For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

വ്യോമസേനയിൽ ഓഫിസറാകാം; ജൂൺ 19 അപേക്ഷിക്കാം; പ്ലസ് ടു, ഡി​ഗ്രി യോ​ഗ്യതയുള്ളവർക്ക് അവസരം

വ്യോമസേനയിൽ ഓഫിസറാകാം; ജൂൺ 19 അപേക്ഷിക്കാം; പ്ലസ് ടു, ഡി​ഗ്രി യോ​ഗ്യതയുള്ളവർക്ക് അവസരം

ഇന്ത്യൻ വ്യോമസേനയിൽ കമ്മിഷൻഡ് ഓഫിസർമാരെ  തിരഞ്ഞെടുക്കുന്നതിനുള്ള എയർഫോഴ്‌സ് കോമൺ അഡ്മിഷൻ ടെസ്റ്റ് (അഫ്കാറ്റ് - AFCAT-02/2026), എൻ.സി.സി സ്‌പെഷ്യൽ എൻട്രി സ്‌കീം / ഗേറ്റ് സ്‌കോർ എൻട്രി എന്നിവക്ക് ഇപ്പോൾ അപേക്ഷിക്കാം.
അഫ്കാറ്റ് എൻട്രി വഴി ഫ്‌ളയിങ്, ഗ്രൗണ്ട് ഡ്യൂട്ടി - ടെക്നിക്കൽ, ഗ്രൗണ്ട് ഡ്യൂട്ടി -നോൺ ടെക്നിക്കൽ (വെപ്പൺ സിസ്റ്റംസ്/ അഡ്മിനിസ്‌ട്രേഷൻ/ലോജിസ്റ്റിക്‌സ് / അക്കൗണ്ട്‌സ്/ എജ്യുക്കേഷൻ/ മെറ്റീരിയോളജി ) ബ്രാഞ്ചുകളിൽ  പ്രവേശനം ലഭിക്കും. വനിതകൾക്ക് ഓരോ വിഭാഗത്തിലും സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്.

ഓൺലൈൻ പരീക്ഷ
2026 ഓഗസ്റ്റ് എട്ടിനാണ് ഓൺലൈൻ പരീക്ഷ. രണ്ട് മണിക്കൂർ ദൈർഘ്യമുള്ള ഒബ്ജക്റ്റീവ് രീതിയിലുള്ള  പരീക്ഷയിൽ 100 ചോദ്യങ്ങൾ. ശരിയുത്തരത്തിന് മൂന്ന് മാർക്ക്. ഉത്തരം തെറ്റിയാൽ ഒരു മാർക്ക് നഷ്ടപ്പെടും. ജനറൽ അവയർനസ്, വെർബൽ എബിലിറ്റി ഇൻ ഇംഗ്ലിഷ്, ന്യൂമെറിക്കൽ എബിലിറ്റി, റീസണിങ്, മിലിറ്ററി ആപ്റ്റിറ്റിയൂഡ് എന്നീ വിഭാഗങ്ങളിൽ നിന്നാണ് ചോദ്യങ്ങൾ. കേരളത്തിൽ എറണാകുളം, തിരുവനന്തപുരം, കൊല്ലം, തൃശൂർ, കണ്ണൂർ ജില്ലകളിൽ പരീക്ഷയെഴുതാം. ഓൺലൈൻ പ്രാക്ടീസ് പരീക്ഷ വെബ്‌സൈറ്റിലുണ്ട്. പരീഷയിൽ മികവ് തെളിയിക്കുന്നവർക്ക് അഞ്ച്  ദിവസത്തോളം നീണ്ടുനിൽക്കുന്ന എയർഫോഴ്‌സ് സെലക്ഷൻ ബോർഡ് (AFSB) ഇന്റർവ്യു ഉണ്ടാകും. ഫ്‌ളയിങ് ബ്രാഞ്ചുകാർക്ക് പൈലറ്റ് അഭിരുചി പരീക്ഷയിലും വിജയിക്കേണ്ടതുണ്ട്. 

എൻ.സി.സി സ്പെഷൽ എൻട്രി വഴി ഫ്ളയിങ് ബ്രാഞ്ചിലേക്കും ഗേറ്റ് സ്‌കോർ എൻട്രി വഴി ഗ്രൗണ്ട് ഡ്യൂട്ടി ( ടെക്‌നിക്കൽ) ബ്രാഞ്ചിലേക്കും മാത്രമാണ്  പ്രവേശനം. പ്രത്യേകം എഴുത്ത് പരീക്ഷയില്ല. നേരിട്ട് എ.എഫ്.എസ്.ബി ഇന്റർവ്യൂവിന് ക്ഷണിക്കും.

പ്രായപരിധി
ഫ്‌ളയിങ് ബ്രാഞ്ച് പ്രവേശനത്തിന് 2003 ജൂലൈ രണ്ടിനും 2007 ജൂലൈ ഒന്നിനുമിടയിൽ (രണ്ട് തീയതികളും ഉൾപ്പടെ) ജനിച്ചവരായിരിക്കണം. കൊമേഴ്‌സ്യൽ പൈലറ്റ്  ലൈസൻസുള്ളവർക്ക് രണ്ട് വർഷത്തെ ഇളവുണ്ട്.  
ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ, നോൺടെക്നിക്കൽ )വിഭാഗങ്ങളിലേക്ക്  2001  ജൂലൈ രണ്ടിനും 2007 ജൂലൈ ഒന്നിനുമിടയിൽ (രണ്ട് തീയതികളും ഉൾപ്പടെ) ജനിച്ചിരിക്കണം.

