For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

സർക്കാർ സ്ഥാപനത്തിൽ ഓഫീസ് അസിസ്റ്റന്റ്; ഓഗസ്റ്റ് 5-നകം അപേക്ഷിക്കണം

സർക്കാർ സ്ഥാപനത്തിൽ ഓഫീസ് അസിസ്റ്റന്റ്; ഓഗസ്റ്റ് 5-നകം അപേക്ഷിക്കണം


1. ഓഫീസ് അസിസ്റ്റന്റ് 

സെന്റർ ഫോർ വാട്ടർ റിസോഴ്സ് ഡെവലപ്‌മെന്റ് ആൻഡ് മാനേജ്‌മെന്റിൽ (C W R D M) ഓഫീസ് അസിസ്റ്റന്റ് തസ്തികയിൽ താൽക്കാലിക അടിസ്ഥാനത്തിൽ ഒരു ഒഴിവുണ്ട്. 1983 ഫെബ്രുവരി 26-ലെ G.O.(MS) No.11/83/LBR സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ C W R D M-ന് വേണ്ടി ഭൂമി ഏറ്റെടുത്തപ്പോൾ സ്ഥലം നഷ്ടപ്പെട്ടവർക്കായി സംവരണം ചെയ്ത ഒഴിവിലേക്കാണ് നിയമനം. 2026 ജൂലൈ 9-ന് 25 വയസ് കവിയാൻ പാടില്ല. നിയമാനുസൃത വയസിളവ് ബാധകമായിരിക്കും. പ്രതിമാസ ശമ്പളം 24,590 രൂപ ആണ്. ബിരുദവും പി ജി ഡി സി എ / ഓഫീസ് ഓട്ടോമേഷൻ കോഴ്‌സോ അല്ലെങ്കിൽ അംഗീകൃത ഏതെങ്കിലും കമ്പ്യൂട്ടർ കോഴ്‌സോ ആണ് യോഗ്യത.

യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും കുടിയൊഴിപ്പിക്കപ്പെട്ടതുമായി ബന്ധപ്പെട്ട രേഖകളും സഹിതം ഓഗസ്റ്റ് 5-നകം തിരുവനന്തപുരം ജില്ലയിലെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം.

2. അന്യത്രസേവന വ്യവസ്ഥയിൽ നിയമനം

കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസിൽ ജൂനിയർ സൂപ്രണ്ട്, ഓഫീസ് അറ്റൻഡന്റ് തസ്തികകളിൽ അന്യത്രസേവന വ്യവസ്ഥയിൽ നിയമിക്കുന്നതിന് സർക്കാർ ജീവനക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

ജൂനിയർ സൂപ്രണ്ട് തസ്തികയിലേക്ക് വിവിധ സർക്കാർ വകുപ്പുകളിൽ ജൂനിയർ സൂപ്രണ്ട്/ അസിസ്റ്റന്റ് ലേബർ ഓഫീസർ ഗ്രേഡ് 11 തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. ശമ്പള സ്‌കെയിൽ 43,400 – 91,200. അപേക്ഷകർ മാതൃ വകുപ്പിൽ നിന്നുള്ള നിരാക്ഷേപ സാക്ഷ്യപത്രം, കെ.എസ്.ആർ പാർട്ട്-1 റൂൾ-144 പ്രകാരമുള്ള സ്റ്റേറ്റ്‌മെന്റ്‌, ഡിക്ലറേഷൻ എന്നിവ സഹിതമുള്ള അപേക്ഷ, വകുപ്പ് മേധാവികൾ മുഖേന സമർപ്പിക്കണം.

ഓഫീസ് അറ്റൻഡന്റ് തസ്തികയിലേക്ക് വിവിധ സർക്കാർ വകുപ്പുകളിൽ ഓഫീസ് അറ്റൻഡന്റ്/ സമാന തസ്തികയിൽ സേവനമനുഷ്ഠിക്കുന്നവർക്ക് അപേക്ഷിക്കാം. ശമ്പള സ്‌കെയിൽ 23,000 – 50,200.

അപേക്ഷകൾ ആഗസ്റ്റ് 20നു മുമ്പായി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡ്, ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയം ടി.സി-43/1039, കൊച്ചാർ റോഡ്, ചെന്തിട്ട, ചാല പി.ഒ, തിരുവനന്തപുരം-36 എന്ന വിലാസത്തിൽ ലഭ്യമാക്കണം. ഫോൺ: 0471-2464240.

Post a Comment