For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

സമയം തീരുന്നു; കേരള ഫയര്‍ ഫോഴ്‌സില്‍ സ്‌റ്റേഷന്‍ ഓഫീസര്‍ റിക്രൂട്ട്‌മെന്റ്; 43,400 തുടക്ക ശമ്പളം; അവസാന തീയതി ആഗസ്റ്റ് 05

സമയം തീരുന്നു; കേരള ഫയര്‍ ഫോഴ്‌സില്‍ സ്‌റ്റേഷന്‍ ഓഫീസര്‍ റിക്രൂട്ട്‌മെന്റ്; 43,400 തുടക്ക ശമ്പളം; അവസാന തീയതി ആഗസ്റ്റ് 05

 



കേരള ഫയർ ഫോഴ്സിന് കീഴിൽ സ്റ്റേഷൻ ഓഫീസർ (ട്രെയിനി) റിക്രൂട്ട്‌മെന്റ് നടക്കുന്നു. കേരള പി.എസ്.സി മുഖേന നടത്തുന്ന നിയമനങ്ങൾക്ക് ഉദ്യോ​ഗാർഥികൾക്ക് ആഗസ്റ്റ് 05ന് മുൻപായി അപേക്ഷിക്കണം. 

തസ്തികയും ഒഴിവുകളും

ഫയർ ആന്റ് റെസ്‌ക്യൂ സർവീസസിന് കീഴിൽ സ്റ്റേഷൻ ഓഫീസർ ട്രെയിനി റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകൾ 01.

Department : Fire and Rescue ServicesName of Post : Station Officer (Trainee) CATEGORY NO: 047 /2026Last date of application 05.08.2026

ശമ്പളം

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 43,400 രൂപമുതൽ 91,200 രൂപവരെ ശമ്പളം ലഭിക്കും.

പ്രായപരിധി 

 20 നും 35നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

ഉദ്യോഗാർത്ഥികൾ 02.01.1991 -നും 01.01.2006-നും ഇടയിൽ ജനിച്ചവരായി രിക്കണം. മറ്റു പിന്നോക്ക വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിലുളളവർക്കും ഉയർന്ന പ്രായപരിധിയിൽ നിയമാനുസൃത വയസ്സിളവ് ഉണ്ടായിരിക്കും. ഫയർ ആന്റ് റെസ്ക്യൂ വകുപ്പിൽ ക്ലാർക്ക് ആയി സേവനം അനുഷ്ഠിച്ചു വരുന്ന ഉദ്യോഗാർത്ഥി കൾക്ക് ഉയർന്ന പ്രായപരിധി 43 വയസ്സായിരിക്കും. വയസ്സിളവിനെ സംബന്ധിച്ച മറ്റ് വ്യവസ്ഥകൾ ഈ തസ്തികയ്ക്ക് ബാധകമല്ല.

യോഗ്യത

ഒരു അംഗീകൃത സർവ്വകലാശാലയിൽ നിന്നും സയൻസിലുളള ബിരുദം. രസതന്ത്രം ഐച്ഛിക വിഷയമായി നേടിയ ബിരുദത്തിന് മുൻഗണന.

സ്പോർട്സിലും ഗെയിംസിലും മികച്ച നിലവാരം തെളിയിച്ചിട്ടുളള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന നൽകുന്നതാണ്.

ശാരീരിക യോഗ്യതകൾ

ഉദ്യോഗാർത്ഥികൾക്ക് താഴെപ്പറയുന്ന ശാരീരിക യോഗ്യതകൾ ഉണ്ടായിരിക്കേണ്ടതാണ്.

 പൊതു വിഭാഗം പട്ടികജാതി/പട്ടികവർഗ്ഗംഉയരം (പാദരക്ഷകളില്ലാ
തെ)

165 സെ.മീ 160 സെ.മീതൂക്കം 50 കി.ഗ്രാം48 കി.ഗ്രാംനെഞ്ചളവ് 81 സെ.മീ 76 സെ.മീനെഞ്ച് വികാസം 5 സെ.മീ 5 സെ.മീ

കായികക്ഷമതാ പരീക്ഷ:

കായികക്ഷമതാ നിർണ്ണയിക്കുന്നതിനായി കമ്മീഷൻ കായികക്ഷമതാ പരീക്ഷ നടത്തുന്നതാണ്.
ഉദ്യോഗാർത്ഥികൾ കായികക്ഷമതാ പരീക്ഷയിൽ താഴെ കൊടുത്തിരിക്കുന്ന 8 ഇനങ്ങളിൽ ഏതെങ്കിലും 5
എണ്ണത്തിൽ യോഗ്യത നേടിയിരിക്കണം.

100 മീറ്റർ ഓട്ടം 14 സെക്കന്റ് ഹൈ ജംപ് 132.20 സെ.മീ. ലോംഗ് ജംപ് 457.20 സെ.മീ.പുട്ടിംഗ് ദ ഷോട്ട് (7264 ഗ്രാം) 609.60 സെ.മീ. ത്രോയിംഗ് ദി ക്രിക്കറ്റ് ബാൾ 6096 സെ.മീ.റോപ് ക്ലൈമ്പിംഗ് (കൈകൾ മാത്രം ഉപയോഗിച്ച്) 365.80 സെ.മീ പുൾ അപ് അഥവാ ചിന്നിംഗ് 8 തവണ 1500 മീറ്റർ ഓട്ടം 5 മിനിറ്റ് 44 സെക്കന്റ

അപേക്ഷിക്കേണ്ട വിധം

ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി 'ഒറ്റത്തവണ രജിസ്ട്രേഷൻ' പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user ID യും password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ൽ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നൽകേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.

അപേക്ഷ: https://thulasi.psc.kerala.gov.in/thulasi/                       

വിജ്ഞാപനം:  CLICK

Post a Comment