For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

സമയം തീരുന്നു; കൊച്ചി മെട്രോയിൽ മാനേജർ; 1 ലക്ഷം തുടക്ക ശമ്പളം; അപേക്ഷ ജൂണ്‍ 10 വരെ

സമയം തീരുന്നു; കൊച്ചി മെട്രോയിൽ മാനേജർ; 1 ലക്ഷം തുടക്ക ശമ്പളം; അപേക്ഷ ജൂണ്‍ 10 വരെ

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) ൽ ജോലി ജനറൽ മാനേജർ തസ്തികയിലേക്കുള്ള റിക്രൂട്ട്മെന്റ് ജൂൺ 10ന് അവസാനിക്കും. താൽപര്യമുള്ളവർ അവസാന തീയതി വരെ കാത്തുനിൽക്കാതെ ഉടൻ തന്നെ അപേക്ഷ നൽകുക. 

തസ്തികയും ഒഴിവുകളും

കൊച്ചി മെട്രോയില്‍ ജനറല്‍ മാനേജര്‍ (ഓപ്പറേഷന്‍സ് & മെയിന്റനന്‍സ്) റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 01.

പ്രായപരിധി

55 വയസുവരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. 

യോഗ്യത

അംഗീകൃത സ്ഥാപനത്തില്‍ നിന്ന് ബിഇ/ ബിടെക് (ഏതെങ്കിലും എഞ്ചിനീയറിങ് ബ്രാഞ്ചില്‍). 

ഓപ്പറേഷന്‍സ്/ മെയിന്റനന്‍സ്/ സിഗ്നലിങ് മേഖലയില്‍ കുറഞ്ഞത് 20 വര്‍ഷത്തെ എക്‌സ്പീരിയന്‍സ് വേണം. 

പ്ലാനിങ്, പ്രൊക്യുര്‍മെന്റ്, കോണ്‍ട്രാക്ട് മാനേജ്‌മെന്റ് വിഭാഗത്തില്‍ പരിചയം.

ശമ്പളം

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 12,0000 മുതല്‍ 2,80,000 രൂപവരെ ശമ്പളം ലഭിക്കും. 

കൂടുതല്‍ വിവരങ്ങള്‍

പ്രായം, എക്‌സ്പീരിയന്‍സ്  എന്നിവ 01.05.2026 അടിസ്ഥാനമാക്കി കണക്കാക്കും. 

അപേക്ഷകരുടെ എണ്ണത്തിന് അനുസരിച്ച് ഇന്റര്‍വ്യൂ നിശ്ചയിക്കും. 

അപേക്ഷ സമയത്ത് പ്രായം, യോഗ്യത, എക്‌സ്പീരിയന്‍സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ കൈവശം കരുതണം. 

Proof of Age SSLC/Birth Certificate issued by the  Competent Authority 
Educational Qualifications All Year/Semester Mark Sheets & Certificates.Experience  a) Past Employments- Service certificate (It  Should have Date of Joining, date of Relieving, Pay Scale etc.)

 b) Current Experience : Appointment  Letter, Proof of date of joining, Latest Payslip 

അപേക്ഷിക്കേണ്ട വിധം

യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ കെഎംആര്‍എല്ലിന്റെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം കരിയര്‍ പേജില്‍ നിന്ന് ജിഎം റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുക്കുക. ലഭ്യമായ നോട്ടിഫിക്കേഷന്‍ പൂര്‍ണമായും വായിച്ച് മനസിലാക്കുക. ശേഷം തന്നിരിക്കുന്ന ആപ്ലൈ ബട്ടണില്‍ ക്ലിക് ചെയ്ത്, രജിസ്റ്റര്‍ ചെയ്ത് അപേക്ഷിക്കണം. സംശയങ്ങള്‍ക്ക് ചുവടെ നല്‍കിയ വിജ്ഞാപനം കാണുക. അവസാന തീയതി ജൂണ്‍ 10.

അപേക്ഷ: https://kochimetro.org/careers/login_form.php?vac_id=443 

വിജ്ഞാപനം: Click 

Post a Comment