള എം. എ. ഇംഗ്ലീഷ് യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി നെയ്യാർ ഡാമിലെ ക്യാമ്പസിൽ നേരിട്ട് ഹാജരാകണം. വിരമിച്ച കോളേജ് അധ്യാപകരെയും പരിഗണിക്കും. കൂടുതൽ വിവരങ്ങൾക്ക്: 9188924895.
സൈക്കോ സോഷ്യൽ കൗൺസിലർ ഒഴിവ്
കാസറഗോഡ് ജില്ലയിൽ സംസ്ഥാന സർക്കാർ വകുപ്പിനു കീഴിൽ വനിതകൾക്കായുള്ള, ഈഴവ/തിയ്യ/ബില്ലവ വിഭാഗത്തിന് സംവരണം ചെയ്ത സൈക്കോ സോഷ്യൽ കൗൺസിലറുടെ ഒരു താത്കാലിക ഒഴിവുണ്ട്. സൈക്കോളജി/സൈക്ക്യാട്രി, ന്യൂറോ സയൻസ് വിഷയങ്ങളിൽ പ്രൊഫഷണൽ ബിരുദമോ, ഡിപ്ലോമയോ ഉള്ള ആരോഗ്യമേഖലയിൽ മൂന്നു വർഷത്തിൽ കുറയാത്ത തൊഴിൽ പരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. പ്രതിമാസ ശമ്പളം 30,000 രൂപ. പ്രായപരിധി 01/01/2025 ന് 18 നും 40 നും മദ്ധ്യേ. തത്പരരായ ഉദ്യോഗാർത്ഥികൾ മെയ് 20 നകം അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ഹാജരായി പേര് രജിസ്റ്റർ ചെയ്യണം. ഈഴവ/തിയ്യ/ബില്ലവ വിഭാഗക്കാരുടെ അഭാവത്തിൽ മറ്റ് സംവരണ/സംവരണേതര വിഭാഗക്കാരെയും പരിഗണിക്കും.
അധ്യാപക ഒഴിവ്
മലപ്പുറം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിവിധ എച്ച്.എസ്.എസ്.ടി. തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. കൊമേഴ്സ് (സീനിയര്‍, ജൂനിയര്‍), ഇംഗ്ലീഷ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് (സീനിയര്‍), കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഹിസ്റ്ററി, മലയാളം, (ജൂനിയര്‍) ഉദ്യോഗാര്‍ഥികള്‍ മെയ് 21 രാവിലെ ഒന്‍പതിനും ഇക്കണോമിക്സ് (സീനിയര്‍, ജൂനിയര്‍), ബോട്ടണി, സോഷ്യോളജി, പൊളിറ്റിക്കല്‍ സയന്‍സ്, അറബിക് (ജൂനിയര്‍) ഉദ്യോഗാര്‍ത്ഥികള്‍ ഉച്ചക്ക് രണ്ടിനും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0483 2731542.
ചാര്‍ട്ടേഡ് അക്കൗണ്ടന്റ് നിയമനം
മലപ്പുറം ജില്ലയിലെ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ജില്ല, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളുടെ 2025-26 സാമ്പത്തിക വര്‍ഷത്തെ അക്കൗണ്ടുകള്‍ സ്റ്റാറ്റിയൂട്ടറി ഓഡിറ്റ് ചെയ്യുന്നതിന് ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ നിയമിക്കുന്നു. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, കേന്ദ്ര/ സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ സ്റ്റാറ്റിയൂട്ടറി ഓഡിറ്റ് ചെയ്തു മുന്‍പരിചയമുള്ള അംഗീകൃത ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍/സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ മെയ് 20 വൈകുന്നേരം മൂന്നിനകം മലപ്പുറം മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററുടെ ഓഫീസില്‍ ലഭിക്കണം. ഫോണ്‍ നമ്പര്‍. 04832734976, ഇമെയില്‍- nregampm@gmail.com.
പാര്‍ട് ടൈം ട്യൂട്ടര്‍ ഒഴിവ്
പട്ടികജാതി വികസന വകുപ്പിനു കീഴില്‍ പരപ്പനങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികളുടെ ഗവ.പ്രീമെട്രിക് ഹോസ്റ്റലിലെ അന്തേവാസികള്‍ക്ക് ട്യൂഷന്‍ നല്‍കുന്നതിന് പാര്‍ട് ടൈം ട്യൂട്ടര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഇംഗ്ലീഷ്, കണക്ക്, ഹിന്ദി, സോഷ്യല്‍ സയന്‍സ്, നാച്ചുറല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ് എന്നീ വിഷയങ്ങള്‍ പഠിപ്പിക്കാന്‍ ടി.ടി.സി, ബി.എഡ് യോഗ്യതയുള്ള തദ്ദേശവാസികളായ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ മെയ് 20നകം തിരൂരങ്ങാടി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം അപേക്ഷിക്കണം.
ഫോണ്‍: 9645297971