For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now
Posts

കേരള സംസ്ഥാന ജലഗതാഗത വകുപ്പില്‍ സ്ഥിര ജോലി; അരലക്ഷംവരെ ശമ്പളം വാങ്ങാം; അപേക്ഷ ജൂലൈ 1 വരെ

കേരള സംസ്ഥാന ജലഗതാഗത വകുപ്പില്‍ സ്ഥിര ജോലി; അരലക്ഷംവരെ ശമ്പളം വാങ്ങാം; അപേക്ഷ ജൂലൈ 1 വരെ

കേരള സംസ്ഥാന ജലഗതാഗത വകുപ്പിന് കീഴില്‍ ജോലി നേടാന്‍ അവസരം. ബ്ലാക്‌സ്മിത്ത് ഗ്രേഡ് II തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ്. ആകെ 1 ഒഴിവാണുള്ളത്. താല്‍പര്യമുള്ളവര്‍ ജൂലൈ 1ന് മുന്‍പായി കേരള പി.എസ്.സി മുഖേന അപേക്ഷ പൂര്‍ത്തിയാക്കണം. 

തസ്തികയും ഒഴിവുകളും

കേരള സംസ്ഥാന ജലഗതാഗത വകുപ്പില്‍ ബ്ലാക്‌സ്മിത്ത് ഗ്രേഡ് II റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 01.

DepartmentKerala State Water Transport Name of Post : Blacksmith Grade II CATEGORY NO:33/ 2026Last date of application 01.07.2026

ശമ്പളം

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 25,100 രൂപമുതല്‍ 57,900 രൂപവരെ ശമ്പളം ലഭിക്കും. 

പ്രായപരിധി

18നും 40നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. ഉദ്യോഗാര്‍ഥികള്‍ 02.01.1986നും 01.01.2008നും ഇടയില്‍ ജനിച്ചവരായിരിക്കണം. എസ്.സി, എസ്.ടി, മറ്റ് സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.

യോഗ്യത

  • പത്താം ക്ലാസ് വിജയിച്ചിരിക്കണം. അല്ലെങ്കില്‍ തത്തുല്യവും പരിഗണിക്കും. 
  • ബ്ലാക്‌സ്മിത്ത് ട്രേഡിലുള്ള ഐടി ഐ. അല്ലെങ്കില്‍ തത്തുല്യ യോഗ്യത.

അപേക്ഷിക്കേണ്ട വിധം

ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി 'ഒറ്റത്തവണ രജിസ്ട്രേഷൻ' പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user ID യും password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ൽ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നൽകേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.

അപേക്ഷ: https://thulasi.psc.kerala.gov.in/thulasi/                     

വിജ്ഞാപനം:  CLICK

kerala psc invited application for blacksmith grade 2 recruitment under kswt apply before july 01

Post a Comment