ഗുരുവായൂർ ദേവസ്വത്തിൽ 55 ഒഴിവുകൾ; സെക്യൂരിറ്റി,കോയ്മ തസ്തികകൾ
ചീഫ് സെക്യൂരിറ്റി ഓഫീസർ, അഡീഷണൽ ചീഫ് സെക്യൂരിറ്റി ഓഫീസർ, സെക്യൂരിറ്റി ഓഫീസർ, അഡീഷണൽ സെക്യൂരിറ്റി ഓഫീസർ, സെക്യൂരിറ്റി ഗാർഡ്, കോയ്മ എന്നീ തസ്തികകളിലാണ് അവസരം
Guruvayur Devaswom Recruitment 2026 55 Vacancies Announcedfile
ഗുരുവായൂർ ദേവസ്വം വിവിധ താൽക്കാലിക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സുരക്ഷാ വിഭാഗത്തിലെ 43 ഒഴിവുകളും കോയ്മ തസ്തികയിലെ 12 ഒഴിവുകളും ഉൾപ്പെടെ ആകെ 55 ഒഴിവുകളിലേക്കാണ് നിയമനം.
ചീഫ് സെക്യൂരിറ്റി ഓഫീസർ, അഡീഷണൽ ചീഫ് സെക്യൂരിറ്റി ഓഫീസർ, സെക്യൂരിറ്റി ഓഫീസർ, അഡീഷണൽ സെക്യൂരിറ്റി ഓഫീസർ, സെക്യൂരിറ്റി ഗാർഡ്, കോയ്മ എന്നീ തസ്തികകളിലാണ് അവസരം. സെക്യൂരിറ്റി ഗാർഡ് തസ്തികയിലേക്ക് അഭിമുഖം വഴിയാണ് നിയമനം. മറ്റ് തസ്തികകളിലേക്ക് ഉദ്യോഗാർഥികൾക്ക് അപേക്ഷ സമർപ്പിക്കാം. തുടർ നടപടികൾക്കായി ഷോർട് ലിസ്റ്റ് ചെയ്യുന്നവരെ ദേവസ്വം ബന്ധപ്പെടും.
1.ഒഴിവുകൾ& ശമ്പളം
ചീഫ് സെക്യൂരിറ്റി ഓഫീസർ – ₹27,300
അഡീഷണൽ ചീഫ് സെക്യൂരിറ്റി ഓഫീസർ – ₹24,000
സെക്യൂരിറ്റി ഓഫീസർ – ₹23,500
അഡീഷണൽ സെക്യൂരിറ്റി ഓഫീസർ – ₹22,500
യോഗ്യത
2026 ജനുവരി 1-ന് 40 വയസ്സ് പൂർത്തിയായിരിക്കണം. 60 വയസ് കവിയാൻ പാടില്ല.
ചീഫ് സെക്യൂരിറ്റി ഓഫീസർ, അഡീഷണൽ ചീഫ് സെക്യൂരിറ്റി ഓഫീസർ തസ്തികകളിലേക്ക് ജൂനിയർ കമ്മിഷൻഡ് ഓഫീസർ (JCO) റാങ്കിലോ അതിന് മുകളിലോ നിന്ന് വിരമിച്ച വിമുക്തഭടന്മാർ അപേക്ഷിക്കണം.
സെക്യൂരിറ്റി ഓഫീസർ, അഡീഷണൽ സെക്യൂരിറ്റി ഓഫീസർ തസ്തികകളിലേക്ക് ഹവിൽദാർ റാങ്കിലോ അതിന് മുകളിലോ നിന്ന് വിരമിച്ച വിമുക്തഭടന്മാർ (Ex-servicemen) അപേക്ഷിക്കാം.
തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ജോലി നേടാം; ക്ലർക്ക്,ഓഫീസ് അസിസ്റ്റന്റ്, അക്കൗണ്ടന്റ് തസ്തിക, പത്താം ക്ലാസുകാർക്കും അപേക്ഷിക്കാം
അപേക്ഷയോടൊപ്പം സൈനിക സേവനം തെളിയിക്കുന്ന രേഖ, അസിസ്റ്റന്റ് സർജനിൽ കുറയാത്ത സർക്കാർ ഡോക്ടർ നൽകിയ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എന്നിവ നിർബന്ധമായും സമർപ്പിക്കണം.
ഓരോ തസ്തികയിലേക്കും വെവ്വേറെ അപേക്ഷ നൽകണം.
അപേക്ഷകൾ 2026 ഓഗസ്റ്റ് 3 വൈകിട്ട് 5 മണിക്ക് മുമ്പ് ഗുരുവായൂർ ദേവസ്വം ഓഫീസിൽ നേരിട്ടോ, അഡ്മിനിസ്ട്രേറ്റർ, ഗുരുവായൂർ ദേവസ്വം, ഗുരുവായൂർ – 680101 എന്ന വിലാസത്തിൽ തപാൽ മുഖേനയോ ലഭിക്കണം.
2.സെക്യൂരിറ്റി ഗാർഡ്
ഒഴിവുകൾ - 33
പ്രതിമാസ വേതനം: ₹21,700
പ്രായപരിധി: 2026 ജനുവരി 1-ന് 40 വയസ്സ് പൂർത്തിയായിരിക്കണം. 60 വയസ് കവിയരുത് (1966 ജനുവരി 1 മുതൽ 1986 ജനുവരി 2 വരെ ജനിച്ചവർക്ക് അപേക്ഷിക്കാം).
