പാലക്കാട് കേന്ദ്രസർക്കാർ സ്ഥാപനത്തിൽ ജോലി; 1.77 ലക്ഷം വരെ ശമ്പളം..അപേക്ഷിക്കാം
പാലക്കാട് കഞ്ചിക്കോട് ഫ്ലൂയിഡ് കൺട്രോൾ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി ഒഴിവുകൾ. റിസർച്ച് എഞ്ചിനീയർ, ജൂനിയർ റിസർച്ച് എഞ്ചിനീയർ തസ്തികകളിലായി ആകെ 19 ഒഴിവുകളാണുള്ളത്. നേരിട്ടുള്ള നിയമനമാണ്. ആർക്കൊക്കെ അപേക്ഷിക്കാം,യോഗ്യത, ശമ്പളം തുടങ്ങിയ വിശദാംശങ്ങൾ അറിയാം
റിസർച്ച് എഞ്ചിനീയർ
ആകെ നാല് ഒഴിവുകളാണ് ഉള്ളത്. ജനറൽ - 2, ഒബിസി - 1, എസ്‌സി - 1 എന്നിങ്ങനെയാണ് ഒഴിവുകൾ. പ്രായപരിധി: ജനറൽ - 35 വയസ്സ്, ഒബിസി - 38 വയസ്സ്, എസ്‌സി - 40 വയസ്സ്.
മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദവും 5 വർഷത്തെ പ്രവൃത്തിപരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. അല്ലെങ്കിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദവും 3 വർഷത്തെ പ്രവൃത്തിപരിചയവും വേണം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 56,100 - 1,77,500 രൂപയാണ് ശമ്പളമായി ലഭിക്കുക.
ജൂനിയർ റിസർച്ച് എഞ്ചിനീയർ
പ്രായപരിധി ജനറൽ വിഭാഗത്തിന് 30 വയസ് ആണ്. ഒബിസി - 33, എസ്‌സി/എസ്ടി - 35 എന്നിങ്ങനെയാണ് പരിധി. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 47,600 - 1,51,100 രൂപയാണ് ശമ്പളം.
മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദക്കാർക്ക് ജനറൽ വിഭാഗത്തിൽ - 4, ഒബിസി - 2, എസ്‌സി- 1, എസ്ടി - 1 എന്നിങ്ങനെയാണ് ഒഴിവുകൾ.
സിവിൽ എഞ്ചിനീയറിംഗ് ബിരുദമുള്ളവർക്ക് ജനറൽ വിഭാഗത്തിലും എസ് സി വിഭാഗത്തിലും ഓരോ ഒഴിവ് വീതം ഉണ്ട്.
ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് ബിരുദക്കാർക്ക് (ഇലക്ട്രിക്കൽ / ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗിൽ ബിരുദം) ജനറൽ വിഭാഗത്തിൽ ഒരു ഒഴിവുണ്ട്.
ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയറിംഗ് ബിരുദക്കാർക്ക് (ഇൻസ്ട്രുമെന്റേഷൻ / അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ / ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ / ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയറിംഗിൽ ) ജനറൽ വിഭാഗത്തിൽ 2 ഉം ഒബിസി ,ഇ ഡബ്ലു എസ് വിഭാഗത്തിൽ ഓരോ ഒഴിവുകളും ഉണ്ട്.
ജനറൽ വിഭാഗത്തിന് 30, ഒബിസി-33,എസ് സി 35, എസ്ടി 35, ഇ ഡബ്ല്യുഎസ് 30 എന്നിങ്ങനെയാണ് പ്രായപരിധി.
അപേക്ഷിക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും -https://www.fcriindia.com/wp-content/uploads/2026/07/Notification-RE-JRE-R620260722-English.pdf
ബ്രണ്ണൻ കോളേജിൽ അധ്യാപക ഒഴിവ്
ഗവ ബ്രണ്ണൻ കോളേജിൽ ബിഎസ്‌സി സൈക്കോളജി, ഇന്റഗ്രേറ്റഡ് എംഎസ്‌സി ജ്യോഗ്രാഫി വിഭാഗങ്ങളിലാണ് അവസരം. ബിഎസ്‌സി സൈക്കോളജി വിഭാഗത്തിലേക്ക് ജൂലൈ 28 രാവിലെ 10 നും ഇന്റഗ്രേറ്റഡ് എംഎസ്‌സി ജ്യോഗ്രഫി വിഭാഗത്തിലേക്ക് ജൂലൈ 27 രാവിലെ 11 നുമാണ് കൂടിക്കാഴ്ച. കോളേജ് വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്ത യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ പൂരിപ്പിച്ച ബയോഡാറ്റയും എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0490 2346027.
ഗസ്റ്റ് ഇൻസ്ട്രക്ടർ അഭിമുഖം
ആറ്റിങ്ങൽ ഗവ ഐ ടി ഐ-യിൽ മെക്കാനിക്ക് മെഷീൻ ടൂൾ മെയിന്റനൻസ് ട്രേഡിൽ ഒഴിവ്. എസ്.സി.സി.സി, ധീവര എന്നീ വിഭാഗങ്ങൾക്കായും ഇലക്ട്രോണിക്‌സ് മെക്കാനിക്ക് ട്രേഡിൽ പട്ടിക ജാതി വിഭാഗത്തിനായും വയർമാൻ ട്രേഡിൽ മുസ്ലിം വിഭാഗത്തിനായും സംവരണം ചെയ്യിട്ടുള്ള 4 ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്. അഭിമുഖം ജൂലൈ 29 രാവിലെ 11ന് നടക്കും. ബന്ധപ്പെട്ട ബ്രാഞ്ചിൽ എൻജിനീയറിങ്/ ഡിപ്ലോമ ബിരുദം/ എൻഎസി ഒരു വർഷത്തെ പ്രവൃത്തിപരിചയം/ എൻടിസി മൂന്നു വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. ഫോൺ - 0470 2622391
