ആരോഗ്യ കേരളം മിഷന്റെ (NHM) പാലക്കാട് ജില്ലാ ഓഫീസിൽ കരാർ അടിസ്ഥാനത്തിൽ നിയമനം
National Health Mission temporary jobs Kerala 2026
ഉള്ളടക്കം:
ആരോഗ്യ കേരളം മിഷന്റെ (NHM) പാലക്കാട് ജില്ലാ ഓഫീസിൽ കരാർ അടിസ്ഥാനത്തിൽ നഴ്സിംഗ് വിഭാഗത്തിൽ നിയമനത്തിന് അവസരം. താഴെ പറയുന്ന തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈൻ അപേക്ഷ ക്ഷണിക്കുന്നു.
1. JPHN / RBSK നഴ്സ്
യോഗ്യത: എസ്.എസ്.എൽ.സി, ജെ.പി.എച്ച്.എൻ കോഴ്സ് (കുറഞ്ഞത് 18 മാസത്തെ ANM കോഴ്സ് – സർക്കാർ അംഗീകൃത സ്ഥാപനം)
രജിസ്ട്രേഷൻ: കേരള നഴ്സിംഗ് കൗൺസിലിലെ സാധുവായ രജിസ്ട്രേഷൻ
പ്രായപരിധി: 30.04.2026 വരെ 40 വയസ്സ്
പ്രതിമാസ വേതനം: ₹17,000/-
2. സ്റ്റാഫ് നഴ്സ്
യോഗ്യത: ബി.എസ്.സി. നഴ്സിംഗ് അല്ലെങ്കിൽ ജി.എൻ.എം (സർക്കാർ അംഗീകൃത സ്ഥാപനം).
രജിസ്ട്രേഷൻ: കേരള നഴ്സിംഗ് കൗൺസിലിലെ സാധുവായ രജിസ്ട്രേഷൻ
പ്രായപരിധി: 30.04.2026 വരെ 40 വയസ്സ്
പ്രതിമാസ വേതനം: ₹20,500/-
3. മിഡ്-ലെവൽ സർവീസ് പ്രൊവൈഡർ (MLSP)
യോഗ്യത: ബി.എസ്.സി. നഴ്സിംഗ് അല്ലെങ്കിൽ ജി.എൻ.എം + 2024 ജനുവരി 1 വരെ ഒരു വർഷത്തെ പ്രസ്തുത യോഗ്യതയ്ക്കു ശേഷമുള്ള പ്രവൃത്തി പരിചയം
രജിസ്ട്രേഷൻ: കേരള നഴ്സിംഗ് കൗൺസിലിലെ സാധുവായ രജിസ്ട്രേഷൻ
പ്രായപരിധി: 30.04.2026 വരെ 40 വയസ്സ്
പ്രതിമാസ വേതനം:
പരിശീലന കാലയളവിൽ: 20,500/-
പരിശീലന വിജയകരമായ പൂർത്തീകരണത്തിനു ശേഷം:20,500/- + 1,000/- (സ്ഥിര യാത്രാ അലവൻസ്).
എങ്ങനെ അപേക്ഷിക്കാം?
യോഗ്യരായ ഉദ്യോഗാർത്ഥികൾ www.arogyakeralam.gov.in എന്ന വെബ്സൈറ്റിൽ ഓൺലൈൻ വഴി മാത്രം അപേക്ഷിക്കേണ്ടതാണ്.
അപേക്ഷിക്കാനുള്ള അവസാന തീയതി: 23-05-2026 (ശനി), വൈകുന്നേരം 5:00 മണി.
നിശ്ചിത സമയത്തിനുള്ളിൽ യോഗ്യത നേടാത്തവരെ പരിഗണിക്കുന്നതല്ല.
നേരിട്ടോ, തപാൽ മുഖേനയോ, ഇമെയിൽ വഴിയോ അപേക്ഷ സ്വീകരിക്കുന്നതല്ല. അപ്രകാരം. ലഭിക്കുന്ന അപേക്ഷകൾ നിരസിക്കുന്നതായിരിക്കും.
ബന്ധപ്പെടാനുള്ള വിലാസം:
NHM (ആരോഗ്യ കേരളം) പാലക്കാട്
NGS 218, നൂറാനി വില്ലേജ്, നൂറാനി പി.ഓ., പാലക്കാട് – 678 004
ഫോൺ: 0491-2504695
ഇമെയിൽ: dpmpkd@gmail.com
പ്രധാന കുറിപ്പുകൾ:
തസ്തികകൾക്കനുസരിച്ച് കേരള നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ നിർബന്ധമാണ്.
പ്രായപരിധി 30.04.2026 വരെ കണക്കാക്കിയത്.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ ഫോമിനും സന്ദർശിക്കുക: www.arogyakeralam.gov.in
%20%E0%B4%AA%E0%B4%BE%E0%B4%B2%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D%20%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%BE%20%E0%B4%93%E0%B4%AB%E0%B5%80%E0%B4%B8%E0%B4%BF%E0%B5%BD%20%E0%B4%95%E0%B4%B0%E0%B4%BE%E0%B5%BC%20%E0%B4%85%E0%B4%9F%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BE%E0%B4%A8%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B5%BD%20%E0%B4%A8%E0%B4%BF%E0%B4%AF%E0%B4%AE%E0%B4%A8_20260515_145214_0000.png)