യോഗ്യത 
ഫ്‌ലൈയിങ് ബ്രാഞ്ച്: ഫിസിക്‌സ്, മാത്തമാറ്റിക്‌സ് വിഷയങ്ങളോടെയുള്ള പ്ലസ്ടു ജയിച്ചിരിക്കണം. മൂന്ന് വർഷത്തിൽ കുറയാത്ത ബിരുദവും വേണം. ബി.ടെക് , എ.എം.ഐ.ഇ (സെക്ഷൻ എയും ബിയും ജയിച്ചിരിക്കണം) എന്നിവയും പരിഗണിക്കും. എൻ.സി.സി സ്‌പെഷൽ എൻട്രിക്ക് എയർ വിങ് സീനിയർ ഡിവിഷൻ 'സി' സർട്ടിഫിക്കറ്റ് നേടിയിരിക്കണം.

ഗ്രൗണ്ട് ഡ്യൂട്ടി (ടെക്‌നിക്കൽ): ഫിസിക്‌സ് ,മാത്തമാറ്റിക്‌സ് വിഷയങ്ങൾ പഠിച്ച്  പ്ലസ്ടു ജയിച്ചിരിക്കണം. കൂടാതെ എൻജിനീയറിങ് ബിരുദം /എൻജിനീയറിങ്ങിൽ ഇന്റഗ്രേറ്റഡ് പി.ജി,  ബി.എസ്.സി ഫിസിക്‌സിന് ശേഷം എം.എസ്.സി ഇലക്ട്രോണിക്‌സ്, എ.എം.ഐ.ഇ (സെക്ഷൻ എയും ബിയും ജയിച്ചിരിക്കണം), ഗ്രാജുവേറ്റ് മെമ്പർഷിപ്പ് എക്‌സാമിനേഷൻ എന്നിവയിലൊന്ന് പൂർത്തിയാക്കിയിരിക്കണം.

ഗ്രൗണ്ട് ഡ്യൂട്ടി (നോൺ ടെക്‌നിക്കൽ): വെപ്പൺ സിസ്റ്റംസ് ബ്രാഞ്ച്: ഫിസിക്‌സ്, മാത്തമാറ്റിക്‌സ് വിഷയങ്ങൾ പഠിച്ച് പ്ലസ്ടു പൂർത്തിയാക്കിയിരിക്കണം. കുറഞ്ഞത് മൂന്ന് വർഷം ദൈർഘ്യമുള്ള ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും വേണം.
അഡ്മിനിസ്‌ട്രേഷൻ, ലോജിസ്റ്റിക്‌സ്: കുറഞ്ഞത് മൂന്ന് വർഷം ദൈർഘ്യമുള്ള ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം അല്ലെങ്കിൽ എ.എം.ഐ.ഇ.

അക്കൗണ്ട്‌സ്: ബി.കോം/ സി.എ/  സി.എം.എ/സി.എസ്/ സി.എഫ്.എ/ ഫിനാൻസ്  സ്‌പെഷലൈസേഷനായുള്ള ബി.എസ്.സി/ബി.ബി.എ/ ബി.എം.എസ് / ബി.ബി.എസ് യോഗ്യത നേടിയിരിക്കണം. 

എജ്യുക്കേഷൻ: ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദം നേടിയിരിക്കണം.
മെറ്റീറോളജി: ബി.എസ്.സി (ഫിസിക്‌സ് & മാത്തമാറ്റിക്‌സ് ) അല്ലെങ്കിൽ ഇലക്ട്രോണിക്‌സ്/കംപ്യൂട്ടർ/ ഐ.ടി മേഖലയുമായി ബന്ധപ്പെട്ട എൻജിനീയറിങ് ബിരുദം വേണം. അപേക്ഷകർക്ക് നിർദ്ദിഷ്ട ശാരീരിക യോഗ്യതകളും ഉണ്ടായിരിക്കണം.

അപേക്ഷ 
afcat.edcil.co.in വഴി  ജൂൺ 19 രാത്രി 11:30 വരെ അപേക്ഷിക്കാം. അപേക്ഷിക്കാൻ ആധാർ കാർഡ് നിർബന്ധമാണ്. അപേക്ഷാ ഫീസ് 550 രൂപയും ജി.എസ്.ടിയും. എൻ.സി.സി സ്പെഷൽ എൻട്രി / ഗേറ്റ് സ്‌കോർ എൻട്രി വഴി അപേക്ഷിക്കുന്നവർക്ക് ഫീസില്ല. ഓഗസ്റ്റ് നാല് മുതൽ അഡ്മിറ്റ് കാർഡ് വെബ്‌സൈറ്റിൽ ലഭ്യമാകും. വിശദാംശങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്. ഫോൺ : 91-9513252077
ഇമെയിൽ: afcathelpdesk@edcil.co.in

إرسال تعليق