സമയം തീരുന്നു; കേരള ലൈവ്‌സ്റ്റോക്ക് ഡവലപ്‌മെന്റ് ബോർഡിൽ സ്ഥിര ജോലി; അവസാന തീയതി ആഗസ്റ്റ് 05
കേരള ലൈവ്‌സ്റ്റോക്ക് ഡവലപ്‌മെന്റ് ബോർഡ് ലിമിറ്റഡ് കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് റിക്രൂട്ട്‌മെന്റ്. താൽപര്യമുള്ളവർ ആഗസ്റ്റ് 05ന് മുൻപായി പി.എസ്.സി വെബ്‌സൈറ്റ് മുഖേന രജിസ്‌ട്രേഷൻ ചെയ്ത് അപേക്ഷിക്കണം.
തസ്തികയും ഒഴിവുകളും
കേരള ലൈവ്‌സ്റ്റോക്ക് ഡെവലപ്‌മെന്റ് ബോർഡ് ലിമിറ്റഡിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് (നേരിട്ടുള്ള നിയമനം).
Name of Firm : Kerala Live Stock Development Board Ltd.Name of Post : Confidential assistant (Direct Recruitment)CATEGORY NO: 054 /2026 Last date of application 05.08.2026
ശമ്പളം
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 20,000 നും 45800നും ഇടയിൽ ശമ്പളം ലഭിക്കും.
പ്രായ പരിധി
18നും 40നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ 02.01.1986-നും 01.01.2008- നു മിടയിൽ ജനിച്ചവരായിരിക്കണം.
മറ്റു പിന്നോക്ക വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും പട്ടികജാതി / പട്ടിക വർഗ്ഗ വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും നിയമാനുസൃത വയസ്സ് ഇളവുണ്ടായിരിക്കും. യാതൊരു കാരണവശാലും ഉയർന്ന പ്രായ പരിധി 50 (അൻപത്) വയസ്സ് കവിയാൻ പാടില
യോഗ്യത
അംഗീകൃത സർവകലാശാലയിൽ നിന്നും ലഭിച്ച ബി.എ/ബി.എസ്.സി/ബി.കോം. ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യത.
ഇംഗ്ലീഷിലും മലയാളത്തിലും ടൈപ്പ് റൈറ്റിംഗും ഷോർട്ട് ഹാൻഡും ലോവർ (കെജിടിഇ/എംജിടിഇ) ജയിച്ചിരിക്കണം അല്ലെങ്കിൽ സർക്കാർ അംഗീകരിച്ച ഏതെങ്കിലും തത്തുല്യമായ യോഗ്യതകൾ.
പ്രൊബേഷൻ
കേരള ലൈവ് സ്റ്റോക്ക് ഡവലപ്മെന്റ് ബോർഡ് ലിമിറ്റിഡിലെ വിശേഷാൽ ചട്ടങ്ങളിലെ വ്യവസ്ഥകൾ പ്രകാരമുള്ള പ്രൊബേഷൻ കാലയളവ് ബാധകമാണ്.
അപേക്ഷിക്കേണ്ട വിധം
ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി 'ഒറ്റത്തവണ രജിസ്ട്രേഷൻ' പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user ID യും password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ൽ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നൽകേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.
