സംസ്ഥാന സര്‍ക്കാരിന്റെ കാഷ്യൂ ബോര്‍ഡിന് കീഴില്‍ ജോലി അവസരം
സംസ്ഥാന സര്‍ക്കാരിന് കീഴിലുളള കാഷ്യൂ ബോര്‍ഡില്‍ ജോലി നേടാൻ അവസരം. മാനേജര്‍ തസ്തികയിലേക്കാണ് താല്‍കാലിക നിയമനം നടത്തുന്നത്. ആകെ ഒരു ഒഴിവാണ് വന്നിട്ടുള്ളത്. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഒഫീഷ്യൽ ലിങ്ക് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. അവസാന തിയതി ഓഗസ്റ്റ് 4.
തസ്തികയും ഒഴിവുകളും
കാഷ്യൂ ബോര്‍ഡിൽ മാനേജര്‍ തസ്തികയിൽ 1 ഒഴിവ്.
പ്രായപരിധി
35 വയസ്സിന് താഴെ ഉളളവര്‍ക്ക് അപേക്ഷിക്കാം.
യോഗ്യത
അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള എം.ബി.എ (മാര്‍ക്കെറ്റിംഗ്)/ എം.ബി.എ അഗ്രി ബിസിനസ്സ് മാനേജ്‌മെന്റ് യോഗ്യത വേണം. അല്ലെങ്കിൽ അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ബിരുദാനന്തര ബിരുദം ഉള്ളവർക്കോ അപേക്ഷക്കാവുന്നതാണ്.
ശമ്പളം
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 45000 രൂപ ആയിരിക്കും ശമ്പളം.
സെലക്ഷന്‍ രീതി
ഷോര്‍ട്ട്‌ലിസ്റ്റിംഗ് നടത്തിയ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഇന്റര്‍വ്യൂ വഴിയായിരിക്കും തിരഞ്ഞെടുക്കുക.
അവസാന തിയതി
അപേക്ഷിക്കാനുളള അവസാന തിയതി- ഓഗസ്റ്റ് 4.
അപേക്ഷിക്കേണ്ട വിധം
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ കേരള സർക്കാരിന്റെ സി.എം.ഡി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. വിജ്ഞാപനം തുറന്ന് യോഗ്യത, പ്രായപരിധി, പ്രവൃത്തിപരിചയം, ആവശ്യമായ രേഖകൾ എന്നിവ വിശദമായി വായിക്കുക. തുടർന്ന് ലിങ്കിൽ ക്ലിക്ക് ചെയ്യുക. അപേക്ഷാ ഫോമിൽ ആവശ്യമായ വിവരങ്ങൾ പൂരിപ്പിക്കുക. നൽകിയ വിവരങ്ങൾ ഒരിക്കൽ കൂടി പരിശോധിച്ച് ഉറപ്പാക്കുക. സബ്മിറ്റ് ബട്ടൺ അമർത്തി അപേക്ഷ സമർപ്പിക്കുക. അപേക്ഷയുടെ പകർപ്പ് ഡൗൺലോഡ് ചെയ്ത് ഭാവി ആവശ്യങ്ങൾക്കായി സൂക്ഷിക്കുക.
കൂടുതല്‍ വിവരങ്ങള്‍ അറിയാനായി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
വിജ്ഞാപനത്തിന്റെ ലിങ്ക്
https://cmd.kerala.gov.in/wp-content/uploads/2026/07/NOTIFICATION-final-cashew.pdf
