For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

ഐടിഐ കഴിഞ്ഞവർക്ക് യുഎഇയിൽ സൗജന്യ നിയമനാവസരം; 40 സ്ട്രക്ചറൽ ഫാബ്രിക്കേറ്റർ ഒഴിവുകൾ, മികച്ച ശമ്പളവും ആനുകൂല്യങ്ങളും

ഐടിഐ കഴിഞ്ഞവർക്ക് യുഎഇയിൽ സൗജന്യ നിയമനാവസരം; 40 സ്ട്രക്ചറൽ ഫാബ്രിക്കേറ്റർ ഒഴിവുകൾ, മികച്ച ശമ്പളവും ആനുകൂല്യങ്ങളും 



ഐ.ടി.ഐ യോഗ്യതയും കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയവുമുള്ള ഉദ്യോഗാർത്ഥികൾക്ക് യുഎഇയിൽ ജോലി നേടാൻ മികച്ച അവസരം. കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് (ODEPC) മുഖേന സ്ട്രക്ചറൽ ഫാബ്രിക്കേറ്റർ (Structural Fabricator) തസ്തികയിലേക്ക് 40 ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സൗജന്യ താമസം, ഗതാഗതം, മെഡിക്കൽ ഇൻഷുറൻസ് ഉൾപ്പെടെ നിരവധി ആനുകൂല്യങ്ങൾ ലഭിക്കും.

  • ഒഴിവുകളുടെ വിശദാംശങ്ങൾ
  • തസ്തിക: Structural Fabricator
  • ജോലി സ്ഥലം: യുഎഇ (UAE)
  • ഒഴിവുകൾ: 40
  • യോഗ്യത: ITI
  • പ്രവൃത്തിപരിചയം: കുറഞ്ഞത് 2 വർഷം
  • അപേക്ഷിക്കാവുന്നത്: സ്ത്രീകളും പുരുഷന്മാരും

ശമ്പളം

പ്രവൃത്തിപരിചയത്തിന്റെ അടിസ്ഥാനത്തിലാണ് ശമ്പളം നിശ്ചയിക്കുന്നത്.

5 വർഷത്തിൽ കൂടുതൽ പരിചയം: AED 2000–2500 (ഏകദേശം ₹48,000 മുതൽ ₹60,000 വരെ)

5 വർഷത്തിൽ താഴെ പരിചയം: AED 1700–2000 (ഏകദേശം ₹41,000 മുതൽ ₹48,000 വരെ)

ഫുഡ് അലവൻസ്: പ്രതിമാസം AED 300 (ഏകദേശം ₹7,200 അധികമായി)

ലഭിക്കുന്ന ആനുകൂല്യങ്ങൾ

2 വർഷത്തെ തൊഴിൽ കരാർ

കമ്പനി ഒരുക്കുന്ന സൗജന്യ താമസ സൗകര്യം

ജോലി സ്ഥലത്തേക്കും തിരിച്ചും സൗജന്യ ഗതാഗതം

മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷ

Workers Compensation ഇൻഷുറൻസ്

ആവശ്യാനുസരണം ദിവസം 4 മണിക്കൂർ വരെ ഓവർടൈം ചെയ്യാനുള്ള അവസരം

നിയമാനുസൃതമായ ഓവർടൈം വേതനം

ദിവസം 9 മണിക്കൂർ ഡ്യൂട്ടി (1 മണിക്കൂർ ഇടവേള ഉൾപ്പെടെ)

അപേക്ഷിക്കേണ്ട വിധം

താൽപര്യമുള്ളവർ പുതുക്കിയ CV, പാസ്‌പോർട്ട് കോപ്പി, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ഇമെയിൽ വഴി അപേക്ഷിക്കണം.

ഇമെയിൽ: jobs@odepc.in 

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://odepc.kerala.gov.in/job/structural-fabricators-to-uae

കൂടുതൽ വിവരങ്ങളും ഔദ്യോഗിക വിജ്ഞാപനവും ODEPC വെബ്സൈറ്റിൽ ലഭ്യമാണ്.

Post a Comment