കേരള സര്‍ക്കാര്‍ സ്ഥാപനത്തില്‍ കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്; 27,900-63,700 രൂപവരെ ശമ്പളം
കേരള സർക്കാരിന് കീഴിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ് റിക്രൂട്ട്‌മെന്റ്. സംസ്ഥാന തലത്തിൽ പ്രതീക്ഷിത ഒഴിവുകളാണുള്ളത്. താൽപര്യമുള്ളവർ സെപ്റ്റംബർ 02ന് മുൻപായി അപേക്ഷിക്കണം.
തസ്തികയും ഒഴിവുകളും
ഗവ. സെക്രട്ടറിയേറ്റ് /കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ / അഡ്വക്കേറ്റ് ജനറൽ ഓഫീസ് (എറണാകുളം) / ലോക്കൽ ഫണ്ട് ഓഡിറ്റ് വകുപ്പ് /എൻക്വയറി കമ്മിഷണർ ആൻഡ് സ്പെഷ്യൽ ജഡ്ജസ് ഓഫീസ് / വിജിലൻസ് ട്രിബ്യുണൽ ഓഫീസ് /കേരള ലോകായുക്തക്ക് കീഴിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് -II റിക്രൂട്ട്മെന്റ്. സംസ്ഥാനതലത്തിൽ പ്രതീക്ഷിത ഒഴിവുകളാണുള്ളത്.
ശമ്പളം
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 27,900-63,700 രൂപവരെ ശമ്പളം ലഭിക്കും.
പ്രായപരിധി
18നും 40നും ഇടയിൽ പ്രായമുള്ളവരായിരിക്കണം.
ഉദ്യോഗാർത്ഥികൾ 02.01.1986-നും 01.01.2008- നും ഇടയിൽ ജനിച്ചവരായിരിക്കണം. പട്ടികജാതി, പട്ടികവർ ഗ്ഗം, മറ്റ് പിന്നാക്ക വിഭാഗം എന്നിവർക്ക്പരമാവധി 50 വയസ്സ് തികയാൻ പാടില്ല .
യോഗ്യത
എസ് എസ് എൽ സി അല്ലെങ്കിൽ തത്തുല്യ യോഗ്യത.
ഇംഗ്ലീഷ് ടൈപ്പ് റൈറ്റിംഗ് ഹയർ ഗ്രേഡ് സർട്ടിഫിക്കറ്റ് (കെ.ജി.ടി.ഇ ) ആന്റ് കമ്പ്യൂട്ടർ വേർഡ് പ്രോസസ്സിംഗ് അല്ലെങ്കിൽ തത്തുല്യ യോഗ്യത.
കുറിപ്പ് :- ജനുവരി 2002 -ന് മുൻപ് ടൈപ്പ് റൈറ്റിംഗ് (കെ.ജി.ടി.ഇ) പാസ്സായിട്ടുള്ളവർ കമ്പ്യൂട്ടർ വേർഡ് പ്രോസസ്സിങ്ങിലുള്ള പ്രത്യേകം സർട്ടിഫിക്കറ്റോ തത്തുല്യ യോഗ്യതയോ അപേക്ഷിക്കുന്ന സമയത്ത് നേടിയിരിക്കേണ്ടതാണ് .
മലയാളം ടൈപ്പ് റൈറ്റിംഗ് ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റ് (കെ.ജി.ടി.ഇ) അല്ലെങ്കിൽ തത്തുല്യ യോഗ്യത.
അപേക്ഷിക്കേണ്ട വിധം
ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി 'ഒറ്റത്തവണ രജിസ്ട്രേഷൻ' പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user ID യും password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ൽ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നൽകേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.
