കേരളത്തിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന കരാർ ജോലികൾ; താൽക്കാലികമെങ്കിലും സർക്കാർ ജോലി നേടാം
1. വനിത ഹോസ്റ്റലിൽ അവസരം
തിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എഞ്ചിനീയറിംഗ് കോളേജിന്റെ വനിതാ ഹോസ്റ്റലിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ കുക്ക്/ അസിസ്റ്റന്റ് കുക്ക് താൽക്കാലിക തസ്തികയിലേക്ക് 60 വയസിനു താഴെ പ്രായവും എട്ടാം ക്ലാസ്സും ഒരു അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള കാറ്ററിങ്/ ഫുഡ് പ്രൊഡക്ഷൻ സർട്ടിഫിക്കറ്റും അല്ലെങ്കിൽ കുക്ക്/ അസിസ്റ്റന്റ് കുക്ക് തസ്തികയിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവുമുള്ളവർക്ക് ജൂൺ 18 രാവിലെ 10.30ന് കോളേജിൽ വാക് ഇൻ ഇന്റർവ്യു നടത്തും. താല്പര്യമുള്ളവർ വയസ്, യോഗ്യത, പ്രവൃത്തിപരിചയം, തിരിച്ചറിയൽ രേഖ എന്നിവയുടെ അസൽ രേഖകൾ സഹിതം കോളേജ് ഓഫീസിൽ ഹാജരാകണം.
2. അധ്യാപക ഒഴിവ്
കോളേജ് ഓഫ് എൻജിനിയറിങ് തിരുവനന്തപുരത്തെ ഈവനിംഗ് ഡിഗ്രി കോഴ്സ് ഓഫീസിൽ സിവിൽ എൻജിനിയറിങ്, ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എൻജിനിയറിങ്, ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ എൻജിനിയറിങ്, മെക്കാനിക്കൽ എൻജിനിയറിങ്, കമ്പ്യൂട്ടർ സയൻസ് ആന്റ് എൻജിനിയറിങ് വിഭാഗങ്ങളിൽ ഗസ്റ്റ് അധ്യാപകരുടെ (അസിസ്റ്റന്റ് പ്രൊഫസറുടെ) ഒഴിവുകളുണ്ട്. അതാതു വിഭാഗങ്ങളിൽ ബി.ഇ/ബി.ടെക് ബിരുദവും എം.ഇ/എം.ടെക് ബിരുദവും, ഇവയിലേതെങ്കിലും ഒന്നിൽ പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും ആതിന്റെ പകർപ്പുകളുമായി ജൂൺ 22 രാവിലെ 10ന് കോളേജിലെ ഈവനിംഗ് ഡിഗ്രി കോഴ്സ് ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: https://www.cet.ac.in, 0471-299391, 9447205324.
3. പ്രോജക്ട് അസിസ്റ്റന്റി
കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം കാലാവധിയുള്ള “Regional Cum Facilitation Centre for Sustainable Development of Medicinal Plants (Southern Region) ഗവേഷണ പദ്ധതിയിൽ പ്രോജക്ട് അസിസ്റ്റന്റിന്റെ താൽക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നതിനായി ജൂൺ 9 രാവിലെ 10 ന് സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ ഇന്റർവ്യൂ നടത്തുന്നു. വിശദവിവരങ്ങൾക്ക്: www.kfri.res.in.
4. ക്ലാർക്ക് കം അക്കൗണ്ടന്റ്
തിരുവനന്തപുരം ബാർട്ടൺ ഹിൽ സർക്കാർ എൻജിനിയറിങ് കോളേജിൽ ക്ലാർക്ക് കം അക്കൗണ്ടന്റ്, ഓഫീസ് അറ്റൻഡന്റ്, വാച്ച്മാൻ, സ്വീപ്പർ കം സാനിറ്ററി വർക്കർ തസ്തികകളിൽ താൽകാലിക നിയമനത്തിന് അഭിമുഖം നടത്തും. ക്ലാർക്ക് കം അക്കൗണ്ടന്റ് ജൂൺ 9നും, ഓഫീസ് അറ്റൻഡന്റ് 10നും, സ്വീപ്പർ കം സാനിറ്ററി വർക്കർ, വാച്ച്മാൻ അഭിമുഖങ്ങൾ 11നുമാണ്. യോഗ്യരായ ഉദ്യോഗാർഥികൾ പേര്, മേൽവിലാസം, യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി എഴുത്ത് പരീക്ഷയ്ക്കും അഭിമുഖത്തിനുമായി രാവിലെ 10ന് കോളേജിൽ ഹാജരാകണം. കൂടുതൽവിവരങ്ങൾക്ക് http://www.gecbh.ac.in, 0471-2300484
