സമയമായി... റെയിൽവേയിൽ സെക്ഷൻ കൺട്രോളറാകാം; കേരളത്തിലും ഒഴിവ്, ഇപ്പോൾ അപേക്ഷിക്കാം
തിരുവനന്തപുരം റെയിൽവേ സോണിൽ 4 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഓൺലൈൻ വഴി അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 14.
റെയിൽവേയിൽ സെക്ഷൻ കൺട്രോളർ തസ്തികയിൽ നിയമനം നടത്തുന്നു. ആകെ 119 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യൻ റെയിൽവേയിൽ ജോലി നേടാൻ ആഗ്രഹിക്കുന്ന ബിരുദധാരികൾക്ക് മികച്ച അവസരമാണിത്. വിവിധ റെയിൽവേ സോണുകളിലായാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തിരുവനന്തപുരം റെയിൽവേ സോണിൽ 4 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഓൺലൈൻ വഴി അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 14.
വിദ്യാഭ്യാസ യോഗ്യത
അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം ആണ് അടിസ്ഥാന യോഗ്യത.
അവസാന വർഷ പരീക്ഷാഫലം കാത്തിരിക്കുന്നവർക്ക് അപേക്ഷിക്കാൻ കഴിയില്ല.
പ്രായപരിധി
2026 ജൂലൈ 1ന് അപേക്ഷകർക്ക് 20 മുതൽ 33 വയസ്സ് വരെ പ്രായമുണ്ടായിരിക്കണം.
സംവരണ വിഭാഗങ്ങൾക്ക് ചട്ടപ്രകാരമുള്ള പ്രായ ഇളവ് ലഭിക്കും.
അപേക്ഷ തീയതി
ഓൺലൈൻ അപേക്ഷ ആരംഭിച്ചത്: 2026 ജൂലൈ 15
അവസാന തീയതി: 2026 ഓഗസ്റ്റ് 14
ഫീസ് അടയ്ക്കാനുള്ള അവസാന തീയതി: ഓഗസ്റ്റ് 16
അപേക്ഷാ ഫീസ്
പൊതുവിഭാഗം: ₹500
വനിതകൾ, എസ്.സി/എസ്.ടി, മുൻ സൈനികർ, ഭിന്നശേഷിക്കാർ തുടങ്ങിയവർ: ₹250
തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് ഏഴാം ശമ്പള കമ്മീഷൻ പ്രകാരമുള്ള ലെവൽ-6 പേ സ്കെയിലിൽ നിയമനം ലഭിക്കും. പ്രാരംഭ അടിസ്ഥാന ശമ്പളം ₹35,400 ആയിരിക്കും. കേന്ദ്ര സർക്കാർ ജോലിയായതിനാൽ മറ്റ് അലവൻസുകളും ആനുകൂല്യങ്ങളും ലഭിക്കും. ഈ തസ്തികയ്ക്ക് അപേക്ഷിക്കുന്നവർ A-2 മെഡിക്കൽ സ്റ്റാൻഡേർഡ് പാലിക്കേണ്ടതാണ്.
തെരഞ്ഞെടുപ്പ് രീതി
ഉദ്യോഗാർഥികളെ താഴെ പറയുന്ന ഘട്ടങ്ങളിലൂടെയാണ് തിരഞ്ഞെടുക്കുക:
കംപ്യുട്ടർ അധിഷ്ഠിത പരീക്ഷ (CBT)
കംപ്യുട്ടർ അധിഷ്ഠിത ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (CBAT)
രേഖ പരിശോധന
അപേക്ഷിക്കേണ്ട വിധം
യോഗ്യരായ ഉദ്യോഗാർഥികൾക്ക് ബന്ധപ്പെട്ട RRBയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക
