For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now
Posts

ബോർഡർ റോഡ്​സ് ഓർഗനൈസേഷനിൽ ജോലി: പത്താം ക്ലാസ് ജയിച്ചവർക്കും അപേക്ഷിക്കാം; 899 ഒഴിവുകൾ

ബോർഡർ റോഡ്​സ് ഓർഗനൈസേഷനിൽ ജോലി: പത്താം ക്ലാസ് ജയിച്ചവർക്കും അപേക്ഷിക്കാം; 899 ഒഴിവുകൾ 

കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ബോർഡർ റോഡ്‌സ് ഓർഗനൈസേഷനിൽ (BRO) വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. ഇന്ത്യയുടെ അതിർത്തി പ്രദേശങ്ങളിൽ റോഡുകൾ നിർമ്മിക്കുന്നതിനും പരിപാലിക്കുന്നതിനും പ്രവർത്തിക്കുന്ന പ്രധാന ഏജൻസി കൂടിയാണ് ഇത്. ഓർഗനൈസേഷന്റെ ജനറൽ റിസർവ് എൻജിനീയർ ഫോഴ്‌സിൽ ആണ് 899 ഒഴിവുകൾ ഉള്ളത്. എസ്എസ്എൽസി, ഹയർ സെക്കണ്ടറി, ഐടിഐ യോഗ്യതയുള്ളവർക്കെല്ലാം അവസരമുണ്ട്. അപേക്ഷകൾ തപാൽ മാർഗ്ഗം ജൂലൈ 4 നകം ലഭിക്കുന്ന വിധത്തിൽ അയക്കണം. തസ്തികകൾ, ഒഴിവുകൾ, വിദ്യാഭ്യാസ യോഗ്യത

സ്റ്റോർ കീപ്പർ ടെക്നിക്കൽ

ഒഴിവുകൾ 300 എണ്ണം. 10+2 പാറ്റേണിൽ ജയിച്ച് വെഹിക്കിൾ/ എൻജിനിയറിങ് ഉപകരണങ്ങൾ സൂക്ഷിക്കുന്നതിൽ അറിവും ഉള്ളവർക്ക് അപേക്ഷിക്കാം. സ്റ്റോർ മെൻ ടെക്നിക്കൽ കോഴ്‌സ് പാസ്സായി മൂന്നു വർഷത്തെ പരിചയവുണ്ടെങ്കിൽ അഭികാമ്യം.

ഓപ്പറേറ്റർ കമ്മ്യൂണിക്കേഷൻ

ഒഴിവുകൾ 261. മെട്രിക്കുലേഷനു ശേഷം വയർലെസ് ഓപ്പറേറ്റർ/ റേഡിയോ മെക്കാനിക്ക് ഐടിഐ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ആർമി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഡിഫൻസ് ട്രേഡ് സർട്ടിഫിക്കറ്റ്/ തത്തുല്യം ഉള്ളവർക്ക് അപേക്ഷ നൽകാവുന്നതാണ്.

ഓപ്പറേറ്റർ എക്​സവേറ്ററിങ് മെഷിനറി

ഒഴിവുകൾ 207. മെട്രിക്കുലേഷനും ഹെവി മോട്ടോർ വെഹിക്കിൾ ലൈസൻസും ഉള്ളവർക്ക് അപേക്ഷിക്കാം. ആറു മാസത്തെ പരിചയവും വേണം. ഓപ്പറേറ്റർ എക്​സവേറ്ററിങ് മെഷിനറി/ തത്തുല്യം കോഴ്സ് പാസ്സായവർക്കും അർഹതയുണ്ട്.

ഇലക്ട്രീഷ്യൻ

ഒഴിവുകൾ 79. മെട്രിക്കുലേഷനും ഐടിഐ ഓട്ടോ ഇലക്ട്രീഷ്യൻ/ തത്തുല്യം സർട്ടിഫിക്കറ്റും ഉള്ളവർക്ക് അപേക്ഷ നൽകാം. ഒരു വർഷത്തെ പരിചയം വേണം

What you should read next

ഡ്രാഫ്റ്റ്സ്മാൻ

ഒഴിവുകൾ 42 എണ്ണം. 10, +2 പാറ്റേൺ പ്രകാരം സയൻസ് വിഷയങ്ങളിൽ പാസ്സായ ശേഷം രണ്ടുവർഷത്തെ ആർക്കിടെക്ചർ ഡ്രാഫ്റ്റ്സ്മാൻ സർട്ടിഫിക്കറ്റ് ഉള്ളവർക്ക് അപേക്ഷിക്കാം. രണ്ടു വർഷത്തെ ഡ്രാഫ്‌റ്റ്സ്മാൻ (സിവിൽ) നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റും ഒരു വർഷത്തെ പ്രവർത്തിപരിചയവുമുള്ളവർക്കും അർഹതയുണ്ട്.

ഹിന്ദി ടൈപ്പിസ്റ്റ്

ഒഴിവുകൾ 10 എണ്ണം. 10, +2 പാസ്സായി ഒരു മിനിറ്റിൽ 30 വാക്ക് ഹിന്ദിയിൽ ടൈപ്പ് ചെയ്യാൻ കഴിയുന്നവർക്ക് അപേക്ഷിക്കാം

പ്രായം

01 -6 -2026 തീയതി കണക്കാക്കി 18 നും 27 വയസ്സിനുമിടയിലായിരിക്കണം. പിന്നാക്ക/ പട്ടിക/ ഭിന്നശേഷി വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ യഥാക്രമം മൂന്ന്/ അഞ്ച്/ പത്ത് വയസ്സ് ഇളവുണ്ട്. അഗ്നിവീർ ആയി സേവനം നടത്തിയവർക്ക് 3 വർഷത്തെയും അഗ്നിപഥ് സ്കീം ആദ്യ ബാച്ചിലുണ്ടായിരുന്നവർക്ക് 5 വർഷത്തെയും ആനുകൂല്യം ലഭിക്കും. കേന്ദ്ര സർവീസിൽ മൂന്നു വർഷത്തെ തുടർച്ചയായ സേവനം പൂത്തിയാക്കിയ ജനറൽ/ പിന്നാക്ക/ പട്ടിക വിഭാഗം ഉദ്യോഗാർഥികൾക്ക് യഥാക്രമം നാൽപ്പത്/ നാൽപ്പത്തിമൂന്ന്/ നാൽപ്പത്തിയഞ്ച് വയസ്സുവരെ അപേക്ഷിക്കാം. വിമുക്തഭടന്മാർക്കും നിയമാനുസൃതമായ ആനുകുല്യം ലഭിക്കും.

തിരഞ്ഞെടുപ്പ് പ്രക്രിയ

എഴുത്ത് പരീക്ഷ, ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ്, ട്രേഡ് ടെസ്റ്റ്, മെഡിക്കൽ പരിശോധന, ഡോക്യുമെന്റ് വേരിഫിക്കേഷൻ എന്നീ ഘട്ടങ്ങളിലൂടെയാണ് ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നത്. എഴുത്ത് പരീക്ഷ ഒരു മണിക്കൂർ മുതൽ 3 മണിക്കൂർ വരെ ഉണ്ടാകാം. ഓരോ തസ്തികക്കുമുള്ള പരീക്ഷയുടെ സിലബസ്സ് വിജ്ഞാപനത്തിൽ ഉണ്ട്. എഴുത്ത് പരീക്ഷയിൽ 50% മാർക്ക് ലഭിക്കണം. പട്ടിക വിഭാഗത്തിന് 40%. ഈ വിധത്തിൽ യോഗ്യത നേടിയവരെ ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റിന് വിളിക്കും. തുടർന്ന് ട്രേഡ് ടെസ്റ്റ്, മെഡിക്കൽ പരിശോധന, ഡോക്യുമെന്റ് വേരിഫിക്കേഷൻ എന്നിവയും നടക്കും. ട്രേഡ് തസ്തികളിലെ അപേക്ഷകരുടെ അതത് ട്രേഡിലുള്ള പരിജ്ഞാനം മനസ്സിലാക്കുവാനുള്ളതാണ് ട്രേഡ് ടെസ്റ്റ്.

മറ്റ് വിവരങ്ങൾ

അപേക്ഷ ഫീസ് 50 രൂപ. പട്ടിക/ ഭിന്നശേഷി വിഭാഗക്കാർക്ക് ഫീസ് ഇല്ല. അപേക്ഷ ഫോറം വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയത് എ 4 സൈസിൽ 75 ജിഎസ്എം പേപ്പറിൽ തയാറാക്കേണ്ടത്. ഇത് ഇംഗ്ലീഷ്/ ഹിന്ദി ഭാഷയിൽ പ്രിന്റ്/ ടൈപ്പ് ചെയ്തതായിരിക്കണം. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും ലക്ഷദ്വീപിലേയും ഉദ്യോഗാർഥികളുടെ അപേക്ഷകൾ ജൂലൈ 19 നകം ലഭിച്ചാലും മതി. അപേക്ഷ അയക്കേണ്ട തപാൽ വിലാസം. GREF Centre, Dighi Camp, Pune 411015. വിവരങ്ങൾക്ക്: www.bro.gov.in

Post a Comment