For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

ക്ലീന്‍ കേരള കമ്പനിയില്‍ ഹെല്‍പ്പര്‍; പത്താം ക്ലാസാണ് യോഗ്യത; ഇന്റര്‍വ്യൂ നടക്കുന്നു

ക്ലീന്‍ കേരള കമ്പനിയില്‍ ഹെല്‍പ്പര്‍; പത്താം ക്ലാസാണ് യോഗ്യത; ഇന്റര്‍വ്യൂ നടക്കുന്നു 

 


തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ ക്ലീന്‍ കേരള കമ്പനി ലിമിറ്റഡില്‍ ജോലി നേടാന്‍ അവസരം. ഹെല്‍പ്പര്‍ തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നത്. താല്‍പര്യമുള്ളവര്‍ ജൂലൈ 02ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. 

തസ്തികയും ഒഴിവുകളും

ക്ലീന്‍ കേരള കമ്പനിയില്‍ ഹെല്‍പ്പര്‍. കമ്പനിയുടെ തിരുവനന്തപുരം ജില്ലാ കാര്യാലയത്തില്‍, ബള്‍ക്ക് വേസ്റ്റ് ശേഖരണത്തിനായി ആവശ്യമായി വരുന്ന ഹെല്‍പ്പര്‍മാരെയാണ് നിയമിക്കുന്നത്. 

യോഗ്യത

പുരുഷന്‍മാര്‍ക്ക് മാത്രമാണ് അപേക്ഷിക്കാനാവുക. 

പത്താം ക്ലാസ് വിജയിച്ചിരിക്കണം. 

ശാരീരികമായി ഫിറ്റായിരിക്കണം. 

അംഗപരിമിതരും, സ്ത്രീകളും പങ്കെടുക്കാന്‍ പാടില്ല. 

പൊലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വേണം. 

ശമ്പളം

ദിവസ വേതനമായി 750 രൂപ ലഭിക്കും. 

ഇന്റര്‍വ്യൂ

താല്‍പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം, എക്‌സ്പീരിയന്‍സ്, തിരിച്ചറിയല്‍ എന്നിവ തെളിയിക്കുന്ന അസല്‍ രേഖകളും, ഓരോ സെറ്റ് സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ജൂലൈ 02ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. 

ഇന്റര്‍വ്യൂവിന് ഹാജരാകുന്ന ദിവസം പൊലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല. റാങ്ക് ലിസ്റ്റില്‍ ഇടം നേടുന്നവര്‍ ജോലിക്ക് ഹാജരാകുന്ന തീയതിക്ക് മുന്‍പായി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതി. 

കൂടുതല്‍ വിവരങ്ങള്‍ക്ക് 9447792058 എന്ന നമ്പറില്‍ രാവിലെ 10നും വൈകീട്ട് 5നും ഇടയില്‍ വിളിക്കാവുന്നതാണ്. 

സമയം രാവിലെ 10.00 മണിതീയതി02-07-2026സ്ഥലം ക്ളീൻ കേരള കമ്പനി ലിമിറ്റഡ്,
രണ്ടാം നില, സ്റ്റേറ്റ് മുനിസിപ്പൽ ഹൗസ്,
വഴുതക്കാട്, തിരുവനന്തപുരം - 10.
(വഴുതക്കാട് ചിന്മയ സ്ക്കൂളിന് എതിർവശം)

സംശയങ്ങള്‍ക്ക് ചുവടെ നല്‍കിയ വിജ്ഞാപനം കാണുക. 

വിജ്ഞാപനം: Click 

job opportunity at clean kerala company limited, a public sector enterprise under the local self-government department. a new recruitment is being conducted for the post of helper. interested candidates should attend the interview scheduled on july 2.

Post a Comment