മില്‍മയില്‍ അറ്റന്‍ഡര്‍; പത്താം ക്ലാസാണ് യോഗ്യത; 22,000 ശമ്പളം വാങ്ങാം
മില്‍മക്ക് കീഴില്‍ തിരുവനന്തപുരത്ത് ജോലിയവസരം. ഓഫീസ് അറ്റന്‍ഡര്‍ തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ്. ആകെ ഒരു ഒഴിവാണ് വന്നിട്ടുള്ളത്. താല്‍പര്യമുള്ളവര്‍ ജൂണ്‍ 30ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.
തസ്തികയും ഒഴിവുകളും
മില്‍മയില്‍ ഓഫീസ് അറ്റന്‍ഡര്‍ റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 01. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുക.
പ്രായപരിധി
40 വയസുവരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം 01.01.2026 അടിസ്ഥാനമാക്കി കണക്കാക്കും.
എസ്.സി, എസ്.ടി, ഒബിസി മറ്റ് വിഭാഗക്കാര്‍ക്കും നിയമാനുസൃത വയസിളവ് ലഭിക്കും.
യോഗ്യത
പത്താം ക്ലാസ് വിജയിച്ചിരിക്കണം. ഡിഗ്രി യോഗ്യത ഉണ്ടാവാന്‍ പാടില്ല.
ശമ്പളം
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 19,000 രൂപ ശമ്പളമായി ലഭിക്കും. കൂടെ 3000 രൂപ അറ്റന്‍ഡന്‍സ് ബോണസായും അനുവദിക്കും.
ഇന്റര്‍വ്യൂ
താല്‍പര്യമുള്ളവര്‍ ജൂണ്‍ 30ന് നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. നേരത്തെ 29 ാം തീയതിയായിരുന്നു അഭിമുഖം നിശ്ചയിച്ചിരുന്നത്. ഇത് പിന്നീട് 30 ലേക്ക് മാറ്റുകയായിരുന്നു.
തീയതി30.06.2026സമയം രാവിലെ 10.30 മുതല്‍ 12.30 വരെ.സ്ഥലം
തിരുവനന്തപുരം റീജിയണല്‍ കോ-ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് യൂനിയന്‍ ലിമിറ്റഡ് (TRCMPU), ഹെഡ് ഓഫീസ്, ക്ഷീരഭവന്‍,പട്ടം, തിരുവനന്തപുരം, 695004
അഭിമുഖത്തിന് എത്തുമ്പോള്‍ ഉദ്യോഗാര്‍ഥികള്‍ പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും കൈവശം വെയ്ക്കണം.
