For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now
Posts

ബിഎസ്എന്‍എല്ലില്‍ മാനേജര്‍; ജൂണ്‍ 24 വരെ അപേക്ഷിക്കാം; യോഗ്യതയിങ്ങനെ

ബിഎസ്എന്‍എല്ലില്‍ മാനേജര്‍; ജൂണ്‍ 24 വരെ അപേക്ഷിക്കാം; യോഗ്യതയിങ്ങനെ 

ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് (ബിഎസ്എന്‍എല്‍)ല്‍ ജോലി നേടാന്‍ അവസരം. ജനറല്‍ മാനേജര്‍ തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുള്ളത്. ഉദ്യോഗാര്‍ഥികള്‍ക്ക് ജൂണ്‍ 24വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. 

തസ്തികയും ഒഴിവുകളും

ബിഎസ്എന്‍എല്ലില്‍ ജനറല്‍ മാനേജര്‍ (ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ട്‌സ്) റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 15.

കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുന്നത്. 

പ്രായപരിധി

50 വയസുവരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. 

യോഗ്യത

സിഎ, സിഎംഎ, എംബിഎ (ഫിനാന്‍സ്) അല്ലെങ്കില്‍ ഫിനാന്‍സുമായി ബന്ധപ്പെട്ട പിജി ഡിപ്ലോമ എന്നിവയില്‍ ഏതെങ്കിലും യോഗ്യത വേണം. 

ഫിനാന്‍സ്, അക്കൗണ്ട്‌സ് മേഖലയില്‍ കുറഞ്ഞത് 15 വര്‍ഷത്തെ എക്‌സ്പീരിയന്‍സ് നിര്‍ബന്ധമാണ്. ഇതില്‍ അഞ്ച് വര്‍ഷമെങ്കിലും സീനിയര്‍ മാനേജര്‍ തസ്തികയിലോ അതിന് മുകളിലോ ജോലി ചെയ്തിരിക്കണം. 

ലിസ്റ്റഡ് കമ്പനികളില്‍ പ്രവര്‍ത്തിച്ച പരിചയവും ആവശ്യമാണ്. അപേക്ഷകര്‍ ജോലി ചെയ്ത സ്ഥാപനത്തിന്റെ വാര്‍ഷിക വിറ്റുവരവ് 3,000 കോടി രൂപയില്‍ കൂടുതലായിരിക്കണം. ഇത് തെളിയിക്കുന്നതിനായി കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ഓഡിറ്റ് ചെയ്ത സാമ്പത്തിക രേഖകള്‍ ഹാജരാക്കേണ്ടതുണ്ട്.

ശമ്പളം

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 2,25,000 രൂപ ശമ്പളമായി ലഭിക്കും. പുറമെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി യാത്രാബത്തയും, ടെലിഫോണ്‍ കണക്ഷനും അനുവദിക്കും. 

അപേക്ഷിക്കേണ്ട വിധം

താല്‍പര്യമുള്ളവര്‍ ബിഎസ്എന്‍എല്ലിന്റെ ഒഫീഷ്യല്‍ വെബ്‌സൈറ്റായ bsnl.co.in സന്ദര്‍ശിക്കുക. ശേഷം കരിയര്‍ പേജില്‍ നിന്ന് ജനറല്‍ മാനേജര്‍ റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുക്കുക. വിശദമായ നോട്ടിഫിക്കേഷന്‍ വായിച്ച് മനസിലാക്കുക. തുടര്‍ന്ന് തന്നിരിക്കുന്ന ലിങ്ക് മുഖേന അപേക്ഷിക്കുക. അവസാന തീയതി ജൂണ്‍ 24.

വെബ്‌സൈറ്റ്: https://bsnl.co.in/ 

get a job at Bharat Sanchar Nigam Limited (bsnl). a new recruitment drive has been announced for the post of general manager. candidates can submit their online applications until june 24

Post a Comment