സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് ടെക്നോളജി (SI-MET) നഴ്സിങ് കോളേജുകളിലെ വിവിധ തസ്തികകളിലേക്കുള്ള നിയമന വിവരങ്ങൾ താഴെ നൽകുന്നു. എല്ലാ തസ്തികകളും താൽക്കാലികമാണ് (ഒരു വർഷത്തെ കരാർ). ഉദ്യോഗാർഥിയുടെ പ്രകടനം വിലയിരുത്തി കരാർ കാലാവധി നീട്ടുന്നതാണ്.
SI-MET വിവിധ തസ്തികകൾ: നിയമന വിവരങ്ങൾ
സ്ഥാപനംതസ്തികയോഗ്യതശമ്പളംപള്ളുരുത്തിഡ്രൈവർപത്താം ക്ലാസ്, ഹെവി ലൈസൻസ് (10 വർഷ പരിചയം)₹20,065പള്ളുരുത്തിഹെൽപ്പർഏഴാം ക്ലാസ്₹18,390ഉദുമഹെൽപ്പർഏഴാം ക്ലാസ്₹18,390മുട്ടത്തറലൈബ്രറി അറ്റൻഡന്റ്പ്ലസ് ടു₹18,390വിവിധ കേന്ദ്രങ്ങൾഅസി. പ്രൊഫസർഎം.എസ്‌സി നഴ്സിങ് + 3 വർഷ പരിചയം₹33,320വിവിധ കേന്ദ്രങ്ങൾസീനിയർ ലക്ചറർഎം.എസ്‌സി നഴ്സിങ് + 2 വർഷ പരിചയം₹33,320വിവിധ കേന്ദ്രങ്ങൾലക്ചറർഎം.എസ്‌സി നഴ്സിങ്₹32,450ആസ്ഥാനം/മറ്റ്സീനിയർ സൂപ്രണ്ട്വിരമിച്ച ഉദ്യോഗസ്ഥർ (ഡിഗ്രി + കമ്പ്യൂട്ടർ)₹30,995ആസ്ഥാനം/മറ്റ്പ്രിൻസിപ്പൽഎം.എസ്‌സി നഴ്സിങ് + 15 വർഷ പരിചയം₹90,000
പ്രധാന നിർദ്ദേശങ്ങൾ:
ജില്ലാ മുൻഗണന: പള്ളുരുത്തി, ഉദുമ, മുട്ടത്തറ എന്നിവിടങ്ങളിലെ തസ്തികകൾക്ക് ബന്ധപ്പെട്ട ജില്ലകളിൽ താമസിക്കുന്നവർക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കൂ.
സീനിയർ സൂപ്രണ്ട്: സർക്കാർ/പൊതുമേഖല സ്ഥാപനങ്ങളിൽ നിന്ന് വിരമിച്ചവർക്ക് അപേക്ഷിക്കാം (പരമാവധി പ്രായം 59 വയസ്സ്). പർച്ചേസ്, അക്കൗണ്ട്സ് മേഖലകളിൽ പരിചയം അഭികാമ്യം.
പ്രിൻസിപ്പൽ: 15 വർഷത്തെ പ്രവൃത്തിപരിചയം (അതിൽ 12 വർഷം അധ്യാപന പരിചയം, 10 വർഷം കോളേജ് തലത്തിലുള്ളത്) നിർബന്ധമാണ്. പരമാവധി പ്രായം 58 വയസ്സ്.
ഫാക്കൽറ്റി നിയമനം: പള്ളുരുത്തി, മലമ്പുഴ, ഉദുമ, കോന്നി, ധർമ്മടം, തളിപ്പറമ്പ, താനൂർ നഴ്സിങ് കോളേജുകളിലാണ് നിയമനം.
അപേക്ഷിക്കേണ്ട വിധം:
SI-MET-ന്റെ ഔദ്യോഗിക വെബ്സൈറ്റായ www.simet.in സന്ദർശിക്കുക.
അതത് തസ്തികയുടെ ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷാഫോം ഡൗൺലോഡ് ചെയ്യുക.
പൂരിപ്പിച്ച അപേക്ഷാഫോമും ആവശ്യമായ രേഖകളുടെ പകർപ്പുകളും സഹിതം നിർദ്ദേശിച്ചിട്ടുള്ള വിലാസത്തിലേക്ക് തപാൽ വഴി അയക്കുക.
.jpg)