ഔഷധിയിൽ അസിസ്റ്റന്റ് മാനേജർ; അരലക്ഷം തുടക്ക ശമ്പളം; പി.എസ്.സിയുടെ സ്ഥിര റിക്രൂട്ട്മെന്റ്
കേരള ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ ലിമിറ്റഡിൽ (ഔഷധി) അസിസ്റ്റന്റ് മാനേജർ ജോലിയൊഴിവ്. കേരള പി.എസ്.സി മുഖേന ജൂലൈ 1ന് മുൻപായി അപേക്ഷ നൽകണം.
തസ്തികയും ഒഴിവുകളും
ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ (ഐ.എം) കേരള ലിമിറ്റഡിൽ അസിസ്റ്റന്റ് മാനേജർ (പ്രൊഡക്ഷൻ) ഗ്രേഡ് II റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകൾ 01.
Department : Pharmaceutical Corporation (IM) Kerala Ltd.Name of Post : Assistant Manager (Production) Gr. II CATEGORY NO:24 /2026 Last date of application01-07-2026
ശമ്പളം
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 51,400 രൂപമുതൽ 1,10,300 രൂപവരെ ശമ്പളമായി ലഭിക്കും.
പ്രായപരിധി
18നും 40നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ 02.01.1986-നും 01.01.2008- നുമിടയിൽ ജനിച്ചവരായിരിക്കണം. പിന്നോക്ക വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും പട്ടികജാതി /പട്ടിക വർഗ്ഗ വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും നിയമാനുസൃത വയസ്സ് ഇളവുണ്ടായിരിക്കും.
യോഗ്യത
അംഗീകൃത സർവകലാശാലയിൽ നിന്നും BAM/BAMS/DAM നേടിയിരിക്കണം.
സർക്കാർ അംഗീകൃത ആയുർവേദ ഫാർമസിയിൽ നിന്നോ സർക്കാർ/അർദ്ധ സർക്കാർ സ്ഥാപനത്തിൽ നിന്നോ, ഇന്ത്യൻ കമ്പനി ആക്ടിന് കീഴിൽ രജിസ്റ്റർ ചെയ്ത കമ്പനികളിൽ നിന്നോ ഔഷധ നിർമ്മാണത്തിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയം.
അപേക്ഷിക്കേണ്ട വിധം
ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി 'ഒറ്റത്തവണ രജിസ്ട്രേഷൻ' പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user ID യും password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ൽ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നൽകേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.
അപേക്ഷ: https://thulasi.psc.kerala.gov.in/thulasi/
assistant manager vacancy at kerala pharmaceutical corporation limited; applications must be submitted through kerala psc before july 1