യോഗ്യത
സൈനിക, അർധസൈനിക വിഭാഗങ്ങളിൽ നിന്ന് വിരമിച്ച ഹിന്ദു പുരുഷ വിമുക്തഭടന്മാർ (Ex-servicemen) അപേക്ഷിക്കാം.
ആർമി, നേവി, എയർഫോഴ്സ്, BSF, CISF, ITBP, CRPF, Assam Rifles, GREF എന്നീ വിഭാഗങ്ങളിൽ നിന്ന് വിരമിച്ചവർക്ക് അപേക്ഷിക്കാം.
അപേക്ഷകർ ആരോഗ്യദൃഢരും നല്ല കാഴ്ചശക്തിയുള്ളവരുമായിരിക്കണം.
സ്വയം സാക്ഷ്യപ്പെടുത്തിയ വിദ്യാഭ്യാസം, പ്രായം, മുൻപരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ ഹാജരാക്കണം.
ഡിസ്‌ചാർജ് സർട്ടിഫിക്കറ്റ്, സബ് ഇൻസ്പെക്ടർ റാങ്കിൽ കുറയാത്ത പൊലീസ് ഉദ്യോഗസ്ഥൻ നൽകിയ സ്വഭാവ സർട്ടിഫിക്കറ്റ് ഹാജരാക്കണം.
ആറ് മാസത്തിനുള്ളിൽ എടുത്ത അസിസ്റ്റന്റ് സർജനോ അതിന് മുകളിലുള്ള സർക്കാർ ഡോക്ടർ നൽകിയ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എന്നിവ നിർബന്ധമായും ഹാജരാക്കണം.
കൂടുതൽ വിവരങ്ങൾക്ക് ഗുരുവായൂർ ദേവസ്വം ഓഫീസ് അല്ലെങ്കിൽ 0487-2556335 (Extn. 251, 248, 235) എന്ന നമ്പറുകളിൽ ബന്ധപ്പെടാം.
സെക്യൂരിറ്റി ഗാർഡ് തസ്തികയിലേക്കുള്ള വാക്ക്-ഇൻ-ഇന്റർവ്യൂ ജൂലൈ 22-ന് രാവിലെ 11 മണിക്ക്. സർട്ടിഫിക്കറ്റ് പരിശോധന രാവിലെ 9.30 മുതൽ.
3.കോയ്മ: 12 ഒഴിവുകൾ
2026 ഒക്ടോബർ 1 മുതൽ 2027 സെപ്റ്റംബർ 30 വരെയാണ് നിയമന കാലാവധി.
യോഗ്യത
അപേക്ഷകർ ബ്രാഹ്മണരായ ഹിന്ദു പുരുഷന്മാരായിരിക്കണം.
ക്ഷേത്രാചാരങ്ങളിലും അനുഷ്ഠാനങ്ങളിലും അറിവും വിശ്വാസവും ഉണ്ടായിരിക്കണം.
മലയാളം വായിക്കാനും എഴുതാനും അറിയണം.
ആരോഗ്യദൃഢരും അംഗവൈകല്യമില്ലാത്തവരും നല്ല കാഴ്ചശക്തിയുള്ളവരുമായിരിക്കണം.
നിലവിൽ കോയ്മയായി സേവനമനുഷ്ഠിക്കുന്നവർക്ക് അപേക്ഷിക്കാനാകില്ല.
പ്രായപരിധി: 2026 ജനുവരി 1-ന് 40 വയസ്സ് പൂർത്തിയായിരിക്കണം. 55 വയസ് കവിയരുത്.
അപേക്ഷാഫോം: ജൂലൈ 16 മുതൽ 27 വരെ വൈകിട്ട് 3 മണിവരെ ഗുരുവായൂർ ദേവസ്വം ഓഫീസിൽ നിന്ന് ₹236 (₹200 + 18% ജിഎസ്ടി) നൽകി വാങ്ങാം. പട്ടികജാതി/പട്ടികവർഗ വിഭാഗക്കാർക്ക് ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ അപേക്ഷാഫോം സൗജന്യമായി ലഭിക്കും.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ആവശ്യമായ രേഖകളുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 2026 ഓഗസ്റ്റ് 3 വൈകിട്ട് 5 മണിക്ക് മുമ്പ് അപേക്ഷ ഗുരുവായൂർ ദേവസ്വം ഓഫീസിൽ നേരിട്ടോ തപാൽ മുഖേനയോ ലഭിക്കണം.
നിർദ്ദിഷ്ട അപേക്ഷാഫോമിലല്ലാത്തതോ, ആവശ്യമായ രേഖകളില്ലാത്തതോ, അപൂർണമായതോ, സമയപരിധിക്ക് ശേഷം ലഭിക്കുന്നതോ ആയ അപേക്ഷകൾ പരിഗണിക്കില്ല.
കൂടുതൽ വിവരങ്ങൾക്ക്: 0487-2556335 (Extn. 251, 235, 248).
വിജ്ഞാപനം സന്ദർശിക്കുക: https://guruvayurdevaswom.in/#/notifications
