ഡിഗ്രിയുണ്ടോ?, ഡൽഹി ഹൈക്കോടതിയിൽ 150 ഒഴിവുകൾ; പേഴ്‌സണൽ അസിസ്റ്റന്റ് തസ്തിക

Kerala Jobs 2026,Kerala Job Vacancy,Latest Kerala Jobs • Kerala PSC Jobs • Kerala Govt Jobs • Private Jobs Kerala • Jobs in Kerala • Freshers Jobs Ker

ഡിഗ്രിയുണ്ടോ?, ഡൽഹി ഹൈക്കോടതിയിൽ 150 ഒഴിവുകൾ; പേഴ്‌സണൽ അസിസ്റ്റന്റ് തസ്തിക !


സീനിയർ പേർസണൽ അസിസ്റ്റന്റ് (SPA) പേഴ്‌സണൽ അസിസ്റ്റന്റ് (PA) തസ്തികകളിൽ ആയി 150 ഒഴിവുകളാണ് ഉള്ളത്.

ഡൽഹി ഹൈക്കോടതിയിൽ വിവിധ തസ്തികകളിൽ നിയമനം നടത്താനുള്ള വിജ്ഞാപനം പുറത്തിറക്കി. സീനിയർ പേഴ്‌സണൽ അസിസ്റ്റന്റ് (SPA) പേഴ്‌സണൽ അസിസ്റ്റന്റ് (PA) തസ്തികകളിൽ ആയി 150 ഒഴിവുകളാണ് ഉള്ളത്. ബിരുദമാണ് അടിസ്ഥാന യോഗ്യത. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 05.

സീനിയർ പേഴ്‌സണൽ അസിസ്റ്റന്റ്

ഒഴിവുകളുടെ എണ്ണം: 117

യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം.

ഇംഗ്ലീഷ് ഷോർട് ഹാൻഡിൽ ഒരു മിനിറ്റിൽ 110 വാക്ക്, കംപ്യുട്ടറിൽ ഇംഗ്ലീഷ് ടൈപ്പ് റൈറ്റിങ്ങിൽ മിനിറ്റിൽ 40 വാക്ക് ടൈപ്പ് ചെയ്യാൻ കഴിയണം.

കംപ്യുട്ടർ പരിജ്ഞാനം ആവശ്യമാണ്.

പേഴ്‌സണൽ അസിസ്റ്റന്റ്

ഒഴിവുകളുടെ എണ്ണം: 33 ഒഴിവ്

യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം.

ഇംഗ്ലീഷ് ഷോർട് ഹാൻഡിൽ ഒരു മിനിറ്റിൽ 100 വാക്ക്, കംപ്യുട്ടറിൽ ഇംഗ്ലീഷ് ടൈപ്പ് റൈറ്റിങ്ങിൽ മിനിറ്റിൽ 40 വാക്ക് ടൈപ്പ് ചെയ്യാൻ കഴിയണം.

കംപ്യുട്ടർ പരിജ്ഞാനം ആവശ്യമാണ്.

പ്രായപരിധി

അപേക്ഷകന്റെ പ്രായം 18 വയസ് മുതൽ 32 വയസ് വരെയാണ്. 01 ജനുവരി 2026 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കിലാക്കുന്നത്. പത്താം ക്ലാസ് സർട്ടിഫിക്കറ്റിലെ ജനന തീയതി മാത്രമേ പരിഗണിക്കൂ. സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് സർക്കാർ ചട്ടപ്രകാരമുള്ള ഇളവുകൾ ലഭിക്കും

എഴുത്ത് പരീക്ഷ, അഭിമുഖം, സ്കിൽ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം. ബന്ധപെട്ട യോഗ്യതയുള്ളവർക്കു നേരിട്ട് അപേക്ഷിക്കാം.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://www.delhihighcourt.nic.in/files/2026-09/recuritment/vacancy_circular_for_spa.pdf

Post a Comment

© Career growth . All rights reserved. Developed by Jago Desain